Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightDestinationschevron_rightഹുസാവിക്കിലേക്ക്​ വരൂ,...

ഹുസാവിക്കിലേക്ക്​ വരൂ, മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയത്​ ആഘോഷിക്കാം

text_fields
bookmark_border
ഹുസാവിക്കിലേക്ക്​ വരൂ, മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയത്​ ആഘോഷിക്കാം
cancel
camera_alt????????? ?????? ??????? ?????????? ????????? ???? ???????? ?????????????? ??????????

ജൂലൈ 20..
അര നൂറ്റാണ്ട്​ മുമ്പ്​ ഈ ദിനത്തിലാണ്​ ചന്ദ്രൻെറ ഉപരിതലത്തിൽ ആദ്യമായി മനുഷ്യൻെറ പാദം പതിഞ്ഞത്​. സ്വർണമയൂരമെന്ന്​ കവികൾ പുകഴ്​ത്തിയിരുന്ന ചന്ദ്രനിലെ പരുപരുക്കൻ പ്രതലത്തിലേക്ക്​​ 'അപ്പോളേ ാ 11' എന്ന ബഹിരാകാശ പേടകത്തിൽ നിന്നിറങ്ങിയ നിമിഷം നീൽ ആംസ്​ട്രോങ്​ എന്ന ഗഗനാചാരി പറഞ്ഞ വാക്കുകൾ ഇന്നും ലോകം ര േമാഞ്ചത്തോടെ ഓർക്കുന്നുണ്ട്​.
'മനുഷ്യൻെറ ഒരു ചെറിയ കാൽവെപ്പ്​, മാനവാശിയുടെ വലിയ കുതിച്ചുചാട്ടമാണ്​...'

'മന ുഷ്യൻെറ ഒരു ചെറിയ കാൽവെപ്പ്​, മാനവാശിയുടെ വലിയ കുതിച്ചുചാട്ടമാണ്​...' നീൽ ആംസ്​ട്രോങ്​ ച​ന്ദ്രനിൽ കാലകുത്തിയ ആദ്യ മനുഷ്യൻ

മനുഷ്യ ചരിത്രത്തിലെ ഏറ്റവും വലിയ വിപ്ലവമായ ഈ ആകാശ യാത്രയുടെ സുവർണ ജൂബിലി വൻ ആഘോഷമാക്കാനാണ്​ നാസ ഒരുങ്ങുന്നത്​.. എന്നാൽ, നാസയെക്കാൾ വലിയ ആഘോഷമാക്കാൻ ഒരുങ്ങുകയാണ്​ അമേരിക്കയിൽ നിന്ന്​ അനേകായിരം കിലോ മീറ്ററുകൾക്കപ്പുറമുള്ള ഹുസാവിക്​ എന്ന ഗ്രാമം.

ഹുസാവികും ചന്ദ്രനും തമ്മിലെന്ത്​...?
ചന്ദ ്രനിൽ മനുഷ്യൻ കാലുകുത്തിയത്​ ഹുസാവിക്കുകാർ എന്തിന്​ ആഘോഷിക്കണം...? ഇങ്ങനെ ചോദ്യങ്ങൾ തൊടുക്കുന്നതിനു മുമ്പ ്​ ഹുസാവികിനെ കുറിച്ച്​ ചിലതൊക്കെ അറിഞ്ഞിരിക്കണം.

ഹുസാവിക്കിലെ ഡയമണ്ട്​ സർക്കിളിൻെറ വിദൂര ദൃശ്യം

യൂറോപ്യൻ ഭൂഖണ്ഡത്തിൽ വടക്കേ അറ്റ്​ലാൻറിക്കിലെ ചെറിയ രാജ്യമായ ഐസ്​ലൻഡിലെ ഒരു മുനിസിപ്പാലിറ്റിയാണ്​ ഹുസാവിക്​. വെറും 2,300 പേർ മാത്രം അധിവസിക്കുന്ന ഇമ്മിണി വല്യൊരു ഗ്രാമം. ഐസ്​ലൻഡിൻെറ വടക്കേയറ്റത്ത്​ സ്​ഥിതി ചെയ്യുന്ന ഹുസാവിക്കിലെ ജനങ്ങളിലധികവും മീൻപിടുത്തക്കാരാണ്​. ടുറിസമാണ്​ നാട്ടുകാരുടെ മറ്റൊരു വരുമാന മാർഗം. തിമിംഗലങ്ങളെയും ഡോൾഫിനുകളെയും അവയുടെ സ്വാഭാവിക ആവാസ വ്യവസ്​ഥയിൽ നേരിൽ കാണാൻ കഴിയുന്ന സ്​ഥലമായതിനാൽ പഠനത്തിനും വിനോദത്തിനുമായി ഹുസാവികിലേക്ക്​വരുന്ന സഞ്ചാരികൾ നിരവധിയാണ്​. പ്രശസ്​തമായ ​തിമിംഗല മ്യൂസിയവും ഇവിടെയുണ്ട്​..

