Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
nauru
cancel
camera_alt???????????????????? ????????? ????????????? ????? ???????????? ??????

ലോ​ക​മാ​കെ പ​ട​ര്‍ന്നു​പി​ടി​ച്ച കോ​വി​ഡെ​ന്ന മ​ഹാ​മാ​രി​ക്കു​മു​ന്നി​ല്‍ മ​നു​ഷ്യ​രെ​ല്ലാം അ​ടി​യ​റ​വ ് പ​റ​ഞ്ഞു​ക​ഴി​ഞ്ഞു. ക​ര​യും ക​ട​ലും ആ​കാ​ശ​വു​മെ​ല്ലാം അ​ട​ച്ചു​കെ​ട്ടി​യി​ട്ടും എ​ല്ലാ വ​ന്‍ക​ര​ക​ളി​ല ും കൊ​റോ​ണ വൈ​റ​സ് നി​ശ്ശ​ബ്​​ദം ന​ട​ന്നെ​ത്തി​യി​രി​ക്കു​ന്നു. മ​ര​ണ​മാ​യും മ​ഹാ​മാ​രി​യാ​യും അ​ത് ചു​ട​ല ​നൃ​ത്തം ച​വി​ട്ടു​ക​യാ​ണ്. ലോ​ക​മാ​കെ ചാ​ന്പ​ലാ​ക്കാ​ന്‍ ശേ​ഷി​യു​ള്ള ആ​യു​ധ​പ്പു​ര​ക​ളു​ടെ കാ​വ​ലു​ണ്ട െ​ന്ന് വീ​ര​സ്യം​പ​റ​ഞ്ഞി​രു​ന്ന​വ​ര്‍പോ​ലും നെ​ഞ്ചി​ല്‍ തീ​പി​ടി​ച്ച് പ​ര​ക്കം​പാ​യു​ന്നു.

വാ​ക്ക് മു​ട്ടി​യ​വ​രു​ടെ നി​സ്സ​ഹാ​യ നി​ല​വി​ളി​ക​ളും ര​ക്ഷാ​വ​ഴി​ക​ള​ട​ഞ്ഞ​വ​രു​ടെ നി​രാ​ശാ​ഭ​രി​ത​നെ​ടു​വീ​ ർ​പ്പു​ക​ളും മ​ര​ണ​മു​റ​ച്ച​വ​രു​ടെ നി​ശ്ശ​ബ്​​ദ​ത​യു​മെ​ല്ലാം ഇ​ഴ​ചേ​ര്‍ന്ന് രൂ​പ​പ്പെ​ട്ട ഭ​യ​ത്തി​െ​ ൻ​റ ക​രി​ന്പ​ട​ത്തി​ല്‍ പൊ​തി​ഞ്ഞ ഒ​രു സെ​മി​ത്തേ​രി​യാ​ണി​ന്ന് ലോ​കം. ഇ​ത്ത​ര​മൊ​രു ലോ​ക​ത്ത് ഇ​നി​യും കോ ​വി​ഡ് ആ​ക്ര​മ​ണ​ത്തി​നി​ര​യാ​കാ​ത്ത ഒ​രു രാ​ജ്യ​മു​ണ്ടോ എ​ന്ന ചോ​ദ്യ​ത്തി​ലെ അ​വി​ശ്വ​സ​നീ​യ​ത ആ​രെ​യും വി​സ്മ​യി​പ്പി​ക്കും.

samao
ഇ​നി​യും കോ​വി​ഡ് ആ​ക്ര​മ​ണ​ത്തി​നി​ര​യാ​കാ​ത്ത ഒ​രു രാ​ജ്യ​മു​ണ്ടോ എ​ന്ന ചോ​ദ്യ​ത്തി​ലെ അ ​വി​ശ്വ​സ​നീ​യ​ത ആ​രെ​യും വി​സ്മ​യി​പ്പി​ക്കും

