Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightDestinationschevron_rightകടലാഴങ്ങളിലെ അദൃശ്യ...

കടലാഴങ്ങളിലെ അദൃശ്യ കൊലയാളികൾ

text_fields
bookmark_border
iceland 1
cancel
camera_altവ​ജ്രം പോലെ തോന്നിക്കുന്ന ​െഎസ്​ കട്ടകൾ തീരത്ത്​ തിളങ്ങിനിൽക്കുന്നത്​​ കാണാം

​െഎസ്​ലാൻഡിലെ മൂന്നാമത്തെ പ്രഭാതം പിറന്നിരിക്കുന്നു. ഒമ്പതു മണിയോടെ ഹോഫൺ ഗ്രാമത്തിലെ ഹോസ്​റ്റലിൽനിന്ന്​ കാറുമായി​ ഇറങ്ങി. ചെറിയ ചാറ്റൽ മഴയും കാറ്റുമുണ്ട്​ കൂട്ടിന്​. കാലാവസ്​ഥ പരിശോധിച്ചപ്പോൾ റെഡ്​ അലർട്ടാണ്​. നല്ല കാറ്റിനും മഴക്കും സാധ്യത. തലസ്​ഥാന നഗരിയായ റേക്യാവിക്കിലേക്ക് മടങ്ങിപ്പോകാനാണ്​ പ്ലാൻ. ആറ​്​ മണിക്കൂർ യാത്രയുണ്ട്. പോകുന്ന വഴിയിൽ ഏതാനും സ്​ഥലങ്ങൾ കൂടി കാണണം​. ഡയമണ്ട്​ ബീച്ച്, വിക്​ വില്ലേജിലെ റെയ്നിസ്ഫാറ ബീച്ച്​,​ സോൽഹിമസൻടൂറിലെ വിമാന അപകട സ്​ഥലം എന്നിവയാണ്​ കാണാൻ ബാക്കിയുള്ളത്​​.

ഗൂഗിൾ മാപ്പിൽ ഡയമണ്ട്​​ ബീച്ചിലേക്കുള്ള​ ദിശയാണ്​​ ആദ്യം നൽകിയത്​. റോഡിൽ ചെറിയ തിരക്കുണ്ട്​. ഹോഫൺ ഗ്രാമം നഗരമായി മാറുകയാണ്​​. ടൂറിസവും മീൻപിടിത്തവുമെല്ലാമാണ്​ ഇവരുടെ പ്രധാന വരുമാനം. ​െഎസ്​ലാൻഡിൽ കൊടുങ്കാറ്റും ഭൂചലനവുമെല്ലാം ഇടക്ക്​ ഉണ്ടാകാറുണ്ട്​. അതുകൊണ്ട്​ തന്നെ സ്​റ്റീൽ അടങ്ങിയ ഉറപ്പുള്ള വീടുകളാണ്​ എവിടെയും കാണാനാവുക.

കറുത്തമണലിന്​ പുറത്ത്​ ഐസ്​ കട്ടകൾ കിടക്കുന്നത്​ കാണാൻ കിടു ലുക്കാണ്​


റോഡി​െൻറ ഒരു ഭാഗത്ത്​ കഴിഞ്ഞദിവസം സന്ദർശിച്ച ജോകുർസലൂൺ തടാകം കാണാം. അതിലെ മഞ്ഞുപാളികൾ ഒഴുകി എത്തുന്നത്​ എതിർവശത്തെ ഡയമണ്ട്​ ബീച്ചിലേക്കാണ്​. മഴ തിമിർത്ത്​ പെയ്യുന്നുണ്ട്​. കാറിൽനിന്ന്​ പുറത്തിറങ്ങാനാവുന്നില്ല. മഴത്തുള്ളികൾ പറ്റിപ്പിടിച്ച ഗ്ലാസിലൂടെ നോക്കു​േമ്പാൾ ദൂരെ വ​ജ്രം പോലെ തോന്നിക്കുന്ന ​െഎസ്​ കട്ടകൾ തീരത്ത്​ തിളങ്ങിനിൽക്കുന്നത്​​ കാണാം. കറുത്ത മണലാണ്​ ഇവിടം​​. വളരെ കാലങ്ങൾക്കുമുമ്പ്​ നടന്ന അഗ്​നിപർവത വിസ്​ഫോടനത്തി​െൻറ അവശിഷ്​ടങ്ങളാണ്​ ഈ കറുത്തമണൽ. ഇതിന്​ പുറത്ത്​ ഐസ്​ കട്ടകൾ കിടക്കുന്നത്​ കാണാൻ കിടു ലുക്കാണ്​.

