Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightAdventurechevron_rightആമസോണിന്റെ...

ആമസോണിന്റെ വന്യതയിലൂടെ...

text_fields
bookmark_border
ആമസോണിന്റെ വന്യതയിലൂടെ...
cancel
ആ​മ​സോ​ണി​ലെ ആ​ദി​വാ​സി ഗോ​ത്ര​ങ്ങ​ളോ​ടൊ​പ്പം
ചി​ല​വ​ഴി​ച്ച​ത്, യാ​ത്ര​യി​ലെ ഏ​റ്റ​വും വ്യ​ത്യ​സ്ത​മാ​യ
അ​നു​ഭ​വ​ങ്ങ​ളി​ൽ ഒ​ന്നാ​യി​രു​ന്നു. അ​വ​രു​ടെ
വീ​ടു​ക​ൾ ല​ളി​ത​മാ​ണ്, പ​ക്ഷേ ജീ​വി​തം അ​വ​ർ​ക്കു സ്വ​ച്ഛ​വും സ​മ്പൂ​ർ​ണ്ണ​വും. ആ​ദി​വാ​സി കു​ടി​ലു​ക​ളി​ലെ
ജീ​വി​തം ക​ണ്ട​പ്പോ​ൾ, അ​ത്ഭു​ത​പ്പെ​ടു​ത്തി​യ​ത് അ​വ​രു​ടെ ഭ​ക്ഷ​ണ​സം​സ്കാ​ര​മാ​ണ്. അ​ടു​ക്ക​ള​യെ​ന്ന്
വി​ളി​ക്കാ​ൻ പ്ര​ത്യേ​ക മു​റി​യി​ല്ല, കാ​ട് ത​ന്നെ​യാ​ണ്
അ​വ​രു​ടെ അ​ടു​ക്ക​ള

ബ്ര​സീ​ലി​ലെ സാ​വോ​പോ​ളോ വി​മാ​ന​ത്താ​വ​ള​ത്തി​ൽ, ബോ​ർ​ഡി​ങ്​ ഗേ​റ്റി​ലെ ക​സേ​ര​യി​ൽ അ​ക്ഷ​മ​നാ​യി അ​ങ്ങ​നെ ഇ​രി​ക്കു​ന്നു .....ഏ​റെ​നേ​ര​ത്തെ കാ​ത്തി​രി​പ്പി​നു ശേ​ഷം യാ​ത്ര​ക്കാ​ർ എ​ല്ലാ​വ​രും പു​റ​പ്പെ​ടാ​നാ​യി, ബോ​ർ​ഡി​ങ് ഗേ​റ്റി​ൽ നി​ന്നും വി​മാ​ന​ത്തി​ന് അ​ക​ത്തേ​ക്ക് പ്ര​വേ​ശി​ക്കാ​ൻ അ​റി​യി​പ്പ് വ​ന്നു. ആ​മ​സോ​ൺ കാ​ടു​ക​ളി​ലേ​ക്കു​ള്ള ഈ ​യാ​ത്ര ഇ​തു​വ​രെ സ്വ​പ്നം​പോ​ലെ​യാ​യി​രു​ന്നു. വ​ല്ലാ​ത്തൊ​രു ത്രി​ല്ലി​ലാ​ണ്. കൈ​യി​ൽ ബോ​ർ​ഡി​ങ്​ പാ​സ്, മ​ന​സ്സി​ൽ ആ​മ​സോ​ൺ കാ​ട്. എ​ന്നാ​ൽ, വി​മാ​നം ക​യ​റാ​നു​ള്ള അ​വ​സാ​ന നി​മി​ഷ​ങ്ങ​ളി​ൽ, ശീ​ല​പ്ര​കാ​രം പാ​സ്പോ​ർ​ട്ട്‌ എ​ടു​ക്കാ​നാ​യി ഞാ​ൻ പോ​ക്ക​റ്റി​ൽ കൈ​യി​ട്ടു. പാ​സ്പോ​ർ​ട്ട്….​ങ്ങേ !! എ​വി​ടെ?... കാ​ണു​ന്നി​ല്ല !!



