Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightAdventurechevron_rightലോറിയിൽ ലിഫ്​റ്റ്​...

ലോറിയിൽ ലിഫ്​റ്റ്​ ചോദിച്ച്​ പോകുന്നവരുടെ ശ്രദ്ധക്ക്​; ഇങ്ങനെയും പണികിട്ടാൻ സാധ്യതയുണ്ട്​

text_fields
bookmark_border
Hippie yogi
cancel
camera_alt

കശ്​മീരിലെ സോനാമാർഗിൽ പ്രതീഷ്​പിള്ള

കശ്​മീരിലെ സോനാമാർഗിൽനിന്ന്​ സോജിലാ പാസിലേക്കുള്ള കുത്തനെ റോഡിലൂടെ സൈക്കിളും കൊണ്ട്​ ഉന്തിത്തള്ളി കയറു​കയാണ് പത്തനംതിട്ടക്കാരായ​ ഹിപ്പിയോഗി എന്ന പ്രതീഷ്​പിള്ളയും എസ്​. കിരണും. അപ്പോഴാണ്​ മുകളിൽ നിന്ന്​ മലയിടുക്കിലെ റോഡിലൂടെ​ സൈക്കിളിൽ തന്നെ പിടിവിട്ട് മറ്റൊരാളുടെ വരവ്​. തൊട്ടുമുന്നിൽ കൊണ്ടുവന്ന്​ നിർത്തിയിട്ട്​ ഒരു ചോദ്യം -'നാട്ടിലെവിടെയാ'.

സൈക്കിളിൽ 'കേരള ടു സിംഗപ്പൂർ' യാത്ര ചെയ്യുന്ന കോഴിക്കോടുകാരൻ ആദർശാണ്​ കക്ഷി​. 'ചെറിയൊരു യാത്രയിലാണ്​. പത്തുരാജ്യങ്ങളിലൂടെ മാത്രം'- ഫെബ്രുവരിയിൽ നാട്ടിൽ നിന്ന്​ വിട്ട ആദർശി​െൻറ വാക്കുകൾ. ഏപ്രിൽ നാലിന്​ മണാലിയിൽ എത്തി. മൂന്നുമാസം അവിടെ കോവിഡ്​ ലോക്​ഡൗണിൽ പെട്ടുപോയി. ജൂലൈ ആദ്യത്തിൽ​ വീണ്ടും റൈഡ്​ തുടങ്ങി സോനാമാർഗിലേക്കുള്ള യാത്രയിലാണ്​ ഹിപ്പി യോഗിയുടെ മുന്നിൽപെടുന്നത്​.

പ്രതീഷ്​പിള്ളയും എസ്​. കിരണും ലഡാക്കിലെ ഖർദുങ്​ലയിൽ

തിരുവല്ലയിൽനിന്ന്​ മൂന്ന്​ മാസം മുമ്പ്​ ഓൾ ഇന്ത്യ ടൂറിന്​ ഇറങ്ങിയതാണ്​ ഹിപ്പിയോഗിയെന്ന്​ യൂട്യൂബ്​ ചാനലിന്​ പേരിട്ട പ്രതീഷ്​ പിള്ളയും ആയുർവേദ ഡോക്​ടറായ എസ്​. കിരണും. യോഗ ടീച്ചറാണ്​ പ്രതീഷ്.

സ്വപ്​ന സഞ്ചാര നാളുകൾ

'ഒരുപാട്​ വർഷത്തെ സ്വപ്​നമാണ്​ സൈക്കിളിൽ ഓൾ ഇന്ത്യ റൈഡ്​. നമുക്ക്​ മുമ്പ്​ ഒരുപാടുപേർ കാണിച്ചുതന്ന വഴികൾ. അത്​ സാഫല്യമാകുന്ന ആഹ്ലാദത്തിലാണ്​ ഞങ്ങൾ' -ലഡാക്കിലെ ലേയിൽ നിന്ന്​ പ്രതീഷി​െൻറ സന്തോഷം കുതിർന്ന വാക്കുകൾ. ജയ്​പൂരിൽ നിന്ന്​ ജോലി രാജിവെച്ച്​ നാട്ടിൽ വന്നതാണ്​ കിരൺ. കോവിഡിൽ യോഗ ക്ലാസുകൾ മുടങ്ങിയ നിലയിൽ പ്രതീഷും. കോവിഡ്​ കാലത്ത്​ ഒരുവർഷം വെറുതെയിരുന്നതിന്​ ശേഷമാണ്​ സൈക്കിൾ റൈഡ്​ ഇഷ്​ടപ്പെടുന്ന ഇരുവരും ഓൾ ഇന്ത്യ ടൂറിന്​ ഇറങ്ങിയത്​. ഓരോ ദിനവും സൈക്കിൾ ചവിട്ടിയത്​​ ശരാശരി 100 കിലോമീറ്റർ.

