Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
skydive
cancel
Homechevron_rightTravelchevron_rightAdventurechevron_rightസ്​കൈഡൈവിങ്ങിനായി ഇനി...

സ്​കൈഡൈവിങ്ങിനായി ഇനി വിദേശത്തേക്ക്​ പോകേണ്ട; കുറഞ്ഞചെലവിൽ 10,000 അടി ഉയരത്തിൽനിന്ന്​ പറക്കാം

text_fields
bookmark_border

10,000 അടി ഉയരത്തിലേക്ക്​ വിമാനത്തിൽ​ പോയി അവിടെനിന്ന്​ താഴേക്ക്​ പാരച്യൂട്ടിന്‍റെ സഹായത്തോടെ ചാടുക. എന്നിട്ട്​ പക്ഷിക​പ്പോലെ വായുവിൽ പറന്നുല്ലസിക്കുക. ഒരൽപ്പം സാഹസികതയും മനക്കരുത്തുമുള്ളവർ പരീക്ഷിക്കുന്ന സാഹസിക വിനോദമാണ്​ സ്​കൈ ഡൈവിങ്​. ഈ സാഹസിക പ്രവർത്തിക്കായി മിക്കവരും ഇന്ത്യക്ക്​ പുറത്ത്​ പോവാറാണ്​ പതിവ്​. പ്രത്യേകിച്ച്​ ദുബൈയിൽ.

എന്നാൽ, ഇവിടങ്ങളിലെല്ലാം ഉയർന്നതുകയാണ്​ ചെലവ്​ വരിക. ഇത്രയും പണം ചെലവഴിക്കാൻ കഴിയാത്തവർക്കായി ഒരു കിടിലൻ അവസരം വന്നിരിക്കുകയാണ്​. അടുത്തമാസം മധ്യപ്രദേശിൽ ടൂറിസം വകുപ്പിന്‍റെ നേതൃത്വത്തിൽ സ്​കൈ ഡൈവിങ്​ ഒരുക്കുന്നു.

ആദ്യമായാണ് സ്വകാര്യ സംരംഭകരുമായി സഹകരിച്ച് സ്കൈ ഡൈവിംഗ് സൗകര്യം ഒരുക്കാൻ മധ്യപ്രദേശ് ടൂറിസം വകുപ്പ് തീരുമാനിക്കുന്നത്. വിനോദസഞ്ചാരവും സാഹസികതയും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി ഒരുക്കുന്നത്​.

ആകാശത്ത് പക്ഷികളെപ്പോലെ പറക്കുന്നതിന്റെ ത്രിൽ അനുഭവിക്കാൻ ഇനി ഭോപ്പാലിലും ഉജ്ജയിനിലും സ്കൈ ഡൈവിങ്ങിന്റെ സുവർണാവസരം ലഭ്യമാകുമെന്ന് ടൂറിസം ആൻഡ് കൾച്ചർ പ്രിൻസിപ്പൽ സെക്രട്ടറി ഷിയോ ശേഖർ ശുക്ലയും മധ്യപ്രദേശ്​ ടൂറിസം ബോർഡ് എം.ഡിയും പറഞ്ഞു. അലീഗഢിലെ പയനിയർ ഫ്ലയിങ്​ അക്കാദമിയുമായി സഹകരിച്ചാണ്​ പരിപാടി. മാർച്ച് ഒന്ന്​, രണ്ട്​ തീയതികളിൽ ഭോപ്പാലിലും മാർച്ച് മൂന്ന്​ മുതൽ ആറ്​ വരെ ഉജ്ജയിനിലുമാണ്​ സ്​കൈ ഡൈവിങ്​ സംഘടിപ്പിക്കുന്നത്​.

ഭോപ്പാലിലെ രാജാഭോജ് എയർപോർട്ടിനും ഉജ്ജയിനിലെ എയർസ്ട്രിപ്പിനും സമീപം ക്യാമ്പുകൾ സ്ഥാപിക്കും. ഇവിടെനിന്ന് ചെറുവിമാനത്തിൽ 10,000 അടി ഉയരത്തിലേക്ക്​ സഞ്ചാരികളെ കൊണ്ടുപോകും. തുടർന്നാകും സ്​കൈ ഡൈവിങ്​ നടത്തുക. 31,272 രൂപയാണ് ഒരാളുടെ നിരക്ക്​. വിദേശ രാജ്യങ്ങളെ വെച്ച്​ താരതമ്യം ചെയ്യുമ്പോൾ ഇത്​ കുറവാണ്​.

ഹരിയാനയിലെ നർനൗളിൽ നിലവിൽ സ്​കൈ ഡൈവിങ്​ സൗകര്യമുണ്ട്​. കുറഞ്ഞ നിരക്കിൽ ഏറ്റവും ഉയർന്ന സുരക്ഷാ നടപടികളോടെയാണ്​ വിനോദസഞ്ചാരികൾക്ക് സ്കൈ ഡൈവിങ്​ സൗകര്യം ഒരുക്കുന്നതെന്ന്​ മധ്യപ്രദേശ്​ ടൂറിസം ബോർഡ് അറിയിച്ചു. ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷനിൽ രജിസ്റ്റർ ചെയ്ത വിമാനം ആയിരിക്കും ഇതിനായി ഉപയോഗിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:skydive
News Summary - No more going abroad for skydiving; It can fly from an altitude of 10,000 feet at low cost
Next Story