പ​േ​ക്ഷ, അ​ങ്ങ​നെ​യു​മു​ണ്ട് രാ​ജ്യ​ങ്ങ​ ള്‍. ഒ​ന്ന​ല്ല, പ​ന്ത്ര​ണ്ട് എ​ണ്ണം. പേ​രു​കേ​ട്ട വ​ന്പ​ന്മാ​രെ​ല്ലാം കീ​ഴ​ട​ങ്ങി​യി​ട്ടും പി​ടി​ച്ചു​നി​ല ്‍ക്കു​ന്ന​വ​ര്‍. ഒ​രു​പ​േ​ക്ഷ, കോ​വി​ഡ് വ​ന്നി​ല്ലാ​യി​രു​ന്നെ​ങ്കി​ല്‍ മ​ല​യാ​ളി​ക​ള്‍ അ​വ​രു​ടെ ജീ​വി​ ത​ത്തി​നി​ടെ പേ​രു​പോ​ലും കേ​ള്‍ക്കാ​നി​ട​യി​ല്ലാ​ത്ത രാ​ജ്യ​ങ്ങ​ള്‍. ജ​ന​സം​ഖ്യ തീ​രെ കു​റ​ഞ്ഞ കൊ​ച്ചു​ക ൊ​ച്ചു രാ​ജ്യ​ങ്ങ​ളാ​ണ​വ‍. ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ചി​ല്ലെ​ങ്കി​ലും ഇ​നി വൈ​റ​സ് വ​ന്നു​ക​യ​റി​ല്ലെ​ന് ന അ​മി​ത​മാ​യ ആ​ത്മ​വി​ശ്വാ​സ​മൊ​ന്നും ഇ​വ​ര്‍ക്കി​ല്ല.

പ​ല​രും വ​ന്പ​ന്‍ രാ​ജ്യ​ങ്ങ​ളെ വെ​ല്ലു​ന്ന മു ​ന്‍ക​രു​ത​ലു​ക​ളെ​ടു​ത്തി​ട്ടു​മു​ണ്ട്. എ​ല്ലാ​വ​രും ദേ​ശീ​യ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ച​വ​രാ​ ണ്. പ​രി​മി​ത​മാ​യ ആ​രോ​ഗ്യ അ​ടി​സ്ഥാ​ന​സൗ​ക​ര്യ​വും ദ​രി​ദ്ര​മാ​യ സാ​ന്പ​ത്തി​കാ​വ​സ്ഥ​യു​മാ​ണ് പ​ല കു​ട ്ടി​രാ​ജ്യ​ങ്ങ​ളി​ലു​മു​ള്ള​ത്. ഇ​തി​ല്‍ ഒ​ന്നൊ​ഴി​കെ എ​ല്ലാ രാ​ജ്യ​ങ്ങ​ളും ചി​ത​റി​ക്കി​ട​ക്കു​ന്ന ചെ​റ ു​ദ്വീ​പു​ക​ളു​ടെ സം​ഘാ​ത​മാ​ണ്. വി​ദ​ഗ്ധ ചി​കി​ത്സ​ക്ക് വി​ദേ​ശ​ത്തെ ആ​ശ്ര​യി​ക്കേ​ണ്ട​വ​ര്‍. എ​ന്നി​ട്ടും മ​റ്റെ​ല്ലാ രാ​ജ്യ​ങ്ങ​ളും പ​രാ​ജ​യ​പ്പെ​ട്ടി​ട​ത്ത് ഈ 12 ​കു​ഞ്ഞു​രാ​ഷ്​​ട്ര​ങ്ങ​ള്‍ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ കോ​വി​ഡി​നെ അ​ക​റ്റി​നി​ര്‍ത്തു​ക​യാ​ണ്.

kingdom-of-tongo
കി​ങ്ഡം ഓ​ഫ് ടോ​ങ്ക

പു​റംമ​നു​ഷ്യ​രെ​ത്താ​ത്ത മ​ണ്ണ്
ഭൂ​വി​സ്തൃ​തി​യി​ല്‍ ലോ​ക​ത്തെ ര​ണ്ടാ​മ​ത്തെ ചെ​റു രാ​ജ്യ​മാ​ണ് നഉൗ​റു. ജ​ന​സം​ഖ്യ 10,000. രാ​ജ്യ​ത്താ​കെ​യു​ള്ള​ത് ഒ​രു ആ​ശു​പ​ത്രി. വെ​ൻ​റി​ലേ​റ്റ​ര്‍ സൗ​ക​ര്യ​മേ​യി​ല്ല. ആ​രോ​ഗ്യ​വി​ദ​ഗ്ധ​രും ന​ന്നേ കു​റ​വ്. കോ​വി​ഡെ​ങ്ങാ​നും വ​ന്നാ​ല്‍ പി​ന്നെ ര​ക്ഷ​യി​ല്ലെ​ന്ന​ര്‍ഥം. അ​തി​നാ​ല്‍, രാ​ജ്യ​മൊ​ന്നാ​കെ വൈ​റ​സ് പ​ടി​ക​ട​ക്കാ​തെ കാ​ക്കു​ക​യാ​ണ്. വി​മാ​ന സ​ർ​വി​സു​ക​ള്‍ നി​ര്‍ത്തി​െ​വ​ച്ചും വി​ദേ​ശ​ങ്ങ​ളി​ല്‍നി​ന്ന് വ​രു​ന്ന നാ​ട്ടു​കാ​രെ ക​ര്‍ശ​ന​മാ​യ ഏ​കാ​ന്ത​വാ​സ​ത്തി​ന​യ​ച്ചും അ​വ​ര്‍ ജാ​ഗ്ര​ത​പാ​ലി​ച്ചു.