ഒ​രു നി​മി​ഷം നി​ശ്ച​ല​മാ​യി. ചു​റ്റും ആ​ളു​ക​ൾ വി​മാ​ന​ത്തി​ലേ​ക്ക് ക​യ​റാ​നാ​യി മു​ന്നോ​ട്ട് നീ​ങ്ങു​ന്നു, അ​നൗ​ൺ​സ്മെ​ന്‍റു​ക​ൾ കേ​ൾ​ക്കു​ന്നു, ബോ​ർ​ഡി​ങ്​ തു​ട​രു​ന്നു. പ​ക്ഷേ എ​ന്‍റെ ഉ​ള്ളി​ൽ ഒ​രൊ​റ്റ ചി​ന്ത മാ​ത്രം, ഒ​രു ആ​ധി മാ​ത്രം.. എ​ന്‍റെ യാ​ത്ര ഇ​വി​ടെ അ​വ​സാ​നി​ച്ചോ? വീ​ണ്ടും പോ​ക്ക​റ്റി​ൽ... ബാ​ഗി​ൽ...​ബോ​ർ​ഡി​ങ് ഗേ​റ്റി​ൽ ഇ​രു​ന്ന ക​സേ​ര​യു​ടെ അ​ടി​യി​ൽ ... എ​ല്ലാ​യി​ട​ത്തും ധൃ​തി​യി​ൽ പ​ര​തു​ന്നു ...ഇ​ല്ല കാ​ണു​ന്നി​ല്ല..​ന​ഷ്ട്ട​പെ​ട്ടി​രി​ക്കു​ന്നു....​ശ്വാ​സം കി​ട്ടു​ന്നി​ല്ലാ​ത്ത പോ​ലെ...​ഭൂ​മി​യു​ടെ മ​റു​വ​ശ​ത്തു​ള്ള ഒ​രു രാ​ജ്യ​ത്തെ ഒ​രു എ​യ​ർ​പോ​ർ​ട്ടി​ൽ ഏ​റെ പ്ര​തീ​ക്ഷി​ച്ച ഒ​രു യാ​ത്ര തു​ട​രാ​നാ​വാ​തെ അ​വ​സാ​നി​പ്പി​ക്കേ​ണ്ടി വ​രു​വോ....​ഉ​ള്ളി​ൽ ശ​ബ്ദ​മി​ല്ലാ​ത്ത ഒ​രു നി​ല​വി​ളി മാ​ത്രം!

അ​ക​ത്തെ ഭ​യം ശ​രീ​ര​ത്തി​ലേ​ക്ക് പ​ട​ർ​ന്നു. പാ​സ്‌​പോ​ർ​ട്ട് ന​ഷ്ട​പ്പെ​ട്ടാ​ൽ, വി​മാ​നം മാ​ത്ര​മ​ല്ല രാ​ജ്യ​വും, തി​രി​ച്ചു​പോ​കാ​നു​ള്ള വ​ഴി​യും, എ​ന്തി​നേ​റെ മ​റ്റൊ​രു​രാ​ജ്യ​ത്തു എ​ന്‍റെ പേ​രും തെ​ളി​യി​ക്കാ​ൻ പോ​ലും ക​ഷ്ട്ട​പ്പെ​ടും...

ഏ​താ​യാ​ലൂം പാ​സ്പോ​ർ​ട്ട്​ ക​യ്യി​ലി​ല്ലാ​തെ സെ​ക്യൂ​രി​റ്റി ചെ​ക്കും എ​മി​ഗ്രേ​ഷ​നും എ​ല്ലാം ക​ഴി​ഞ്ഞു ഇ​വി​ടെ​വ​രെ എ​ത്താ​ൻ ക​ഴി​യി​ല്ല​ല്ലോ...​അ​തെ​ല്ലാം ക​ഴി​ഞ്ഞ് ബ​ഹു​ദൂ​രം ന​ട​ന്നു വേ​ണ​മ​ല്ലോ ബോ​ർ​ഡി​ങ് ഗേ​റ്റി​ൽ എ​ത്താ​ൻ.