സ്ഥിരമായി സൈക്കിൾ റൈഡുകൾ നടത്തുന്നവരായതിനാൽ കൂടുതൽ ഒരുക്കമൊന്നും നടത്തേണ്ടി വന്നില്ല. ആരോഗ്യം ഫിറ്റായിരുന്നു. ഇത്രയും ദൂരം സഞ്ചരിച്ചതോടെ ശരീര ഭാരം കുറഞ്ഞു. സൈക്കിൾ ദൂരയാത്രക്ക്​ ഒരുക്കുക, ടെൻറ്​ മേടിക്കുക എന്നിവയാണ്​ കാര്യമായി ചെയ്​തത്​.

മികച്ച അനുഭവം അനേകം

സോജിലാ പാസിൽ സീറോ ഡിഗ്രിയിൽ വഴിമുട്ടി നിന്നുപോയി. താമസം ലഭിക്കണമെങ്കിൽ വീണ്ടും 20 കിലോമീറ്റർ സൈക്കിൾ ചവിട്ടണം. അന്നേരത്ത്​ ഞങ്ങളുടെ കഷ്​ടപ്പാട്​ കണ്ട്​ സഹായിക്കാൻ എത്തിയത്​ സോജില പാസിലെ കശ്​മീരി സ്വദേശികൾ. ചെറിയ കച്ചവടവുമായി കഴിയുന്ന ജഹാംഗീറും മുഹമ്മദ്​ ഷെഫീക്കും കൂട്ടരുമാണ്​ സ്വന്തം ടെൻറിലേക്ക്​ വിളിച്ചുകയറ്റിയത്​.

ശ്രീനഗർ - ലേ ദേശീയപാതയിലെ ഫടുല ടോപിൽ പ്രതീഷ്​പിള്ള

ഉപ്പുചേർത്ത ചായയും വെണ്ണ തേച്ച തന്തൂരി റൊട്ടിയും നൽകി സൽക്കാരം. ജാക്കറ്റും കമ്പിളിയും നൽകി സുഖമായ ഉറക്കത്തിനും സൗകര്യമൊരുക്കി. 'ജീവിതത്തിൽ ഒരിക്കലും മറക്കാത്ത അനുഭവം, വിവരിക്കാൻ വാക്കുകൾ ഇല്ല' -പ്രതീഷ്​ പറയുന്നു.

യാത്രയിൽ ഉടനീളം തികച്ചും അജ്​ഞാതരായ ഞങ്ങളെ വിളിച്ച്​ വീട്ടിൽ കൊണ്ടുപോയി ഭക്ഷണം നൽകിയ അനേകരുണ്ട്​. അവരുടെ വീടുകളിൽ കഴിയാൻ ഇടം തന്നവർ. ബന്ധുക്കളെയെല്ലാം വിളിച്ചുകൂട്ടി ഇരുപത്തഞ്ചോളം പേർ കൂടി ഭക്ഷണം വിളമ്പിതന്നവർ.

പണി തന്ന ലോറി ഡ്രൈവർമാർ

യാത്രക്കിടെ രാത്രി കഴിച്ചുകൂട്ടാൻ സ്ഥലം കണ്ടെത്തുകയാണ്​ വെല്ലുവിളി. ആ സമയത്ത്​ ഒരുപാട്​ 'നോ' കേട്ടിട്ടുണ്ട്​. എല്ലാ അനുഭവങ്ങളും നേരിടണമെന്ന്​ കരുതിക്കൂട്ടിയാണ്​ ഇറങ്ങിയത്​. എവിടെയും കിടന്നുറങ്ങാനും വ്യത്യസ്​ത ജനങ്ങളോട്​ സംസാരിക്കാനും പലവിധ ഭക്ഷണം കഴിക്കാനും ഏത്​ മോശം ടോയ്​ലറ്റ്​ ഉപയോഗിക്കാനും കരുതിത്തന്നെ. ദാബകൾ, പെട്രോൾ പമ്പുകൾ, കുറഞ്ഞ വാടകയുള്ള ലോഡ്​ജുകൾ, വഴിയിരികി​ലെ ടെൻറ്​ എന്നിങ്ങനെയായിരുന്നു താമസം.