ഇ​തി​പ്പോ​ഴും തു​ട​രു​ന്നു​മു​ണ്ട്. സാ​ന്പി​ളെ​ടു​ത്താ​ല്‍ പ​രി​ശോ​ധ​ന​ക്ക് ആ​സ്​​​ട്രേ​ലി​യ​യി​ല്‍ പോ​ക​ണം. എ​ങ്കി​ലും ഇ​തു​വ​രെ എ​ല്ലാം ഭ​ദ്രം. 1968ല്‍ ​നി​ല​വി​ല്‍വ​ന്ന രാ​ജ്യ​മാ​ണെ​ങ്കി​ലും ഭൂ​മി​യി​ല്‍ ഏ​റ്റ​വും കു​റ​വ് മ​നു​ഷ്യ​ര്‍ പു​റ​ത്തു​നി​ന്നെ​ത്തു​ന്ന രാ​ജ്യ​മാ​ണി​ത്. ഒ​രു​വ​ര്‍ഷം ഇ​വി​ടെ വ​രു​ന്ന​ത് ശ​രാ​ശ​രി 100 വി​ദേ​ശ സ​ന്ദ​ര്‍ശ​ക​ര്‍ മാ​ത്രം. അ​തു​കൊ​ണ്ടു​ത​ന്നെ ഇ​നി രോ​ഗം ഇ​റ​ക്കു​മ​തി ചെ​യ്യ​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത​യും തീ​രെ കു​റ​വ്.

tongans

കിങ്​ഡം ഓഫ്​ ടോങ്കയിലെ സ്​ത്രീകൾ

പൊ​ണ്ണ​ത്ത​ടി​യോ​ട് മു​ട്ടാ​നി​ല്ല
കി​ങ്ഡം ഓ​ഫ് ടോ​ങ്ക​യാ​ണ് കോ​വി​ഡി​ന്​ ബാ​ലി​കേ​റാ​മ​ല​യാ​യ മ​റ്റൊ​രു രാ​ജ്യം. 748 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ര്‍ മാ​ത്രം വി​സ്തൃ​തി​യു​ള്ള രാ​ജ്യം 169 ദ്വീ​പു​ക​ള്‍ ചേ​ര്‍ന്ന​താ​ണ്. 1970ല്‍ ​സ്വ​ത​ന്ത്ര​മാ​യി. തു​റ​മു​ഖ​ങ്ങ​ള്‍ അ​ട​ച്ചും ക​ര്‍ശ​ന​മാ​യ യാ​ത്ര​വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യും കോ​വി​ഡി​നെ ത​ട​യാ​ന്‍ ന​ട​ത്തി​യ നീ​ക്ക​ങ്ങ​ള്‍ ഇ​വി​ടെ ഫ​ലം​ക​ണ്ടു. കൊ​റോ​ണ​യെ പു​ല്ലു​പോ​ലെ നേ​രി​ടു​ന്ന ടോ​ങ്ക​ക്കാ​ര്‍ പ​േ​ക്ഷ പൊ​ണ്ണ​ത്ത​ടി​യോ​ട് മു​ട്ടാ​ന്‍ നി​ല്‍ക്കി​ല്ല. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ ക​ണ​ക്കു​പ്ര​കാ​രം രാ​ജ്യ​ത്തെ 60 ശ​ത​മാ​നം മ​നു​ഷ്യ​രും പൊ​ണ്ണ​ത്ത​ടി​യ​ന്മാ​രാ​ണ്. ലോ​ക​ത്തി​ല്‍ ഏ​റ്റ​വു​മേ​റെ പൊ​ണ്ണ​ത്ത​ടി​യ​ന്മാ​രു​ള്ള രാ​ജ്യ​ങ്ങ​ളു​ടെ മു​ന്‍നി​രയി​ലു​ണ്ട് ടോ​ങ്ക.