തിമിംഗലങ്ങളെയും ഡോൾഫിനുകളെയും അവയുടെ സ്വാഭാവിക ആവാസ വ്യവസ്​ഥയിൽ ഹുസാവിക്കിൽ നേരിൽ കാണാം

ഹുസാവിക്കുകാർ ആംസ്​ട്രോങ്ങിൻെറ ചന്ദ്രയാത്ര ആഘോഷമാക്കുന്നതിന്​ കാരണം ഇതൊന്നുമല്ല. ആദ്യമായി ചന്ദ്രനിലേക്ക്​ മനുഷ്യരെ അയക്കാൻ നാസ തീരുമാനിച്ചപ്പോൾ ചന്ദ്രന്​ സമാനമായ ഒരു സ്​ഥലം കണ്ടെ​േ​ത്തണ്ടതുണ്ടായിരുന്നു. ഭൂമിയുടെ സ്വാഭാവികതയിൽ നിന്ന്​ വ്യത്യസ്​തമായതും എന്നാൽ ചന്ദ്രോപരിതലത്തോട്​ സാമ്യമുള്ളതുമായ പ്രദേശം. ഒടുവിൽ അവർ കണ്ടെത്തിയത്​ ഐസ്​ലാൻഡിലെ ഹുസാവിക്​ ആയിരുന്നു.

അഗ്​നിപർവതങ്ങളുടെ അവശിഷ്​ടങ്ങൾ നിറഞ്ഞ ഹുസാവികിലെ ഭൂതലം ച​​​ന്ദ്രന്​ സമാനമാണെന്ന് കണ്ടെത്തിയ നാസ 1957ൽ 32 ബഹിരാകാശ സഞ്ചാരികളെ പരിശീലനത്തിനായി ഇവിടേക്ക്​ അയച്ചു. ആ സംഘത്തിലുണ്ടായിരുന്ന നീൽ ആൽഡിൻ ആംസ്​​േട്രാങ്ങും ബുസ്​ ആൽഡ്രിനും ആയിരുന്നു ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയത്​.

ചന്ദ്രോപരിതലത്തിന്​ സമാനമായ ഹുസാവിക്കിൻെറ ഭൂപ്രകൃതി

'വേനൽ കാലമാകുമ്പോൾ ഈ പ്രദേശത്തിൻെറ കാലാവസ്​ഥ മാറും. ചന്ദ്രൻെറ ഉപരിതലം കണക്കെ വരണ്ടതായിരിക്കും. മഞ്ഞിൻെറ കണികകൾ പോലും കാണാനുണ്ടാവില്ല. വാസ്​തവത്തിൽ ഈ പ്രദേശത്തിൻെറ ഭൂമിശാസ്​ത്രമാണ്​ നാസയെ ആകർഷിച്ചത്. ചന്ദ്രനിലെ പാറക്കഷണങ്ങൾ തുടർ ഗവേഷണത്തിനായി ശേഖരിക്കാനാണ്​ നാസ ബഹിരാകാശ സഞ്ചാരികൾക്ക്​ നൽകിയിരുന്ന നിർദേശം. അതിനാവശ്യമായ പരിശീലനത്തിനാണ്​ ഇങ്ങനെയൊരു സ്​ഥലം തെരഞ്ഞെടുത്തത്​.' ഹുസാവിക്കിലെ പര്യവേഷണ മ്യുസിയത്തിൻെറ ഡയറക്​ടറായ ഒർളിഗൂർ നെഫിൽ ഒർളിഗ്​സൻ പറയുന്നു..