മഴക്ക്​ ചെറിയ ശമനമുണ്ടായപ്പോൾ കാറിൽനിന്ന്​ പുറത്തേക്കിറങ്ങി.​ കഴിഞ്ഞദിവസം കണ്ടതുപോലെ ആയിരിക്കണക്കിന്​ വർഷം പഴക്കമുള്ള മഞ്ഞുപാളികൾ അലിഞ്ഞ്​ ജോകർസലൂൺ തടാകത്തിലൂടെ ഒഴുകി ഡയമണ്ട്​ ബീച്ചിലേക്ക്​ എത്തിച്ചേരുന്നു. ഈ ഹിമശിലകളെ തിരമാലകളിങ്ങനെ തഴുകി തഴുകി തീരത്തേക്ക്​ കൊണ്ടിടും. ഇവയെ തിരമാലകൾ വന്ന്​ വീണ്ടും തഴുകിപ്പോകും. ഇങ്ങനെ തേച്ചുമിനുക്കപ്പെടുന്ന ഐസ്​ കട്ടകൾ വജ്രം​ പോലെ വെട്ടിത്തിളങ്ങും. അതുകൊണ്ടാണ്​ ഡയമണ്ട്​ ബീച്ച്​ എന്ന പേരുവന്നത്​. മഞ്ഞുകാലമായതിനാൽ ഒത്തിരി വലിയ ഹിമശിലകൾ കാണാൻ സാധിച്ചു. ഒരാളുടെ പൊക്കത്തിലുള്ള ശിലകൾ വരെയുണ്ട്​. വേനൽക്കാലത്ത്​ ഇവ​ കാണാൻ കഴിയില്ല. സുതാര്യമായ ചെറിയ ഐസ്​ കട്ടകൾ എടുത്ത്​ ഞാൻ​ എറിഞ്ഞ്​ ആസ്വദിച്ചു.

പ്രകൃതിയുടെ നിറഭേദങ്ങളിൽ ലയിച്ച്​​ ഭക്ഷണം കഴിക്കു​േമ്പാൾ വയറ്​ മാത്രമല്ല, മനസ്സും നിറഞ്ഞിരുന്നു


െഎസ്​ലാൻഡിലെ വിജനമായ പാതകളിലൂടെ വീണ്ടും​ യാത്ര തുടങ്ങി. രണ്ടു​ഭാഗത്തും മനോഹരമായ പ്രകൃതി. അങ്ങ്​ ദൂരെ വലിയ മലകളും ഹിമപാളികളുമെല്ലാം കാണാം. ആ കാഴ്​ചകൾ ആസ്വദിച്ച് ഏകാന്തമായി​ ഡ്രൈവ്​ ചെയ്​ത്​ പോകാൻ വല്ലാത്തൊരു സുഖംതന്നെ. സമയം 1.30 ആയി. വിശക്കാൻ തുടങ്ങിയിട്ടുണ്ട്​. മനോഹരമായ സ്​ഥലം കണ്ടപ്പോൾ വണ്ടിനിർത്തി. കുറച്ചകലെ​ മലമുകളിൽനിന്ന്​​ നേരിയ പാളികളായിട്ട്​ വീഴുന്ന വെള്ളച്ചാട്ടം കാണാം. ആഞ്ഞുവീശുന്ന കാറ്റിൽ വെള്ളം താഴേക്ക്​ എത്തുന്നതിനുമുമ്പ്​ തന്നെ നീർത്തുള്ളികളായി മുകളിലേക്ക്​ പോകുന്നു. രാവിലെ ഹോസ്​റ്റലിൽനിന്ന്​ പാക്ക്​ ചെയ്​ത ഭക്ഷണം അതി​െൻറ മുന്നിലിരുന്ന്​​ കഴിച്ചു. പ്രകൃതിയുടെ നിറഭേദങ്ങളിൽ ലയിച്ച്​​ ഭക്ഷണം കഴിക്കു​േമ്പാൾ വയറ്​ മാത്രമല്ല, മനസ്സും നിറഞ്ഞിരുന്നു.

വാഹനം നിർത്തിയതി​െൻറ എതിർവശത്ത്​ വിശാലമായ കൃഷിയിടമാണ്​. തവിട്ട്​ നിറത്തിലുള്ള പുല്ലുകൾ നിറഞ്ഞസ്​ഥലം. റോഡ്​ മുറിച്ചുകടന്ന്​​ അവിടെപോയി. ഏതാനും കുതിരകൾ തീറ്റതേടി നടക്കുന്നുണ്ട്​. ധാരാളം രോമങ്ങളുള്ള, കാണാൻ ഭംഗിയുള്ള കുതിരകൾ​. വേനൽക്കാലത്ത്​ കുതിരയോട്ടമെല്ലാം നടക്കുന്ന സ്​ഥലം​ കൂടിയാണിത്​.