ഓ​ര്‍മ​യി​ലു​ണ്ട് മ​ഹാ​മാ​രി
ന്യൂ​സി​ല​ൻ​ഡി​ല്‍നി​ന്ന് സ്വാ​ത​ന്ത്ര്യം​നേ​ടി​യ നാ​ല് ദ്വീ​പു​ക​ളു​ടെ കൂ​ട്ട​മാ​ണ് സ​മോ​വ എ​ന്ന രാ​ജ്യം. 1.95 ല​ക്ഷ​മാ​ണ് ജ​ന​സം​ഖ്യ. സ​മോ​വക്ക് പ​േ​ക്ഷ, പ​ക​ര്‍ച്ച​വ്യാ​ധി​യു​ടെ ഒ​രു ഭീ​ക​ര​ച​രി​ത്ര​മു​ണ്ട്. 1918 ല്‍ ​ഉ​ണ്ടാ​യ സ്പാ​നി​ഷ് ഫ്ലൂ ​എ​ന്ന പ​ക​ര്‍ച്ച​പ്പ​നി​യി​ല്‍ രാ​ജ്യ​ത്തെ ആ​കെ ജ​ന​സം​ഖ്യ​യു​ടെ നാ​ലി​ലൊ​ന്ന് മ​നു​ഷ്യ​ര്‍ മ​രി​ച്ചി​രു​ന്നു. ആ ​ഓ​ര്‍മ​ക​ള്‍കൂ​ടി​യു​ണ്ട്, അ​വ​രു​ടെ കോ​വി​ഡ് മു​ന്‍ക​രു​ത​ലു​ക​ളി​ല്‍. രാ​ജ്യ​ത്ത് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു എ​ന്നൊ​രു വ്യാ​ജ ഫേ​സ്ബു​ക്ക് പ്ര​ചാ​ര​ണ​മാ​ണ് സ​മോ​വയി​ല്‍ ആ​ദ്യ​മെ​ത്തി​യ​ത്. ഒ​രു കു​ടും​ബ​ത്തെ അ​പ​കീ​ര്‍ത്തി​പ്പെ​ടു​ത്തി​യെ​ന്ന വ​കു​പ്പി​ല്‍ ഇ​തി​നെ​തി​രെ സ​ര്‍ക്കാ​ര്‍ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. മ​ഹാ​മാ​രി​യു​ടെ ഓ​ര്‍മ​യു​ള്ള നാ​ട്ടി​ല്‍ ന​ട​പ​ടി​ക​ള്‍ക്ക് ഒ​രി​ള​വു​മു​ണ്ടാ​കി​ല്ലെ​ന്നു​റ​പ്പ്. കോ​വി​ഡ് ര​ഹി​ത രാ​ജ്യ​ങ്ങ​ളി​ല്‍ താ​ര​ത​മ്യേ​ന അ​ല്‍പം മെ​ച്ച​പ്പെ​ട്ട ആ​രോ​ഗ്യ​സം​വി​ധാ​ന​ങ്ങ​ളു​ള്ള​ത് ഫെ​ഡ​റേ​റ്റ​ഡ് സ്​​റ്റേ​റ്റ് ഓ​ഫ് മൈ​ക്രൊ​നേ​ഷ്യ​യി​ലാ​ണ്. ലോ​ക​ത്തെ ഏ​റ്റ​വും കൂ​ടു​ത​ല്‍ വ​ര്‍ണാ​ന്ധ​ത ബാ​ധി​ച്ച​വ​രു​ള്ള​ത് ഈ ​രാ​ജ്യ​ത്തെ പോ​ണ്‍പെ സ്​​റ്റേ​റ്റി​ലാ​ണ്.

tuvalu1
ടുവാലു

തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ക​ല​ക്കും
പ​സി​ഫി​ക് ഓ​ഷ്യ​നി​ലെ ദ്വീ​പ് രാ​ജ്യ​ങ്ങ​ളി​ലൊ​ന്ന് ടു​വാ​ലു. ജ​ന​സം​ഖ്യ 11,192 ആ​ണെ​ങ്കി​ലും രാ​ജ്യ​ത്ത് പാ​ര്‍ല​മെ​ൻ​റ​റി ജ​നാ​ധി​പ​ത്യം നി​ല​വി​ലു​ണ്ട്. 15 അം​ഗ പാ​ര്‍ല​മെ​ൻ​റും. ഭ​ര​ണ​ഘ​ട​ന​യും നി​യ​മ​വ്യ​വ​സ്ഥ​യും ഭ​ദ്ര​മാ​യ രാ​ജ്യ​ത്ത് 2023ല്‍ ​അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കും. കോ​വി​ഡ്​ ക​യ​റാ​തെ രാ​ജ്യ​ത്തെ സം​ര​ക്ഷി​ച്ച പ്ര​ധാ​ന​മ​ന്ത്രി​ക്ക് അ​തൊ​രു ഭ​ര​ണ​നേ​ട്ട​മാ​കാ​തെ ത​ര​മി​ല്ല. എ​ന്നാ​ല്‍, ഹൃ​ദ്രോ​ഗ​വും പ്ര​മേ​ഹ​വും ര​ക്ത​സ​മ്മ​ര്‍ദ​വും കാ​ര്‍ന്നു​തി​ന്നു​ന്ന സ​മൂ​ഹ​മാ​ണ് ടു​വാ​ലു ജ​ന​ത. എ​ല്ലാ പൗ​ര​ന്മാ​ര്‍ക്കും ചി​കി​ത്സ സൗ​ജ​ന്യ​മാ​ണെ​ങ്കി​ലും മ​ര​ണ​നി​ര​ക്ക് ഇ​ത്തി​രി ഉ​യ​ര്‍ന്ന​താ​ണ്. അ​ഞ്ചു വ​യ​സ്സി​നു​താ​ഴെ​യു​ള്ള കു​ട്ടി​ക​ളു​ടെ മ​ര​ണ​നി​ര​ക്കാ​ക​ട്ടെ 25/1000 ആ​ണ്.