ലോറിയിലെ യാത്ര

ലേയിൽനിന്ന്​ മണാലിയിലേക്ക്​ വരു​േമ്പാൾ ലോറിക്കാരുടെ വക ചതിയും ഇവർ​ നേരിട്ടു. ഹിമാചലിൽ പലയിടത്തും ഉരുൾപൊട്ടൽ സംഭവിച്ചതിനാൽ റോഡുകൾ തന്നെ ഒലിച്ചുപോയ അവസ്​ഥ. ഇതുകാരണം ഹിമാചൽ - ലഡാക്ക്​ അതിർത്തിയിലുള്ള​ ഉപ്​ഷിയിൽ ഏറെനേരം കുടുങ്ങി. മണാലി ഭാഗത്തേക്ക്​ സൈക്കിൾ യാത്രികരെ ഒന്നും കടത്തിവിടുന്നില്ല.

തുടർന്ന്​ പൊലീസിൻെറ സഹായത്തോടെ ലോറിയിൽ കയറി. വഴിയിൽവെച്ച്​ രണ്ടുപേരെയും വ്യത്യസ്​ത ലോറിയിലേക്ക്​ മാറ്റി. ഏകദേശം 300 കിലോമീറ്റർ ലോറിയിലായിരുന്നു സഞ്ചാരം. അവസാനം ലക്ഷ്യസ്​ഥാനം എത്തിയപ്പോൾ ലോറിക്കാർ ചോദിച്ചത്​ 10,000 രൂപയാണ്​. പണം തന്നില്ലെങ്കിൽ ആക്രമിക്കുമെന്ന മുന്നറിയിപ്പും. ഗത്യന്തരമില്ലാതെ പണം നൽകി. കൂടാതെ സൈക്കിളിന്​ ചെറിയ തകരാറുകളും സംഭവിച്ചു. ഇതെല്ലാം വിശദമായി ഇവരുടെ വിഡിയോയിൽ കാണാം. മറ്റു സഞ്ചാരികൾക്കും ഇതൊരു മുന്നറിയിപ്പാണെന്ന്​ ഇവർ പറയുന്നു.

ലക്ഷ്യം ഗ്രീൻ ട്രാവൽ

പ്രകൃതിക്ക്​ ഹാനികരമല്ലാത്ത വാഹനം ഉപയോഗിച്ച്​ ഗ്രീൻ ട്രാവൽ എന്ന സങ്കൽപമാണ്​ ലക്ഷ്യമിട്ടത്​. ഒപ്പം പ്ലാസ്​റ്റിക്​ ഉപയോഗിക്കരുത്​ എന്ന നിഷ്​കർശയും. എല്ലാവരും ഒന്നാണ്​ എന്ന സന്ദേശമാണ്​ യാത്രയിൽ സംസാരിച്ചവർക്കെല്ലാം കൈമാറിയത്​. 'we all are one' എന്ന സൈക്കിളിലെ ബോർഡ്​ കണ്ടിട്ട്​ ചില സ്​ഥലങ്ങളിൽ 'we all are not one' എന്നൊക്കെ കേട്ടിട്ടുണ്ട്​.

ലേയിലേക്കുള്ള വഴിയിൽ മഞ്ഞുമലയിൽ പ്രതീഷ്​പിള്ള

തിരികെ മടങ്ങുന്നതും സൈക്കിളിൽ തന്നെയാണ്​. പോയത്​ ഹരിയാന, പഞ്ചാബ്​ വഴി കശ്​മീരാണ്​. മടക്കം ലേയിൽ നിന്ന്​ മണാലി, ഡൽഹി, നാഗ്​പൂർ, ഹൈദരാബാദ്​, ബംഗളൂരു വഴി കേരളം.

രാജ്യം വീണ്ടും യാത്രയിൽ

പ്രതീഷ്​പിള്ളയും കിരണും പോകുന്ന സൈക്കിൾ വഴികളിൽ നൂറുകണക്കിനാണ്​ സഞ്ചാരികൾ. കോവിഡിൽ വീർപ്പുമുട്ടിയിരുന്ന ഇടങ്ങളിൽ യാത്രയുടെ ശ്വാസം തേടിയിറങ്ങിയവർ. കണ്ണൂരിൽ നിന്ന്​ എസ്​.യു.വിയും ഓടിച്ച്​ വന്ന ദമ്പതികൾ, തിരുവനന്തപുരത്ത്​ നിന്ന്​ ബൈക്കുകൂട്ടം, അസമിൽ നിന്ന്​ ബൈക്കുകളിൽ 11 അംഗ സംഘത്തിലെ വികാസും പിങ്കിയും ബൈക്കിൽ തന്നെ മുംബൈയിൽ നിന്ന്​ ബാഹുബലി ഗത്താരെയും കൂട്ടരും പാമ്പാടിയിൽ നിന്ന്​ ബുള്ളറ്റിൽ വിമൽ... അങ്ങനെയേറെ പേരുകളുണ്ട്​ വഴിയിൽ കുശലം പറയാൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ladakhtravelcycling
News Summary - For those who ask for a lift in a lorry
Next Story