രോമങ്ങൾ നിറഞ്ഞ കാണാൻ ഭംഗിയുള്ള കുതിരകളാണ്​ ഐസ്​ലാൻഡിലുള്ളത്​


അടുത്തലക്ഷ്യം റെയ്നിസ്ഫാറ ബീച്ചാണ്​​. അവിടെ എത്തു​േമ്പാൾ സമയം 3.30​. ആകാശത്ത്​ ഇരുട്ട്​ പരക്കാൻ തുടങ്ങി​. നല്ല കാറ്റും വീശുന്നു. വണ്ടി കാറ്റിൽ കുലുങ്ങുന്നുണ്ടായിരുന്നു. പെ​ട്ടെന്നായിരിക്കും കാറ്റ്​ ശക്​തമായി ആഞ്ഞടിക്കുക. ഒരാളെത്തന്നെ പിടിച്ചുതള്ളാനുള്ള ശേഷിയുണ്ടതിന്​. റെയിനിസ്​ഫാറ ബീച്ചിലും കറുത്തമണൽ തന്നെയാണ്​. ശക്​തമായ കാറ്റിൽ മണൽ കടൽത്തീരത്ത്​ പറക്കുന്നത്​ കാണാം. കാർ പാർക്കിങ്ങിൽ ഏരിയയിൽ നിർത്തി നടക്കാൻ തുടങ്ങി. കാറ്റ്​ വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്നു. മണൽ മുഖത്തേക്ക്​ അടിക്കുന്നതിനാൽ കണ്ണ്​ തുറക്കാനാവുന്നില്ല. ഒരു നിശ്ചിതസമയം വരെ ഈ കാറ്റ്​ അടിച്ചശേഷം അത്​ നിൽക്കും.

ബീച്ചിലേക്കുള്ള പ്രവേശന കവാടത്തി​െൻറ അട​ുത്തേക്കുപോയി. അവിടെ അപായ മുന്നറിയിപ്പ്​ ബോർഡുണ്ട്​. ഈ ബീച്ചിൽ മരിച്ചവരുടെ ചിത്രങ്ങൾ​, ഇവിടെ എങ്ങനെയാണ്​ സുരക്ഷിതമായിട്ട്​ നിൽക്കേണ്ടത്​ തുടങ്ങിയ മുന്നറിയിപ്പുകളായിരുന്നു ആ ബോർഡ്​ നിറയെ. സ്​നീക്കർ വേവ്​സ്​ എന്ന പേരിലറിയപ്പെടുന്ന നിശ്ശബ്​ദ കൊലയാളികളായ തിരമാലയാണ്​ ഇവിടത്തെ പ്രത്യേകത.

സ്​നീക്കർ വേവ്​സ്​ എന്ന പേരിലറിയപ്പെടുന്ന നിശ്ശബ്​ദ കൊലയാളികളായ തിരമാലയാണ്​ റെയ്നിസ്ഫാറ ബീച്ചിലെ പ്രത്യേകത


അപ്രതീക്ഷിതമായിട്ടായിരിക്കും ഇൗ കൂറ്റൻ തിരമാലകളടിക്കുക. ഇന്ന്​ റെഡ്​ അലർട്ടും കൊടുങ്കാറ്റുമുള്ളതിനാൽ​ വളരെ വലിയ തിരമാലകളാണ്​ അവിടെയുള്ളത്​. കാറ്റും മഴയും ഇല്ലാത്ത സമയത്ത് സാധാരണ പോലുള്ള തിരമാലകളായിരിക്കും ഉണ്ടാവുക. പക്ഷെ, ഇതിനിടയിൽ പെ​ട്ടെന്നായിരിക്കും സ്​നീക്കർ വേവ്​സ്​ രൂപംകൊള്ളുക​. ഇവിടെ​ ഒരിക്കലും കടലിൽനിന്ന്​ പുറം തിരിഞ്ഞുനിൽക്കരുതെന്ന്​ നോട്ടീസ്​ ബോർഡിൽ പറഞ്ഞിട്ടിണ്ട്​. എപ്പോഴും കടലിനെ നോക്കിനിൽക്കണം. അല്ലെങ്കിൽ പതുങ്ങിവരുന്ന തിരകൾ കൊണ്ടുപോകും. അതിൽ പെട്ടുകഴിഞ്ഞാൽ നീന്തൽ അറിഞ്ഞാൽപോലും പ്രയോജനമില്ല. ബീച്ചി​െൻറ ഒരു ഭാഗത്തായിട്ട്​ 400 മീറ്ററോളം പൊക്കത്തിൽ തൂണുപോലെ ഉയർന്നുനിൽക്കുന്ന കൂറ്റൻ പാറകളുണ്ട്​​.

ഇതെല്ലാം കാണു​േമ്പാൾ നിഗൂഡമായൊരു സ്​ഥലത്തെത്തിയ അനുഭൂതിയാണ്. ചെറിയ കാറ്റും കാർമേഘവും, വെള്ള നിറത്തിൽ പതഞ്ഞുവരുന്ന തിരമാലകൾ, ഇതെല്ലാം​ ആസ്വദിച്ചുനിന്നു. കുറച്ചുകഴിഞ്ഞപ്പോഴേക്കും ശക്​തമായ കാറ്റിൽ​ മണൽ മുഖത്തേക്ക്​അടിക്കാൻ തുടങ്ങി. ഭയങ്കര വേദനയുണ്ട്​. അതിനോടൊപ്പം തന്നെ മഴത്തുള്ളികളും ശക്​തമായി വന്നിടിക്കുന്നു. ഇതോടെ അവിടെനിന്ന്​ മടങ്ങി.