പു​ക​വ​ലി​യാ​ണ് പേ​ടി
ഗി​ല്‍ബേ​ര്‍ട്ട് ഐ​ല​ൻ​ഡ്​​ ര​ണ്ട് രാ​ജ്യ​ങ്ങ​ളാ​യി പി​രി​ഞ്ഞാ​ണ് ടു​വാ​ലു പി​റ​ന്ന​ത്. ഒ​പ്പം പി​റ​ന്ന​ത് കി​രി​ബാ​സ്​. ടു​വാ​ലു​വി​നെ​പ്പോ​ലെ​ത​ന്നെ കി​രി​ബാ​സിയി​ലും കോ​വി​ഡി​ന്​ ക​യ​റാ​നാ​യി​ട്ടി​ല്ല. 32 ദ്വീ​പു​ക​ള​ട​ങ്ങി​യ​താ​ണ് കി​രി​ബാ​സ്​. ആ​കെ ജ​ന​സം​ഖ്യ 1.10 ല​ക്ഷം. രാ​ജ്യ​ത്തെ 54 ശ​ത​മാ​നം ജ​ന​ങ്ങ​ളും പു​ക​വ​ലി​ക്കാ​രാ​ണ്. പു​ക​വ​ലി​ക്കാ​ര്‍ക്ക് കോ​വി​ഡ് വ​ലി​യ ഭീ​ഷ​ണി​യാ​ണെ​ന്ന ക​ഥ​ക​ള്‍ ഇ​വി​ടെ​യു​മു​ണ്ട്. അ​തി​െ​ൻ​റ പേ​ടി​യും. ഏ​താ​ണ്ട് 25 ഡോ​ക്ട​ര്‍മാ​ര്‍ മാ​ത്ര​മു​ള്ള രാ​ജ്യ​ത്തെ, കൊ​വിഡ്​ വ​രാ​തെ സം​ര​ക്ഷി​ക്ക​ല്‍ത​ന്നെ​യാ​ണ് ന​ല്ല​ത്.

palau
പ​ലാ​വു

ആ​ണ​വ വി​കി​ര​ണ​ത്തോ​ള​മി​ല്ല വൈ​റ​സ്
കോ​വി​ഡ് സാ​ധ്യ​ത​യു​ള്ള​വ​രെ നേ​ര​േ​ത്ത​ത​ന്നെ ക​ണ്ടെ​ത്തി​യ ര​ണ്ടു രാ​ജ്യ​ങ്ങ​ളാ​ണ് പ​ലാ​വു​വും മാ​ര്‍ഷ​ല്‍ ഐ​ല​ൻ​ഡ്​​​സും. ര​ണ്ടി​ട​ത്തും പ​രി​ശോ​ധി​ച്ച കേ​സു​ക​ള്‍ ​െന​ഗ​റ്റി​വ് ആ​യി. 17,907 മ​നു​ഷ്യ​രാ​ണ് ആ​കെ പ​ലാ​വു​വി​ലു​ള്ള​ത്. ഇ​ന്ത്യ​യു​ടെ പ്രാ​യ​മു​ള്ള ഈ ​രാ​ജ്യം പ​േ​ക്ഷ, കോ​വി​ഡ് മു​ന്‍ക​രു​ത​ല്‍ ന​ട​പ​ടി​ക​ളി​ല്‍ ഇ​ന്ത്യ​യേ​ക്കാ​ള്‍ ഏ​റെ മു​ന്നി​ലാ​ണ്. ഒ​രാ​ശു​പ​ത്രി മ​റ്റെ​ല്ലാ രോ​ഗ ചി​കി​ത്സ​ക​ളും കു​റ​ച്ച് കോ​വി​ഡ് സാ​ഹ​ച​ര്യം നേ​രി​ടാ​ന്‍ ഒ​രു​ക്കി​നി​ര്‍ത്തി​യി​ട്ടു​ണ്ട്. 29 ദ്വീ​പു​ക​ളു​ണ്ടെ​ങ്കി​ലും മാ​ര്‍ഷ​ല്‍ ഐ​ല​ൻ​ഡി​ല്‍ ആ​കെ ജ​ന​സം​ഖ്യ 58,000 മാ​ത്രം. 1954ല്‍ ​അ​മേ​രി​ക്ക​യു​ടെ തെ​ര്‍മോ​ന്യൂ​ക്ലി​യ​ര്‍ പ​രീ​ക്ഷ​ണ​ത്തി​ന് വേ​ദി​യാ​യ ദ്വീ​പാ​ണി​ത്. അ​തി​െ​ൻ​റ വി​കി​ര​ണ​ത്തി​നി​ര​യാ​യ​വ​രു​ടെ പി​ന്‍ത​ല​മു​റ​യാ​ണ് ഈ ​ദ്വീ​പി​ലെ ഒ​രു​വി​ഭാ​ഗം. ആ​ണ​വ​പ​രീ​ക്ഷ​ണ​ത്തി​െ​ൻ​റ ദു​രി​തം വേ​ട്ട​യാ​ടു​ന്ന​വ​ര്‍ക്ക് കോ​വി​ഡ് ഒ​രു വെ​ല്ലു​വി​ളി​യേ ആ​കാ​നി​ട​യി​ല്ല!

