Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightAdventurechevron_rightദി​ല്‍ഷാ​ദ്​ ഇറങ്ങി,...

ദി​ല്‍ഷാ​ദ്​ ഇറങ്ങി, ലക്ഷ്യം നാ​ല് മാ​സം കൊ​ണ്ട് പ​ത്ത്​ രാ​ജ്യ​ങ്ങ​ൾ; ഏഴ്​ രാജ്യങ്ങൾ നടന്നും ലിഫ്​റ്റ്​ ചോദിച്ചും യാത്ര

text_fields
bookmark_border
dilshad
cancel
camera_alt

ദി​ൽ​ഷാ​ദി​െൻറ യാ​ത്ര ചേ​ലേ​മ്പ്ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ ജ​മീ​ല ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യു​ന്നു

ചേ​ലേ​മ്പ്ര: നാ​ല് മാ​സം കൊ​ണ്ട് പ​ത്ത്​ രാ​ജ്യ​ങ്ങ​ൾ !! വി​ദേശ രാജ്യ സന്ദർശനത്തിനായി ബുള്ളറ്റ്​ സ്റ്റാർട്ട്​ ചെയ്​തിറങ്ങിയ ദിൽഷാദിന്​ മുമ്പിലുള്ള ലക്ഷ്യം വലുതാണ്​. സി​ങ്ക​പ്പൂ​ര്‍ വ​രെ​യാ​യി​രി​ക്കും പ​ര്യ​ട​നം. നാ​ല് മാ​സം നീ​ണ്ടു​നി​ല്‍ക്കു​ന്ന യാ​ത്ര​യി​ല്‍ ഇ​ന്ത്യ, നേ​പ്പാ​ള്‍, ഭൂ​ട്ടാ​ന്‍, മ്യാ​ന്മ​ര്‍, ലാ​വോ​സ്, താ​യ്​​ല​ന്‍ഡ്, വി​യ​റ്റ്‌​നാം, കം​ബോ​ഡി​യ, മ​ലേ​ഷ്യ, സി​ങ്ക​പ്പൂ​ര്‍ തു​ട​ങ്ങി​യ 10 രാ​ജ്യ​ങ്ങ​ളി​ൽ സ​ഞ്ച​രി​ക്കും.

ഇ​ന്ത്യ​യും നേ​പ്പാ​ളും ഭൂ​ട്ടാ​നും ബു​ള്ള​റ്റി​ലാ​യി​രി​ക്കും യാ​ത്ര ചെ​യ്യു​ന്ന​ത്. ബാ​ക്കി ഏ​ഴ് രാ​ജ്യ​ങ്ങ​ളി​ൽ ന​ട​ന്നും ലി​ഫ്റ്റ് ചോ​ദി​ച്ചും സ​ഞ്ച​രി​ക്കാ​നാ​ണ് ദിൽഷാദ്​ തീ​രു​മാ​നിച്ചിരിക്കുന്നത്​.

2019ല്‍ ​ദി​ല്‍ഷാ​ദു​ള്‍പ്പെ​ടെ മൂ​വ​ര്‍ സം​ഘം ഇ​ന്ത്യ​ക്ക​ക​ത്ത് പ​ര്യ​ട​നം ന​ട​ത്തി​യി​രു​ന്നു. നാ​ല് മാ​സം നീ​ണ്ടു​നി​ല്‍ക്കു​ന്ന അ​യ​ല്‍ രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര​യി​ല്‍ ഇ​ക്കു​റി ദി​ല്‍ഷാ​ദ് ത​നി​ച്ചാ​ണ്.

രാജ്യങ്ങൾ ചു​റ്റാ​നി​റ​ങ്ങി​യ ദി​ല്‍ഷാ​ദി​നെ നാട്​ ഉ​ത്സ​വാ​ന്ത​രീ​ക്ഷ​ത്തി​ല്‍ യാ​ത്ര​യാ​ക്കി. കോ​ഴി​ക്കോ​ട്-​മ​ല​പ്പു​റം ജി​ല്ല അ​തി​ര്‍ത്തി​യി​ല്‍ ന​ട​ന്ന യാ​ത്ര​യ​യ​പ്പ് ചേ​ലേ​മ്പ്ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ ജ​മീ​ല ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ അ​സീ​സ് പാ​റ​യി​ൽ, അ​നി​ത, ചേ​ലേ​മ്പ്ര പാ​റ​യി​ൽ പാ​സ്കോ ആ​ർ​ട്‌​സ് ആ​ൻ​ഡ്​ സ്പോ​ർ​ട്‌​സ് ക്ല​ബ് പ്ര​തി​നി​ധി​ക​ൾ, നാ​ട്ടു​കാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

സു​ഹൃ​ത്തു​ക്ക​ളു​ടെ ചെ​റി​യ സ​ഹാ​യ​ങ്ങ​ള്‍ യാ​ത്രാ​ചെ​ല​വു​ക​ള്‍ക്കാ​യി മാ​റ്റി​വെ​ച്ച​താ​യും വ​രു​മാ​നം ക​ണ്ടെ​ത്താ​ന്‍ യാ​ത്ര ടു​ഡേ എ​ന്ന യൂ​ട്യൂ​ബ് ചാ​ന​ലി​ല്‍ സ​ജീ​വ​മാ​കു​മെ​ന്നും ദി​ല്‍ഷാ​ദ് പ​റ​ഞ്ഞു. ചേ​ലേ​മ്പ്ര പ​ഞ്ചാ​യ​ത്തി​ലെ കാ​ക്ക​ഞ്ചേ​രി​യി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ല്‍ ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്യു​ക​യാ​ണ് ദി​ൽ​ഷാ​ദ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world tour
News Summary - ten countries within four months; dilashad started trip
Next Story