ഒരാളെത്തന്നെ പിടിച്ചുതള്ളാനുള്ള ശേഷിയുണ്ട്​ ഇവിടത്തെ കാറ്റിന്​

നടന്നുതീരാത്തെ വഴികൾ

ഒരു വിമാന അപകടം കാരണം വിനോദസഞ്ചാര കേന്ദ്രമായ സ്​ഥലത്തേക്കാണ്​ അടുത്ത യാത്ര. സോൽഹിമസൻഡൂർ എന്നാണ്​ സ്​ഥലപ്പേര്​. ചില സിനിമകളിലൂടെ ഏറെ പരിചിതമായിരുന്നു എനിക്ക്​ ഇൗ സ്​ഥലം. വാഹനം നിർത്തിയശേഷം അഞ്ച്​ കിലോമീറ്ററിനടുത്ത്​ നടന്നുവേണം വിമാനത്തി​െൻറ അടുത്ത്​ എത്താൻ. അങ്ങോ​ട്ടേക്ക്​ ഷട്ടിൽ ബസുമുണ്ട്​​. സമയം 4.30 ആകു​േമ്പാഴേക്കും നല്ല ഇരുട്ടായി. നടന്ന്​ അങ്ങോ​ട്ടേക്ക്​ എത്താൻ ഒരുപാട്​ സമയം വേണം. അതുകൊണ്ട്​ ബസിൽ കയറി. ഏകദേശം 1500 രൂപയാണ്​ നിരക്ക്​. ബസിൽ ഞാൻ മാത്രമേയുള്ളൂ.

കറുത്ത മണൽ നിറഞ്ഞ മൈതാനത്തുകൂടെ 15 മിനിറ്റ്​ കൊണ്ട്​ ലക്ഷ്യസ്​ഥാനമെത്തി. മാനത്തിന്​ താഴെ കാർമേഘങ്ങൾ ഇരുണ്ടുകൂടി കിടക്കുന്നു. കൂടെ ശക്​തമായ കാറ്റും. മഴത്തുള്ളികൾ ഈ കാറ്റി​െൻറ ശക്​തിയിൽ മുഖത്തേക്ക്​ വന്നിടിക്കുന്നുണ്ട്​. അവിടെ​ ഏതാനും സഞ്ചാരികൾ മാത്രമാണുള്ളത്​. അവർ വിമാനം കണ്ടശേഷം ഞാൻ വന്ന ബസിൽ തിരിച്ചുപോയി. എന്നെക്കൊണ്ടുപോകാൻ അടുത്തബസ്​ വരുമെന്ന പ്രതീക്ഷയിൽ ഞാൻ വിമാനത്തിന്​ അടുത്തേക്ക്​ നീങ്ങി.

റേക്യവിക്കിലേക്ക്​ സാധനങ്ങളുമായി പോകുന്നതിനിടെ കാലാവസ്​ഥ മോശമായതോടെ ക്രാഷ്​ ലാൻഡ്​ ചെയ്യുകയായിരുന്നു വിമാനം

വിമാനത്തി​െൻറ അവശിഷ്​ടങ്ങൾ കാറ്റിൽ ഇളകി ഭയങ്കര ശബ്​ദം ഉണ്ടാക്കുന്നു​. അ​കത്തേക്ക്​ ഒന്ന്​ കയറിനോക്കി. അതി​െൻറയുള്ളിൽ ഒന്നും കാണാൻ കഴിഞ്ഞില്ല. പല അവശിഷ്​ടങ്ങളും കാറ്റിൽ കിടന്നാടുന്ന ശബ്​ദം മാത്രമേയുള്ളൂ. ഇതൊരു അമേരിക്കൻ ആർമിയുടെ വിമാനം ആയിരുന്നു. 1973ൽ ഹോഫണിൽനിന്ന്​ റേക്യവിക്കിലേക്ക്​ സാധനങ്ങളുമായി പോകുന്നതിനിടെ കാലാവസ്​ഥ മോശമായതോടെ ക്രാഷ്​ ലാൻഡ്​ ചെയ്യുകയായിരുന്നു. വിമാനം തകർന്നെങ്കിലും അതിലുള്ളവർ രക്ഷ​പ്പെട്ടു. തകർന്ന വിമാനം ഇവിടെ നിലർത്തിയതോടെ വിനോദസഞ്ചാര കേന്ദ്രമായി മാറുകയായിരുന്നു.