ഡോ​ക്ട​ര്‍മാ​രെ വേ​ണം
ഇ​ന്ത്യ​ന്‍ മ​ഹാ​സ​മു​ദ്ര​ത്തി​ലെ ദ്വീ​പ​സ​മൂ​ഹ രാ​ജ്യ​മാ​ണ് ജ​സ്റു​ല്‍ ഖ​മ​ര്‍. ഇം​ഗ്ലീ​ഷി​ല്‍ കൊ​മോ​റോ​സ് എ​ന്ന​റി​യ​പ്പെ​ടു​ന്ന ഈ ​രാ​ജ്യ​ത്ത് ആ​കെ ജ​നം 8.55 ല​ക്ഷം. അ​തി ദ​രി​ദ്ര രാ​ജ്യ​മാ​ണെ​ങ്കി​ലും ആ​ഘോ​ഷ​ത്തി​ന് ഇ​വി​ടെ ഒ​രു​കു​റ​വു​മി​ല്ല. അ​ത്യാ​ഡം​ബ​ര​പൂ​ര്‍വം വി​വാ​ഹം ന​ട​ത്തു​ന്ന​വ​ര്‍ക്ക് മാ​ത്രം ധ​രി​ക്കാ​ന്‍ അ​നു​മ​തി​യു​ള്ള പ്ര​ത്യേ​ക രീ​തി​യി​ലു​ള്ള ചി​ല ദേ​ശീ​യ വ​സ്ത്ര​ങ്ങ​ള്‍ വ​രെ ഇ​വി​ടെ​യു​ണ്ട​ത്രെ. ലോ​ക്​​ഡൗ​ണും സ​മ്പ​ർ​ക്ക​വി​ല​ക്കും ന​ട​പ്പാ​ക്കു​ന്ന കാ​ര്യ​ത്തി​ലും ജ​സ്റു​ല്‍ ഖ​മ​ര്‍ ഇ​ത്തി​രി ആ​ര്‍ഭാ​ട​ത്തി​ലാ​ണ്. അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്കാ​ണ് ലോ​ക്​​ഡൗ​ണ്‍. രാ​ജ്യ​ത്താ​കെ​യു​ള്ള​ത് 100-120 ഡോ​ക്ട​ര്‍മാ​ര്‍ മാ​ത്രം. ആ​ശു​പ​ത്രി സൗ​ക​ര്യ​ങ്ങ​ളും പ​രി​മി​തം. അ​പ്പോ​ള്‍ ക​ല്യാ​ണം പോ​ലെ​ത്ത​ന്നെ ലോ​ക്​​ഡൗ​ണും അ​ല്‍പം അ​ധി​ക​മാ​കു​ന്ന​തി​ല്‍ തെ​റ്റി​ല്ല.