ഇ​നി ആ ​വ​ഴി​യി​ലെ​ങ്ങാ​നും ന​ഷ്ട്ട​പ്പ​ട്ടി​രി​ക്കു​മോ? ഒ​രു നി​മി​ഷം പോ​ലും ചി​ന്തി​ക്കാ​തെ, ഞാ​ൻ തി​രി​ഞ്ഞോ​ടി. മ​നു​ഷ്യ​പ്ര​വാ​ഹ​ത്തി​ന്‍റെ എ​തി​ര്‍ദി​ശ​യി​ലേ​ക്ക്. എ​ന്‍റെ ജീ​വി​ത​ത്തി​ൽ ഇ​ത്ര​യും സ്പീ​ഡി​ൽ ഞാ​ൻ ഓ​ടി​യി​ട്ടി​ല്ല.


എ​തി​രെ ന​ട​ന്നു വ​രു​ന്ന മ​നു​ഷ്യ​നെ​യൊ​ന്നും കാ​ണാ​ൻ പ​റ്റു​ന്നി​ല്ല ...ഓ​ടു​ന്ന വ​ഴി​ക്കെ​ല്ലാം നി​ല​ത്തേ​ക്ക് നോ​ക്കു​ന്നു​ണ്ട്, എ​വി​ടെ​യെ​ങ്കി​ലും പാ​സ്പോ​ർ​ട്ട്‌ വീ​ണു കി​ട​ക്കു​ന്നു​ണ്ടാ​കു​വോ...​ക​ണ്ണി​ലൊ​ക്കെ ഒ​രു​ത​രം ഇ​രു​ട്ട് മൂ​ടി​യ​പോ​ലി​രി​ക്കു​ന്നു...​ഓ​ടി​യോ​ടി സെ​ക്യൂ​രി​റ്റി സ്കാ​നി​ങ്​ ഏ​രി​യ​യി​ൽ കി​ത​ച്ചു നി​ന്നു. ബാ​ഗു​ക​ൾ സ്‌​കാ​ൻ ചെ​യ്യു​ന്ന ബെ​ൽ​റ്റി​ന് സ​മീ​പം, ഞാ​ൻ ബാ​ഗു​ക​ളൊ​ക്കെ ഇ​ട്ട സ്ഥ​ല​ത്തേ​ക്ക് ചെ​ന്നു. അ​വി​ടെ​യാ​ണ​ല്ലോ അ​വ​സാ​ന​മാ​യി ഒ​രു ചെ​ക്കി​ങ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഹൃ​ദ​യം ശ​ക്ത​മാ​യി ഇ​ടി​ക്കു​മ്പോ​ൾ, അ​വി​ടെ സ്‌​കാ​ന​റി​ന​രി​കി​ൽ എ​ന്‍റെ പാ​സ്പോ​ർ​ട്ട് പി​ടി​ച്ചൊ​രാ​ൾ. ഒ​രു ഉ​ദ്യോ​ഗ​സ്ഥ​ൻ അ​ത് കൈ​യി​ലെ​ടു​ത്ത് കാ​ത്തു​നി​ന്നി​രു​ന്നു. എ​ന്‍റെ സം​ഭ്ര​മ​വും ഓ​ടി​ക്കി​ത​ച്ചു​ള്ള വ​ര​വും ടി​യാ​ൻ നോ​ക്കി​കാ​ണു​വാ​യി​രു​ന്നു​ന്നെ​ന്ന് തോ​ന്നു​ന്നു. ‘Is this yours?’. ആ ​വാ​ക്കു​ക​ൾ കേ​ട്ട നി​മി​ഷം, ശ്വാ​സം തി​രി​ച്ചു​കി​ട്ടി​യ​തു​പോ​ലെ. പാ​സ്പോ​ർ​ട്ട് കൈ​യി​ൽ പി​ടി​ച്ച​പ്പോ​ൾ, അ​ത് വെ​റും ഒ​രു രേ​ഖ​യ​ല്ലെ​ന്ന് മ​ന​സ്സി​ലാ​യി, യാ​ത്ര​യു​ടെ ജീ​വ​ൻ ത​ന്നെ​യാ​ണ്. ന​ന്ദി പ​റ​ഞ്ഞ്, വീ​ണ്ടും തി​രി​ച്ച് ഓ​ട്ടം. ബോ​ർ​ഡി​ങ്​ ഗേ​റ്റി​ലേ​ക്ക്. ഗേ​റ്റി​ലെ​ത്തി​യ​പ്പോ​ഴേ​ക്കും