വിമാനം കണ്ടിറങ്ങിയപ്പോഴേക്കും പുറത്ത്​ ആരെയും കാണാനില്ല​. തിരിച്ചുപോകാനുള്ള ബസും വന്നിട്ടില്ല. നല്ല മഴയുമുണ്ട്​. തികച്ചും ഒറ്റപ്പെട്ടുപോയ അവസ്​ഥ. ഒടുവിൽ നടക്കാൻ തീരുമാനിച്ചു. വഴി വ്യക്​തമായി കാണുന്നില്ല. കു​െറദൂരം നടന്നുനീങ്ങയപ്പോൾ മലകൾ കാണാൻ തുടങ്ങി. അതി​െൻറ താഴ്​വരയിൽ നദി ഒഴുകുന്നുണ്ട്​. ഇങ്ങോട്ടുവന്നപ്പോൾ ഇതുകണ്ടിട്ടില്ല. വഴിതെറ്റിയെന്ന്​ മനസ്സിലായി. ഞാൻ തിരിച്ചുനടന്നു. ഇരുട്ട്​ കാരണം എങ്ങോട്ടാണ്​ പോകുന്നത്​ മനസ്സിലാകുന്നില്ല. വീശിയിടിക്കുന്ന കാറ്റ്​ എന്നെ പിറകിലോട്ട്​ തള്ളുന്നു​. വളരെ കഷ്​ടപ്പെട്ട്​ മുന്നോട്ടുനീങ്ങി.


വഴി​െതറ്റിപ്പോയ എനിക്ക്​ ബസി​​െൻറ അകത്ത്​ കയറിയപ്പോഴാണ്​ പ്രാണജീവൻ തിരികെ ലഭിച്ചത്

ആകെ മൊത്തം ലോക്കായ അവസ്​ഥ. എങ്ങനെ തിരിച്ചെത്തുമെന്നതിനെക്കുറിച്ച്​ യാതൊരു ധാരണയുമില്ല. തികച്ചും ഒ​റ്റപ്പെട്ടുപോയപോലെ. വിഷമിച്ച്​ ഇരിക്കു​േമ്പാഴാണ്​ അങ്ങ്​ ദൂരെ വെളിച്ചം കാണുന്നത്​. ഒരു വണ്ടിയുടെ ഹെഡ്​ലൈറ്റാണെന്ന്​ മനസ്സിലായി. അവിടെ​ റോഡ്​ ഉണ്ടാകുമെന്ന്​​ വിചാരിച്ച്​ നടക്കാൻ തുടങ്ങി. നടന്നുനീങ്ങു​േ​മ്പാൾ വിമാനം വിദൂരതയിലേക്ക്​ മറയുന്നുണ്ടായിരുന്നു. ഇറങ്ങിയും കയറിയുമെല്ലാമാണ്​ വഴി നീളുന്നത്​. ഇതിനിടെ ആ വെളിച്ചം എ​െൻറ അടുത്തേക്ക്​ വരുന്നുണ്ട്​. ഷട്ടിൽ സർവിസ്​ നടത്തുന്ന ബസായിരുന്നവത്​. ആ വഴിയുടെ പകുതിയോളം ഞാൻ നടന്നെത്തിയിരുന്നു. എന്നെക്കണ്ടതോടെ ബസ്​ നിർത്തി. അതി​െൻറ അകത്ത്​ കയറിയപ്പോഴാണ്​ പ്രാണജീവൻ തിരികെ ലഭിച്ചത്​​. അവിടെനിന്ന്​ 160 കിലോമീറ്റർ അകലെയുള്ള റേക്യാവിക്കിൽ എത്തു​േമ്പാൾ രാത്രിയായിട്ടുണ്ട്​.

നീലവെള്ളത്തിലെ നീരാട്ട്​

ഐസ്​ലാൻഡിലെ കാഴ്​ചകൾ കാണാനുള്ള അവസാനത്തെ ദിവസമെത്തി​. പ്രധാനമായി​​ രണ്ട്​ കാര്യങ്ങളാണ്​​ പ്ലാൻ ചെയ്​തിരിക്കുന്നത്​. ബ്ലൂ ലഗൂൺ എന്ന ജിയോതെർമൽ സ്​പായിൽ പോവുക. പിന്നെ സിൽഫ്ര ഫിഷറിലെ ഡൈവിങ്​. രാവിലെ ഒമ്പതിന്​​ തന്നെ ഹോസ്​റ്റലിൽനിന്നിറങ്ങി. 20 മിനിറ്റ്​​ ദൂരമാണ്​ ഗൂഗിൾ മാപ്പിൽ ബ്ലൂലഗൂണിലേക്ക്​ കാണിച്ചത്​​​. മാപ്പിലെ ലൊക്കേഷനിൽ എത്തിയപ്പോഴാണ്​ മനസ്സിലായത്​ സ്​ഥലം മാറിപ്പോയെന്നത​്​. അവിടെയുള്ളത്​ സാധാരണ സ്​പായാണ്​. എയർപോർട്ടിന്​ സമീപമാണ്​​ ശരിക്കുമുള്ള സ്​പായെന്ന്​ ആളുകൾ പറഞ്ഞുതന്നു​. അത് ഗ്രിൻഡാവിക്​​​ എന്ന്​ പറയുന്ന ലാവ ഫീൽഡിന്​ നടുവിലായിട്ടാണ്. അവർ എ​െൻറ ഗൂഗിൾ മാപ്പിൽ ലൊക്കേഷൻ സെറ്റ്​ ചെയ്​തുതന്നു. അതുവെച്ച്​ യാത്രതിരിച്ചു. പോകുന്ന വഴിയിൽ അഗ്​നിപർവത വിസ്​ഫോടനങ്ങളുടെ അവശിഷ്​ടങ്ങളായ കറുത്ത കല്ലുകളും പാറകളുമെല്ലാം കാണാം​. 45 മിനിറ്റ്​ കൊണ്ട്​ ലക്ഷ്യസ്​ഥാനമെത്തി. പ്രകൃതിദത്തമായ ചൂടുവെള്ളം നിറഞ്ഞ കുളത്തിൽ കുളിക്കാനുള്ള സൗകര്യമാണ്​ ഇവിടെയുള്ളത്​.