ഹുസാവിക്കിലെ പര്യവേഷണ മ്യുസിയത്തിൻെറ ഡയറക്​ടറായ ഒർളിഗൂർ നെഫിൽ ഒർളിഗ്​സൻ

മാനംനോക്കി പറന്നുമാത്രം പരിചയമുള്ള ​പൈലറ്റുമാരായിരുന്നു ആ സംഘത്തിലുണ്ടായിരുന്നവർ. അവരെ നിലത്തുനോക്കി പാറക്കഷണങ്ങൾ കണ്ടെത്തുന്നവരാക്കി മാറ്റാനുള്ള പരിശീലമാണ്​ ഹുസാവിക്കിൽ നൽകിയത്​. ച​​ന്ദ്രോപരിതലത്തിന്​ സമാനമായി തോന്നിയ പലയിടങ്ങളും അന്വേഷിച്ച ശേഷമാണ്​ നാസ ഹുസാവിക്കിൽ എത്തിയത്​. 10,000 വർഷത്തിലേറെ പഴക്കമുള്ള അഗ്​നിപർവതാവശിഷ്​ടങ്ങളാണ്​ ഈ ഭൂപ്രദേശത്തിൻെറ പ്രത്യേകത.

10 ദിവസം ഇവിടെ ചെലവഴിച്ച്​ പരിശീലനം നടത്തിയിട്ടാണ്​ 1971ൽ ചന്ദന്രിലേക്ക്​​ പോയതെന്ന്​ അപ്പോളോ 15 ദൗത്യത്തിൻെറ കമാണ്ട്​ മൊഡ്യൂൾ പൈലറ്റായിരുന്ന അൽ വോർഡൻ ഓർമിക്കുന്നു. വേനൽക്കാലത്ത്​ സൂര്യൻ അസ്​തമിക്കാത്ത ഐസ്​ലൻഡിൻെറ കാലാവസ്​ഥയും ചാന്ദ്ര ദൗത്യത്തിന്​ അന​ുയോജ്യമായിരുന്നു.

1967ൽ ഹുസാവിക്കിൽ ആംസ്​ട്രോങ്ങും കൂട്ടരുമെത്തു​മ്പോൾ 19 വയസ്സായിരുന്നു ഇൻഗോൽഫുർ ജൊനാസൻ എന്ന ഗ്രാമീണന്​. ഇന്നയാൾക്ക്​ 59 വയസ്സുണ്ട്​. തന്നെയും കൂട്ടി തടാകത്തിൽ മീൻ പിടിക്കാൻ ആംസ്​ട്രോങ്ങും ബിൽ ആൻഡേഴ്​സും പോയകാര്യം ജൊനാസൻ ഓർമിച്ചെടുക്കുന്നു. നല്ല സ്​നേഹവാനും ഉദാരവാനുമായിരുന്നു ആംസ്​​​ട്രോങ്ങെ​ന്ന ഗഗനാചാരിയെന്നാണ്​ ജൊനാസൻ സാക്ഷ്യപ്പെടുത്തുന്നത്​. ചന്ദ്രനിലിറങ്ങിയ ആദ്യത്തെയാളാണെങ്കിലും മോശം മീൻപിടുത്തക്കാരനായിരുന്നു അദ്ദേഹമെന്ന്​ ഓർമപ്പെടുത്തുന്നുണ്ട്​ ജൊനാസൻ. ബഹിരാകാശ സഞ്ചാരികളുടെ സംഘത്തെ പ്രാദേശിക നൃത്തപരിപാടി കാണാൻ കൂട്ടിക്കൊണ്ടു പോയതും ജൊനാസൻെറ ഓർമയിലുണ്ട്​.