യാ​ത്ര​ക്കാ​ർ ഏ​റെ​യും വി​മാ​ന​ത്തി​ൽ ക​യ​റി​യി​രു​ന്നു. ഗേ​റ്റി​ൽ അ​വ​സാ​ന വി​ളി. ഞാ​ൻ അ​വ​സാ​ന​മാ​യി, ശ്വാ​സം​മു​ട്ടി​ക്കൊ​ണ്ട്, വി​മാ​നം ക​യ​റി. സീ​റ്റി​ൽ ഇ​രി​ക്കു​മ്പോ​ൾ മാ​ത്ര​മാ​ണ് ശ​രീ​രം ശാ​ന്ത​മാ​യ​ത്. പാ​സ്പോ​ർ​ട്ട് വീ​ണ്ടും പോ​ക്ക​റ്റി​ൽ ഭ​ദ്ര​മാ​യി വെ​ച്ച്...​ അ​വി​ടെ​യു​ണ്ടെ​ന്ന് ഒ​ന്നു​ക്കൂ​ടി ഉ​റ​പ്പി​ച്ചു.. വി​മാ​നം റ​ൺ​വേ വി​ട്ടു​യ​ർ​ന്ന്, മേ​ഘ​ങ്ങ​ളെ മു​റി​ച്ചു മു​ന്നേ​റു​മ്പോ​ൾ താ​ഴെ സാ​വോ പോ​ളോ ന​ഗ​രം ചെ​റു​താ​യി. അ​പ്പോ​ൾ മ​ന​സ്സി​ൽ ഒ​രു ചി​ന്ത മാ​ത്രം ഈ ​യാ​ത്ര തു​ട​ങ്ങി​യ​ത് ത​ന്നെ ഒ​രു ഓ​ർ​മ്മ​പ്പെ​ടു​ത്ത​ലോ​ടെ​യാ​ണ്. എ​ല്ലാം ന​മ്മു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണെ​ന്ന് ക​രു​ത​രു​ത്. വ​ലു​പ്പ​ത്തി​ൽ ലോ​ക​ത്തി​ലെ അ​ഞ്ചാ​മ​ത്തെ രാ​ജ്യ​മാ​യ ബ്ര​സീ​ലി​ന്‍റെ വ​ട​ക്കു പ​ടി​ഞ്ഞാ​റ​ൻ ന​ഗ​ര​മാ​യ ‘മ​നൗ​സ്’, ആ​മ​സോ​ൺ കാ​ടു​ക​ളോ​ട് ചേ​ർ​ന്നു​കി​ട​ക്കു​ന്നു. അ​വി​ടു​ത്തെ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് ഇ​റ​ങ്ങി​യ​പ്പോ​ൾ, വാ​യു​വി​ന് പോ​ലും ഒ​രു ക​നം. ഈ​ർ​പ്പ​വും ചൂ​ടും ചേ​ർ​ന്ന ശ്വാ​സം. ആ​മ​സോ​ൺ ഇ​വി​ടെ ഒ​രു ഭൂ​മി​ശാ​സ്ത്ര​സ്ഥ​ലം മാ​ത്ര​മ​ല്ല, അ​ത് ഒ​രു അ​ന്ത​രീ​ക്ഷ​മാ​ണ്. കേ​ര​ള​ത്തി​ന്‍റെ ത​ന്നെ ഏ​താ​ണ്ട് 138 ഇ​ര​ട്ടി വ​ലി​പ്പ​മു​ള്ള മ​ഴ​ക്കാ​ടു​ക​ളാ​ണ് ആ​മ​സോ​ൺ വ​ന​ങ്ങ​ൾ!... 9 രാ​ജ്യ​ങ്ങ​ളി​യാ​യി പ​ട​ർ​ന്നു കി​ട​ക്കു​ന്ന ഭൂ​മി​യു​ടെ ശ്വാ​സ​കോ​ശം!​ഇ​വി​ടെ​യാ​ണ് ന​മ്മ​ൾ ആ​മ​സോ​ണി​ന്‍റെ അ​തി​രി​ലേ​ക്ക് ക​ട​ക്കു​ന്ന​ത്. മ​നൗ​സി​ൽ നി​ന്ന് ബോ​ട്ടി​ലേ​ക്ക് മാ​റു​മ്പോ​ൾ, യാ​ത്ര​യു​ടെ താ​ളം പ​തു​ക്കെ താ​ഴ്ന്നു.