പ്രകൃതിദത്തമായ ചൂടുവെള്ളം നിറഞ്ഞ കുളത്തിൽ കുളിക്കാനുള്ള സൗകര്യമാണ്​ ഇവിടെയുള്ളത്


ഒരു വലിയ കെട്ടിടമാണ്​ ആദ്യം കാണുക. നേരത്തെ തന്നെ ബുക്ക്​ ചെയ്​താണ്​ ഇവിടെയെത്തിയത്​. ഒരു മണിക്കൂറിന്​ ഏകദേശം 4000 രൂപയാണ്​ ചാർജ്​​. ബുക്കിങ്​ വിവരം കാണിച്ചതോടെ ആവശ്യമായ സാധനങ്ങൾ നൽകി. വെള്ളം കുടിക്കാനുള്ള ടാഗ്, ടൗവൽ, ഷവർ ജെൽ എന്നിവ ലഭിച്ചു. വസ്​ത്രം മാറി നീല നിറത്തിലുള്ള വെള്ളം നിറഞ്ഞ പൂളിലേക്ക്​ കാൽവെച്ചിറങ്ങി. വെള്ളത്തി​െൻറ താപനില ഏകദേശം 39 ഡിഗ്രി ആണ്​. അന്തരീക്ഷത്തിലാണെങ്കിൽ നല്ലതണുപ്പും​. മരംകോച്ചുന്ന തണുപ്പിനിടെ ഇളംചൂടുവെള്ളത്തിൽ കുളിക്കാൻ പ്രത്യേക രസമായിരുന്നു.

ബ്ലൂ ലഗൂണിലെ വെള്ളത്തിന്​ നീല നിറത്തി​ന്​​ കാരണം ഇവിടത്തെ സിലിക്ക ജെൽ ആണ്​. കൗണ്ടറിൽനിന്ന്​ ജെൽ സൗജന്യമായി ലഭിക്കും. അത്​ ശരീരത്തിൽ പുരട്ടിയാൽ തൊലിയെല്ലാം ശുചീകരിക്കുമെന്നാണ്​ പറയുന്നത്​. കൂടാതെ പൂളിലെ വെള്ളം തന്നെ പലതരം പ്രശ്​നങ്ങൾക്കും പരിഹാരമാണ്​​. സിലിക്ക ജെല്ലും പുരട്ടി ഏറെനേരം ആ പൂളിൽ നീന്തിത്തുടിച്ചു. ഇതി​െൻറ അടുത്തുതന്നെയാണ്​ ജിയോതെർമൽ പവർസ്​റ്റേഷനുള്ളത്​. അവിടെനിന്ന്​ പ്രകൃതിദത്തമായി ലഭിക്കുന്ന ഹോട്ട്​സ്​പ്രിങ്​ വെള്ളമാണ്​ ബ്ലൂ​ലഗൂണിലേക്ക്​​ പമ്പ്​ ചെയ്യുന്നത്​.

ബ്ലൂ ലഗൂണിലെ വെള്ളത്തി​​െൻറ​ നീല നിറത്തി​ന്​​ കാരണം ഇവിടത്തെ സിലിക്ക ജെൽ ആണ്


പൂളിൽനിന്ന്​ കയറി കാറെടുത്ത്​ വീണ്ടും യാത്ര തുടങ്ങി. ഒന്നരമണിക്കൂർ ഡ്രൈവുണ്ട്​ അടുത്ത സ്​ഥലമായ സിൽഫ്ര ഫിഷറിലേക്ക്​​. ​തിങ്​വെല്ലിർ ദേശീയ ഉദ്യാനത്തിലാണ്​ ഈ പ്രദേശം​. ഐസ്​ലാൻഡിലെ ഗോൾഡൻ സർക്കിളി​െൻറ ഭാഗമാണ്​ തിങ്​വെല്ലിർ. മൂന്നു സ്​ഥലങ്ങൾ തമ്മിൽ ചേരുന്ന ഭാഗമാണ് ഗോൾഡൻ സർക്കിൾ​. കഴിഞ്ഞ ദിവസങ്ങളിൽ സന്ദർ​ശിച്ച ഗീസിർ, ഗുൾ​േഫാസ്​ എന്നിവയാണ്​ മറ്റു രണ്ടുസ്​ഥലങ്ങൾ.