മികച്ച ബഹിരാകാശ സഞ്ചാരിയായിരുന്നെങ്കിലും മോശം മീൻപിടുത്തക്കാരനായിരുന്നു ആംസ്​ട്രോങ്ങെന്ന്​ ജൊനാസൻ ഓർക്കുന്നു

പ്രഥമ ചാന്ദ്ര ദൗത്യത്തി​ൽ ഹുസാവിക്കിനുള്ള ​പ്രാധാന്യം ​വ്യക്​തമാക്കുന്ന എല്ലാം ഇവിടുത്തെ പര്യവേഷണ മ്യൂസിയത്തിൽ ഇപ്പോൾ ലഭിക്കും. മ്യൂസിയം നിലവിൽ വരുന്നതുവരെ ഹുസാവിക്കിൻെറ ഈ പ്രാധാന്യം വിസ്​മൃതിയിലായിരുന്നു. പര്യവേഷണ മ്യുസിയത്തിൻെറ ഡയറക്​ടറായ ഒർളിഗൂർ നെഫിൽ ഒർളിഗ്​സൻ ഇവിടെ ജനിച്ച​ു വളർന്നയാളാണ്​. ചെറുപ്പത്തിലേ ഒർളിഗ്​സൻെറ സ്വപ്​നമായിരുന്നു ബഹിരാകാശ സഞ്ചാരം. 2009ൽ യാദൃച്ഛികമായി ഒരു പുസ്​തക കടയിൽ നിന്ന്​ 1965ലെ ഒരു പഴയ പത്രം അദ്ദേഹത്തിനു കിട്ടി. 'ചന്ദ്രനിൽ പോകുന്നതിനു മുന്നോടിയായ പരിശീലനത്തിന്​ ഐസ്​ലൻഡിലേക്ക്​ ബഹിരാകാശ സഞ്ചാരികൾ വരുന്നു' എന്ന വാർത്ത അതിലുണ്ടായിരുന്നു. സ്വന്തം ദേശത്തിൻെറ ചരിത്രത്തെക്കുറിച്ച്​ ആ വാർത്തയിൽനിന്ന്​ ആവേശഭരിതനായാണ്​ ഒർളിഗ്​സൻ പര്യവേഷണ മ്യൂസിയത്തിനായി പരിശ്രമം ആരംഭിച്ചത്​. ഇന്നതൊരു യാഥാർത്ഥ്യമാണ്​. ചന്ദ്രനിൽനിന്ന്​ ശേഖരിച്ച പാറക്കഷണങ്ങളിൽ കുറച്ച്​ നാസ ഈ മ്യൂസിയത്തിന്​ നൽകി. ആംസ്​ട്രോങ്ങ്​ മീൻപിടിക്കാൻ ഉപയോഗിച്ച ചൂണ്ട മുതൽ ആംസ്​ട്രോങ്ങിൻറെ കുടുംബം നൽകിയ ചില അപൂർവ വസ്​തുക്കളും ഫോ​ട്ടോഗ്രാഫുകളും വരെ ഈ മ്യൂസിയത്തിൽ സൂക്ഷിച്ചുവെച്ചിട്ടുണ്ട്​.

അപ്പോളോ 11 ദൗത്യത്തിനു മുമ്പായി ബഹിരാകാശ സഞ്ചാരികൾ പരിശീലനം നടത്തുന്നതിൻെറ ചിത്രം


ബഹിരാകാശ പര്യവേഷണങ്ങൾക്കായി ഐസ്​ലൻഡ്​ ശാസ്​ത്ര ലോകവുമായി കരാറിലും ഏർപ്പെട്ടിട്ടുണ്ട്​. അതിൻെറ ഭാഗമായ​ും ഇവിടേക്ക്​ ഗവേഷകർ എത്തുന്നുണ്ട്​.

എന്തായാലും, ഹുസാവിക്കുകാർ ഈ ജൂലൈ 20 ആഘോഷമാക്കും. ച​ന്ദ്രനിൽ മനുഷ്യൻ കാലുകുത്തിയതിൻെറ ആഘോഷം ലോകമെങ്ങ​ും നടക്കുമ്പോൾ ഹുസാവിക്കുകാരോളം അതാഘോഷമാക്കാൻ അർഹതയുള്ള ജനത ലോകത്ത്​ വിരളമായിരിക്കും. ആ ആ​േഘാഷത്തിൽ പ​ങ്കെടുക്കാൻ വിവിധ രാജ്യങ്ങളിൽ നിന്ന്​ സഞ്ചാരികൾ എത്തുമെന്ന പ്രതീക്ഷയിലാണ്​ ഐസ്​ലൻഡുകാർ.


(കടപ്പാട്​: ബി.ബി.സി)
(Courtesy BBC)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:travel newsicelandApollo 11HusavikMoon Exploration
News Summary - Husavik A village resembles the Moon to helped humans reach the Moon
Next Story