vanuvatu
വനുവാറ്റുവിലെ ജനങ്ങൾ പാരമ്പര്യ വേഷത്തിൽ

വാ​ര്‍ത്ത​ക​ള്‍ക്ക് വി​ല​ക്ക്
80 ദ്വീ​പു​ക​ളി​ലാ​യി ക​ഴി​യു​ന്ന ര​ണ്ടു​ല​ക്ഷം മ​നു​ഷ്യ​രു​ടെ രാ​ജ്യ​മാ​ണ് വ​നു​വാ​റ്റു. എ​ങ്കി​ലും ചൈ​ന​യി​ല്‍ രോ​ഗം വ​ന്ന​പ്പോ​ള്‍ത​ന്നെ അ​വ​ര്‍ ക​ടു​ത്ത നി​യ​ന്ത്ര​ണം കൊ​ണ്ടു​വ​ന്നു. വ്യാ​ജ​പ്ര​ചാ​ര​ണം ത​ട​യാ​ന്‍ വാ​ര്‍ത്ത പ്ര​സി​ദ്ധീ​ക​ര​ണ​ത്തി​ന് സ​ര്‍ക്കാ​റി​െ​ൻ​റ മു​ന്‍കൂ​ര്‍ അ​നു​മ​തി നി​ര്‍ബ​ന്ധ​മാ​ക്കി. ദു​ര​ന്ത​നി​വാ​ര​ണ വി​ഭാ​ഗ​മാ​ണ് പ്ര​സി​ദ്ധീ​ക​ര​ണാ​നു​മ​തി ന​ല്‍കു​ക. ഇ​തി​നെ​തി​രെ രാ​ജ്യ​ത്ത് വി​മ​ര്‍ശ​ന​വും ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ആ​രോ​ഗ്യ​പ്ര​വ​ര്‍ത്ത​ക​രു​ടെ കു​റ​വ് പ​രി​ഹ​രി​ക്കാ​ന്‍ വ​നു​വാ​റ്റു ക​ഴി​ഞ്ഞ​വ​ര്‍ഷം സോ​ള​മ​ന്‍ ഐ​ല​ൻ​ഡി​ല്‍നി​ന്ന് ന​ഴ്സു​മാ​രെ വാ​ട​ക​ക്കെ​ടു​ത്തി​രു​ന്നു. സ്വ​ര്‍ണ​ത്ത​ല​മു​ടി​യും നീ​ല​ക്ക​ണ്ണു​ക​ളു​മു​ള്ള​വ​രാ​ണ് സോ​ള​മ​ന്‍ ഐ​ല​ൻ​ഡി​ലെ ഒ​രു​വി​ഭാ​ഗം ജ​ന​ങ്ങ​ള്‍. 900ത്തി​ല​ധി​കം ദ്വീ​പു​ക​ളി​ലാ​യി 6.50 ല​ക്ഷം​പേ​ര്‍ വ​സി​ക്കു​ന്ന സോ​ള​മ​ന്‍ ഐ​ല​ൻ​ഡും ഇ​തു​വ​രെ കോ​വി​ഡ് ര​ഹി​ത രാ​ജ്യ​മാ​ണ്. വ​ള​രെ നേ​ര​േ​ത്ത തു​ട​ങ്ങി​യ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളാ​ണ് ഇ​വി​ടെ വി​ജ​യം​ക​ണ്ട​ത്.

ആ​ഫ്രി​ക്ക​യി​ലെ ഐ.​സി.​യു
ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ ഉ​ള്ളി​ല്‍ കു​ടു​ങ്ങി​പ്പോ​യ ഒ​രു കൊ​ച്ചു രാ​ജ്യ​മാ​ണ് ല​സോ​തോ. 20 ല​ക്ഷം ജ​ന​ങ്ങ​ള്‍. ചു​റ്റും ഒ​രൊ​റ്റ രാ​ഷ്​​ട്രം അ​തി​രി​ടു​ന്ന ലോ​ക​ത്തെ മൂ​ന്നു രാ​ജ്യ​ങ്ങ​ളി​ലൊ​ന്ന്. അ​ടി​ക്ക​ടി​യു​ണ്ടാ​കു​ന്ന വ​ര​ള്‍ച്ച​യെ​ക്കാ​ള്‍ അ​വ​ര്‍ക്ക് വ​ലു​ത​ല്ല കോ​വി​ഡ്. ആ​ഫ്രി​ക്ക​യി​ലെ ഏ​റ്റ​വും ഉ​യ​ര്‍ന്ന സാ​ക്ഷ​ര​ത​നി​ര​ക്കു​ള്ള രാ​ജ്യ​ങ്ങ​ളി​ലൊ​ന്നാ​ണെ​ങ്കി​ലും രോ​ഗാ​തു​ര​ത​യാ​ല്‍ ലോ​ക​ത്തി​െ​ൻ​റ മ​ര​ണ മു​ന​ന്പാ​ണീ രാ​ജ്യം. എ​ച്ച്.​ഐ.​വി/​എ​യ്​ഡ്സ് രോ​ഗ​ബാ​ധ​യി​ലും ക്ഷ​യ​രോ​ഗ ബാ​ധ​യി​ലും ലോ​ക​ത്തെ ര​ണ്ടാം​സ്ഥാ​ന​ക്കാ​ര്‍. മ​ര​ണ​നി​ര​ക്കി​ല്‍ ല​സോ​തോ​ക്ക് മു​ന്നി​ലു​ള്ള​ത് സൗ​ത്ത് സു​ഡാ​ന്‍ മാ​ത്രം.