ഭൂമിക്കടിയിലെ ശുദ്ധമായ വെള്ളത്തിലൂടെയുള്ള സ്​കൂബ ഡൈവിങ്ങാണ്​ സിൽഫ്ര ഫിഷറിലെ പ്രത്യേകത. വടക്കെ​ അമേരിക്ക, യൂറോപ്പ്​ വൻകരകൾക്കിടയിൽ ടെക്​ടോണിക്​ ​േപ്ലറ്റുകൾക്കിടയിലെ (ഫലകചലനസിദ്ധാന്തം) വിടവാണ് സിൽഫ്ര ഫിഷർ​​​. 1789ലെ ഭൂചലനമാണ്​ ഇൗ വിടവുണ്ടാകാൻ കാരണം​. ഈ േപ്ലറ്റ്​ ഓരോ വർഷവും രണ്ട്​ സെൻറീമീറ്റർ വീതം അകലുന്നു​. വർഷം മുഴുവൻ ഇൗ വെള്ളത്തി​െൻറ താപനില മൂന്നു മുതൽ നാല്​ ഡിഗ്രി ആയിരിക്കും​. ഇവി​േടക്ക്​ എപ്പോഴും​ ചൂട്​ വെള്ളം ഒഴുകിക്കൊണ്ടേിയിരിക്കും. ഇതുകാരണം വെള്ളം എപ്പോഴും തെളിഞ്ഞിട്ടാണ്​. 100 മീറ്റർ താഴേക്ക്​ വരെ ഇതി​െൻറ ദർശനീയതയുണ്ട്​​. ലോകത്തിലെ ഏറ്റവും ദൃശ്യമായ വെള്ളമാണെന്ന പ്രത്യേകതയും ഇതിനുണ്ട്​.


ഭൂമിക്കടിയിലെ ശുദ്ധമായ വെള്ളത്തിലൂടെയുള്ള സ്​കൂബ ഡൈവിങ്ങാണ്​ സിൽഫ്ര ഫിഷറിലെ പ്രത്യേകത


ഒരു ഏജൻസി വഴിയാണ്​ ഇവിടത്തെ ഡൈവിങ്​​​ ബുക്ക്​ ചെയ്​തത്​. അവർ നൽകിയ സ്യൂട്ട്​സ്​ ധരിച്ചു. ഇൻസ്​ട്രക്​ടർമാർ നിർദേശങ്ങൾ പറഞ്ഞുതന്നു. ഓക്​സിജൻ സിലിണ്ടർ വഴി വായയിലൂടെയാണ്​ ശ്വസിക്കേണ്ടത്​. മാപ്പിൽ നമ്മൾ നീന്തൽ തുടങ്ങുന്ന ഭാഗവും അവസാനിക്കുന്ന ഭാഗവും കാണിച്ചുതന്നു. അവരെ എങ്ങനെയാണ്​ പിന്തുടരേണ്ടത്​, എന്തെങ്കിലും പ്രശ്​നങ്ങൾ അനുഭവപ്പെടുകയാണെങ്കിൽ എന്താണ്​ കാണിക്കേണ്ടത്​ എന്ന​െതല്ലാം പറഞ്ഞുതന്നു. വെള്ളത്തി​െൻറ തണുപ്പ്​ കാരണം നമ്മുടെ വിരലുകൾ എത്രതന്നെ മരവിച്ചാലും അതിനെ ഒരിക്കലും ഞെക്കിപ്പിഴിയരുത്​ എന്ന്​ മുന്നറിയിപ്പ്​ നൽകി​. അങ്ങനെ ചെയ്​താൽ സ്യൂട്ടിനകത്തേക്ക്​​ വെള്ളം കയറി തണുപ്പ്​ കൂടാൻ സാധ്യതയുണ്ട്​.

അവരുടെ കൂടെ ​ഞാൻ വെള്ളത്തിലേക്ക്​ ഊളിയിട്ടു. 50 മീറ്റ​േറാളം ആഴമുണ്ട്. സുവ്യക്​തമായ തെളിഞ്ഞ വെള്ളം. നല്ല​ തണുപ്പായതിനാൽ മീനുകളോ മറ്റു ജീവികളോ ഇവിടെയില്ല. ടെക്​ടോണിക്​സ്​ ​​േപ്ലറ്റി​െൻറ ഭാഗമായ പാറകൾ കാണാൻ സാധിക്കുന്നുണ്ട്​. അതെല്ലാം ആസ്വദിച്ച്​ മെല്ലെ നീന്തുകയാണ്​. മുന്നിൽ ഗൈഡുമുണ്ട്​. അദ്ദേഹത്തെ പിന്തുടർന്നാണ്​ പോകുന്നത്​. മറ്റേതോ ലോകത്ത്​ എത്തിയ പ്രതീതി. എല്ലാം മറന്ന്​ ആ നിമിഷങ്ങൾ മാത്രം ആസ്വദിക്കുന്നു. നമ്മുടെയൊക്കെ ജീവിതത്തിൽ കിട്ടുന്ന ഇത്തരം നിമിഷങ്ങൾ മനസ്സിന്​ നൽകുന്ന ഊർജം കുറച്ചൊന്നുമല്ല.

