Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Dudhsagar
cancel
Homechevron_rightTravelchevron_rightAdventurechevron_rightകാഴ്​ചയുടെ പാൽക്കടൽ;...

കാഴ്​ചയുടെ പാൽക്കടൽ; ദൂധ്​സാഗർ വെള്ളച്ചാട്ടത്തിലേക്ക്​ ട്രെക്കിങ്​ പുനരാരംഭിക്കുന്നു

text_fields
bookmark_border

ഗോവ എന്ന്​ കേൾക്കു​േമ്പാൾ ആദ്യം തന്നെ മനസ്സിലെത്തുക ബീച്ചുകളും നൈറ്റ്​ ലൈഫുമെല്ലാമായിരിക്കും. എന്നാൽ, ഇതിൽനിന്നുമെല്ലാം വ്യത്യസ്​തമായി പ്രകൃതി സ്​നേഹികളെ കാത്തിരിക്കുന്ന മനോഹരമായ കാഴ്​ചയുണ്ട്​ ഈ കൊച്ചു സംസ്​ഥാനത്ത്​. ഏതൊരു ട്രെക്കിങ്​ പ്രേമിയുടെയും ഇഷ്​ടകേന്ദ്രമായ ദൂധ്​സാഗർ. കോവിഡ്​ കാരണം നിർത്തിവെച്ചിരുന്ന ഇങ്ങോ​ട്ടേക്കുള്ള ട്രെക്കിങ്​ പുനരാരംഭിക്കുകയാണ്​.

ഗോവയിലെ യാത്രാ നിയന്ത്രണങ്ങൾ‌ വലിയതോതിൽ നീക്കിയതോടെയാണ്​ ദൂധ്​സാഗറിലേക്കും പ്രവേശനം അനുവദിക്കുന്നത്​. കർണാടകയിൽനിന്നും മറ്റ് സ്ഥലങ്ങളിൽനിന്നുമുള്ള സഞ്ചാരികൾ ഈ വാരാന്ത്യത്തിൽ വെള്ളച്ചാട്ടത്തിലേക്ക് ട്രെക്കിംഗ് ബുക്ക് ചെയ്ത്​ കഴിഞ്ഞു. കൂടാതെ, വെള്ളച്ചാട്ടത്തിലേക്കുള്ള ജീപ്പ് സഫാരികളും അടുത്ത ആഴ്​ച തുടങ്ങും.

1017 അടി ഉയരമുള്ള ഈ വെള്ളച്ചാട്ടം പശ്ചിമഘട്ട മലനിരകളിലെ മാണ്ഡവി നദിയിലാണുള്ളത്. ഗോവയുടെ തലസ്ഥാനമായ പനാജിയിൽനിന്ന്​ 60 കി.മീ ദൂരമുണ്ട്​ ഇങ്ങോട്ട്​. പാൽക്കടൽ എന്നാണ് ദൂധ്സാഗർ എന്ന വാക്കിനർത്ഥം.

മഴക്കാലത്ത്​​ വെള്ളച്ചാട്ടം ശക്തിപ്രാപിക്കുന്നതോടെ പ്രവേശനം താൽക്കാലികമായി നിഷേധിക്കാറുണ്ട്. പിന്നീട്​ ഒക്ടോബറിലാണ്​ പ്രവേശനം തുടങ്ങുക​. റോഡിലൂടെയും റെയിൽ വഴിയും ഈ വെള്ളച്ചാട്ടത്തിനരികിൽ എത്തിച്ചേരാൻ സാധിക്കും. കൊളേം റെയിൽവേ സ്​റ്റേഷനാണ്​ ദൂധ്സാഗറിനോട് ഏറ്റവും അടുത്തുകിടക്കുന്നത്. വെള്ളച്ചാട്ടത്തിന്​ അരികിലൂടെ ട്രെയിൻ കടന്നുപോകുന്നത്​ ഏതൊരു സഞ്ചാരിയെയും മോഹിപ്പിക്കുന്ന കാഴ്​ചയാണ്​.


കാടിന്​ നടുവിലൂടെ പോകുന്ന റെയിൽ‌വേ ട്രാക്കുകൾ വഴിയുള്ള ട്രെക്കിങ് ഏറെ മനോഹരവും സാഹസികവുമാണ്​. ​2019ലെ കണക്കുപ്രകാരം 10000ഓളം സഞ്ചാരികൾ ഏതാനും ആഴ്ചകൾക്കുള്ളിൽ തന്നെ ദുധ്‌സാഗർ വെള്ളച്ചാട്ടം കാണാനെത്തിയിരുന്നു. ഇതിൽ വലിയൊരു പങ്കും ബംഗളൂരു, മുംബൈ എന്നിവിടങ്ങളിൽനിന്നാണ്.

ഷാറൂഖ്​ ഖാനും ദീപികയും തകർത്തഭിനയിച്ച ബോളിവുഡ്​ സിനിമ ചെന്നൈ എക്​സ്​പ്രസിലെ രംഗങ്ങൾ ഇവിടെ ചിത്രീകരിച്ചിരുന്നു. ഇതോടെ ഈ പ്രദേശം കൂടുതൽ പ്രശസ്​തിയാർജിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:travelgoaDudhsagarwaterfall
News Summary - Milky Way of Sight; Trekking resumes to Doodh Sagar Falls
Next Story