lesatho-afric-border
ദക്ഷിണാഫ്രിക്കയും ലസോതോയും തമ്മിൽ അതിർത്തിപങ്കിടുന്ന സാനി പാസ്​

ഇ​വി​ടെ കൊ​റോ​ണ വ​ന്നാ​ല്‍ എ​ളു​പ്പം മ​ട​ങ്ങി​ല്ലെ​ന്ന​ര്‍ഥം. കോ​വി​ഡ് ബാ​ധി​ച്ച് ഇ​തി​ന​കം 25പേ​ര്‍ മ​രി​ച്ചു​ക​ഴി​ഞ്ഞ ദ​ക്ഷി​ണാ​ഫ്രി​ക്ക​യോ​ട് ഒ​ട്ടി​ക്കി​ട​ക്കു​ന്പോ​ഴും ക​ണി​ശ​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ളേ​ർ​പ്പെ​ടു​ത്തി​യാ​ണ് ല​സീ​തോ​യു​ടെ പ്ര​തി​രോ​ധം. വൈ​റ​സെ​ത്തി​യാ​ല്‍ പി​ടി​വി​ട്ടു​പോ​കു​മെ​ന്നു​റ​പ്പു​ള്ള​വ​യാ​ണ് ഈ ​പ​ന്ത്ര​ണ്ട് രാ​ജ്യ​ങ്ങ​ളും. അ​ത്ര​മേ​ല്‍ ദു​ര്‍ബ​ല​മാ​ണ് അ​വി​ട​ങ്ങ​ളി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യം. അ​തു​കൊ​ണ്ടു​ത​ന്നെ, വൈ​റ​സി​നെ അ​ക​റ്റി​നി​ര്‍ത്തു​ക എ​ന്ന​തു​മാ​ത്ര​മാ​ണ് ഇ​വ​രു​ടെ മു​ന്നി​ലു​ള്ള പോം​വ​ഴി. ഇ​വ​യി​ല്‍ ഒ​ന്നൊ​ഴി​കെ​യെ​ല്ലാ രാ​ജ്യ​ങ്ങ​ളും ദ്വീ​പ​സ​മൂ​ഹ രാ​ഷ്​​ട്ര​ങ്ങ​ളാ​ണ്. മ​ഹാ​സ​മു​ദ്ര​ങ്ങ​ള്‍ക്കി​ട​യി​ല്‍ പ്ര​കൃ​തി​ത​ന്നെ ഒ​രു​ക്കി​യ സ്വാ​ഭാ​വി​ക​മാ​യ ഐ​സൊ​ലേ​ഷ​നി​ല്‍ ആ ​ജ​ന്മം ക​ഴി​യു​ന്ന​വ​ര്‍. അ​തും അ​വ​രു​ടെ കോ​വി​ഡ് പ്ര​തി​രോ​ധ ര​ഹ​സ്യ​ങ്ങ​ളി​ലൊ​ന്നാ​കാം. മ​ഹാ​സ​മു​ദ്ര​ങ്ങ​ള്‍ക്ക് ന​ടു​വി​ല്‍ ഒ​റ്റ​പ്പെ​ട്ടു​നി​ല്‍ക്കു​ന്ന​തി​െ​ൻ​റ വേ​വ​ലാ​തി ഈ ​കു​ഞ്ഞു​രാ​ജ്യ​ങ്ങ​ള്‍ക്ക് ഇ​പ്പോ​ള്‍ സ്വ​കാ​ര്യ അ​ഹ​ങ്കാ​ര​മാ​ണ്. ആ​ഗോ​ള​ഗ്രാ​മ​മാ​യി മാ​റി​യ ലോ​ക​ത്ത് ഇ​ങ്ങ​നെ​യും ചി​ല തു​രു​ത്തു​ക​ള്‍ സാം​സ്കാ​രി​ക​മാ​യും സാ​മൂ​ഹി​ക​മാ​യും അ​വ​ശേ​ഷി​ക്കു​ന്നു​ണ്ട് എ​ന്ന​തും ആ​ശ്ച​ര്യ​ക​രം ത​ന്നെ.

(ഉ​ത്ത​ര​കൊ​റി​യ, ത​ജി​കിസ്താ​ന്‍, തു​ർക്​മെ​നി​സ്താ​ന്‍ എ​ന്നീ രാ​ജ്യ​ങ്ങ​ളും കോ​വി​ഡ് ഇ​ല്ലെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും ആ​രോ​ഗ്യ പ്ര​വ​ര്‍ത്ത​ക​ര്‍ ഇ​തി​ല്‍ സം​ശ​യം ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്.)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:traveldestinationsislands
News Summary - countries not affected with corona
Next Story