ടെക്​ടോണിക്​സ്​ ​​േപ്ലറ്റി​​െൻറ ഭാഗമായ പാറകൾ ഡൈവിങ്ങിനിടെ കാണാൻ സാധിക്കും


45 മിനിറ്റോളം ആ ഡൈവ്​ നീണ്ടുനിന്നു​. പതുക്കെ നീന്തി കരയിലേക്കെത്തി. പുറത്തിറങ്ങു​േമ്പാൾ മൂന്നുമണി​. ഭക്ഷണം കഴിച്ചശേഷം തിങ്​വെല്ലിർ ദേശീയ ഉദ്യാനത്തിന്​ മുകളിലേക്ക്​ നടന്നുകയറി. അവിടെ വലിയൊരു ബാൽക്കണിയുണ്ട്​. താഴെ അതിരില്ലാ​ത്ത മൈതാനം കിടക്കുന്നതുകാണാം. അങ്ങ്​ ദൂരെ മലകൾ. അതിന്​ വിടവിലൂടെ ഒഴുകുന്ന വെള്ളം കടലിലേക്ക്​ പതിക്കുന്നു. എത്ര മനോഹരമായ ദൃശ്യം.

അടുത്തദിവസം രാവിലെയാണ്​ അയർലൻഡിലേക്കുള്ള വിമാനം. എയർപോർട്ടി​െൻറ അടുത്താണ്​ രാത്രി റൂം ബുക്ക്​ ചെയ്​തിരുന്നത്​. അങ്ങോട്ടുള്ള യാത്രയിൽ മഞ്ഞുപെയ്യുന്നുണ്ടായിരുന്നു. വണ്ടി നിർത്തി. മഞ്ഞ്​ വീഴുന്നത്​ ഒരിക്കൽ കൂടി ആസ്വദിച്ചു. വിജനമായ ആ പാതയിലൂടെ മഞ്ഞിൽ ഓടിനടക്കു​േമ്പാൾ ലോകം കീഴടക്കിയ സ​ന്തോഷമയിരുന്നു മനസ്സിൽ​. എയർപോർട്ടിന്​ അടുത്തുള്ള റെൻറ്​ എ കാർ ഓഫിസിലെത്തി വണ്ടി തിരിച്ചേൽപ്പിച്ചു.

തിങ്​വെല്ലിർ ദേശീയ ഉദ്യാനത്തിന്​ മുകളിലെ ബാൽക്കണിയിൽ നിന്നാൽ താഴെ അതിരില്ലാ​ത്ത മൈതാനം കാണാം


ഐസ്​ലാൻഡിലെ അവസാനത്തെ രാത്രിയാണ്​. ഹോസ്​റ്റലിൽ റൂമിലിരുന്ന്​​ ഒരിക്കൽ കൂടി ഞാൻ ജനവാതിൽ വഴി പുറത്തേക്ക്​ നോക്കി. ആകാശത്ത്​ മേഘങ്ങൾ കൂടുകൂട്ടിയിട്ടുണ്ട്​. ധ്രുവദീപ്​തി ഇന്നും കാണാൻ സാധ്യമല്ല. അതി​െൻറ സങ്കടവും പേറിയാണ്​ ഉറങ്ങാൻ കിടന്നത്​. ഇതോടൊപ്പം ഈ നാടിനോട്​​ വേർപിരിയുന്നതി​െൻറ വിഷമവുമുണ്ട്​. പക്ഷെ, ഇത്രയും ദിവസം ലഭിച്ച കാഴ്​ചകളും അനുഭവങ്ങളുമെല്ലാം ഈ സങ്കടത്തെ മറികടക്കുന്നതായിരുന്നു. ജീവിതത്തിൽ​ എ​ന്തൊക്കെയോ നേടിയതായി മനസ്സ്​ പറയുന്നു. രാവിലെ വിമാനം പറന്നുയരു​േമ്പാൾ കിളിവാതിലിലൂടെ ഞാൻ ​താഴോട്ട്​ കണ്ണോടിച്ചു. മഞ്ഞുപുതച്ച മലകളും ഹിമശിലകൾ നിറഞ്ഞ കടത്തീരവുമെല്ലാം എന്നിൽനിന്ന്​ അകലു​ന്നത്​ വിതുമ്പുന്ന മനസ്സോടെ ഞാൻ കണ്ടിരുന്നു.

(അവസാനിച്ചു)



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:irelandicelandreykavikblue lagoonarticeurope
Next Story