നീലിമലക്കാടിനുള്ളിലെ മീന്‍മുട്ടി വെളളച്ചാട്ടം

09:26 AM
15/11/2015

നീലിമലക്കാടിന്‍റെ ഇരുണ്ട പച്ചപ്പില്‍ നിലാവെട്ടമായി പെയ്തിറങ്ങുകയാണ് മീന്‍മുട്ടി വെളളച്ചാട്ടം.  വയനാടിനെ നിത്യഹരിതമാക്കുന്ന  മലനിരകളെ സംഗീത സാന്ദ്രമാക്കിചാലിയാറിലേക്ക ്കുതിക്കുന്ന  മീന്‍മുട്ടി വെളളച്ചാട്ടത്തിന്‍്റെ ഹൃദ്യത ഒരിക്കല്‍ കണ്ടാല്‍ മറക്കാനാവാത്ത ദൃശ്യവിരുന്നാണ്.  മൂന്ന് തട്ടുകളിലായി വിരാചിക്കുന്ന വെളളച്ചാട്ട മാസ്മരികവിസ്മയം വീണ്ടും വരാന്‍ നമ്മെ പ്രേരിപ്പിക്കുന്നുവെന്നതാണ് മീന്‍മുട്ടി വെളളച്ചാട്ടത്തിന്‍്റെ സവിശേഷത. 300 മീറ്റര്‍ഉയരത്തില്‍ പതഞ്ഞൊഴികി വരുന്ന അട്ടഹാസവും പ്രകൃതി തീര്‍ത്ത പാറക്കെട്ടുകളുടെ ശില്പചാരുതയും മതിവോളം കണ്ട് ആസ്വദിക്കാം. 2008-ലാണ് മീന്‍മുടി വെളളച്ചാട്ടം ടൂറിസ്സ ഭൂപടത്തില്‍ ചേക്കേറിയത്. മത്സ്യക്കൂട്ടങ്ങള്‍ക്ക് വെളളച്ചാട്ടത്തിന്‍്റെ ശക്തിക്കു മുമ്പില്‍ മുകളിലേക്ക് കയറാനാവാത്ത സ്ഥിതിയുണ്ട്. ഇക്കാരണമത്രേ മീന്‍മുട്ടി വെളളച്ചാട്ടമെന്ന  പേരിന്‍്റെ പിന്നാമ്പുറ കഥയായി പറയപ്പെടുന്നത്. സംസ്ഥാനത്തെ തന്നെ രണ്ടാമത്തെ വെളളച്ചാട്ടമായാണ് മീന്‍മുട്ടി അറിയപ്പെടുന്നത്.

1-ാം സ്ഥാനം ആതിരപ്പളളിവെളളച്ചാട്ടത്തിനാണ്. കല്‍പ്പറ്റ വടുവന്‍ചാല്‍ ഊട്ടി റോഡിലൂടെചിത്രഗിരിയിലിറങ്ങി 2 കി. മീറ്റര്‍ സഞ്ചരിക്കണം മീന്‍മുട്ടി വെളളച്ചാട്ടത്തിലത്തെിപ്പെടാന്‍.  കല്‍പ്പറ്റയില്‍ നിന്ന്  29 കി. മീറ്ററും മാനന്തവാടിയില്‍ നിന്നും 64 കി. മീറ്ററും ദൂരമുണ്ട്. കോഴിക്കോട്-വൈത്തിരി-ഗൂഡല്ലൂര്‍വഴി 97 കി. മീറ്ററുണ്ട്. കാപ്പി, തേയിലതോട്ടങ്ങളുടെ പച്ചപ്പിന്‍്റെദൃശ്യചാരുതയോടൊപ്പം ചേതോഹരങ്ങളായ ചിത്രശഭങ്ങുടെയും ഒപ്പം അപൂര്‍വ്വയിനം പക്ഷികളുടെ കലപിലയും ചിറകടിശബ്ദവുമൊക്കെ കണ്ടുംകേട്ടും മനസ്സിനെ ആവേശഭരിതമായിക്കും ഇതുവഴിയുള്ള  യാത്ര. അതേസമയം ഒന്നര കി. മീറ്ററോളം അതിസാഹസികമായി വളളിപ്പടര്‍പ്പുകളില്‍ പിടിച്ച് പാറക്കെട്ടിനു മുകളിലൂടെ കയറിയിറങ്ങിയുമൊക്കെ സഞ്ചരിച്ചുവേണം മീന്‍മുട്ടി വെളളച്ചാട്ടത്തിനു മുകളില്‍ എത്തിപ്പെടാന്‍. കുത്തനെയുളളവഴിയിലൂടെയുളള യാത്രക്കിടയില്‍ ചെറിയരണ്ടുവെളള ച്ചാട്ടങ്ങളും കടന്ന് വേണം മീന്‍മുട്ടി വെളളച്ചാട്ടത്തിലത്തെുന്നത്.  വനവകുപ്പിന്‍്റെ ഗൈഡുകളുടെസഹായവും ലഭിക്കും എന്നിരുന്നാലും അപകടസാധ്യതയുളള വഴികളാണ്. നല്ല ജാഗ്രതയോടെ ആയിരിക്കണം കടന്ന്  പോകേണ്ടത്. നീലിമലക്കാടിന്‍്റെ മടിത്തട്ട് പോത്തുകളും കാട്ടാനകളും പുലികളും മാനുകളും ഒക്കെ വിഹരിക്കുന്ന സ്ഥലംകൂടിയാണ്. മീന്‍മുട്ടി വെളളച്ചാട്ടത്തിന്‍്റെ മനോഹാരിത  നേരാംവണ്ണം കണ്ട് ആനന്ദിക്കാന്‍ മുളക്കമ്പുകളില്‍ തീര്‍ത്ത പ്രത്യേകഇരിപ്പിട സംവിധാനവുമുണ്ട്. വെളളച്ചാട്ടത്തിന്‍്റെ തായ്ഭാഗത്തിറങ്ങി നീന്തിതുടിക്കുന്നത് അപകടമാണ്. ഇത്തരം ജാഗ്രതകള്‍ സന്ദര്‍ശകര്‍ക്ക് ഉണ്ടാകണം. 


ചിതറിവരുന്ന വെളളച്ചാട്ടത്തിന്‍്റെ ജലകണങ്ങള്‍ മനസ്സില്‍ തീര്‍ച്ചയായും കുളിര്‍മ്മയാണ് സമ്മാനിക്കുന്നത്. യാത്ര തിരിക്കുമ്പോള്‍ വീണ്ടുംവളളിപ്പടര്‍പ്പുകളുംകെട്ടിയ കയറുകളിലും പിടിച്ച്മറ്റൊരുവഴിയിലൂടെവേണംമുകളിലത്തൊന്‍. മീന്‍മുട്ടി വനസംരക്ഷണ സമിതിയാണ് സാഹസികവിനോദത്തിന് നേതൃത്വം നല്‍കുന്നത്. രാവിലെ 7 മണിമുതല്‍ 4 മണിവരെയാണ് പ്രവേശനം. ട്രക്കിംഗിനും സൗകര്യമുണ്ട്. ഇതിനായി വനവകുപ്പിന്‍്റെ പ്രത്യേക അനുമതിവേണം. നവംബര്‍ മുതല്‍മെയ്മാസംവരെയാണ് മീന്‍മുട്ടി വെളളച്ചാട്ടം സന്ദര്‍ശിക്കാനുള്ള സീസണ്‍.

 

Loading...
COMMENTS