ചി​ത​ൽ വ​റു​ത്ത​തും ഉ​റു​മ്പു തോ​ര​നും

എ​ഞ്ചി​ന്‍റെ ശ​ബ്ദം ന​ദി​യു​ടെ വി​ശാ​ല​ത​യി​ൽ ല​യി​ച്ചു. ആ​മ​സോ​ൺ ന​ദി ഒ​രു ന​ദി​യ​ല്ല അ​തൊ​രു നീ​ങ്ങു​ന്ന സ​മു​ദ്ര​മാ​ണ്. കാ​ഴ്ച​യ്ക്ക് അ​റ്റ​മി​ല്ല. മു​ക​ളി​ലെ ആ​കാ​ശം വെ​ള്ള​ത്തി​ൽ വീ​ണ​പ്പോ​ൾ, ന​ദി ത​ന്നെ ഒ​രു ക​ണ്ണാ​ടി​യാ​യി.

ഇ​ട​യ്ക്കി​ടെ വെ​ള്ളം പി​ള​ർ​ത്തി​ക്കൊ​ണ്ട് പി​ങ്ക് ഡോ​ൾ​ഫി​നു​ക​ൾ ഉ​യ​ർ​ന്നു ചാ​ടു​ന്നു.. അ​വ​യു​ടെ നി​റം ത​ന്നെ ആ​മ​സോ​ണി​ന്‍റെ മാ​യാ​ജാ​ല​ത്തി​ന്‍റെ തെ​ളി​വാ​യി​രു​ന്നു. ബോ​ട്ടും ബ​സും ചെ​റു​വ​ഞ്ചി​ക​ളും മാ​റി​മാ​റി, ഒ​ടു​വി​ൽ ആ​മ​സോ​ൺ കാ​ടി​ന്‍റെ ഉ​ള്ളി​ലേ​ക്ക്. ഇ​വി​ടെ ഘ​ടി​കാ​രം ഉ​പ​യോ​ഗ​ശൂ​ന്യം. രാ​വി​ലെ​യും സ​ന്ധ്യ​ക്കും പ​ക്ഷി​ക​ളു​ടെ കൂ​ട്ട​കൂ​ച​ന​ങ്ങ​ൾ.... രാ​ത്രി​യെ​ന്നാ​ൽ ചീ​വി​ടു​ക​ളു​ടെ​യും മ​റ്റും തു​ട​ർ​ച്ച​യാ​യ സം​ഗീ​തം.



കാ​ടി​നു​ള്ളി​ൽ ഓ​രോ ദി​വ​സ​വും ഒ​രു പു​തി​യ ലോ​കം. പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ ഇ​ല​ക​ളു​ടെ മു​ക​ളി​ലൂ​ടെ ചോ​രു​ന്ന സൂ​ര്യ​പ്ര​കാ​ശം നി​ല​ത്തേ​ക്ക് അ​രി​ച്ചി​റ​ങ്ങു​ന്നു. കാ​ട്ടി​ലൂ​ടെ വി​ദ​ഗ്ധ​നാ​യ ഒ​രു ഗൈ​ഡി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പ​ല സ്ഥ​ല​ങ്ങ​ളും അ​റി​ഞ്ഞും ക​ണ്ടും ക​റ​ങ്ങി​ന​ട​ന്നു മ​ന​സി​ലാ​ക്കി. ഓ​രോ ശ​ബ്ദ​വും ഭ​യ​ത്തേ​ക്കാ​ളേ​റെ ജാ​ഗ്ര​ത​യാ​ണ് പ​ഠി​പ്പി​ക്കു​ന്ന​ത്. ആ​മ​സോ​ണി​ലെ ആ​ദി​വാ​സി ഗോ​ത്ര​ങ്ങ​ളോ​ടൊ​പ്പം ചി​ല​വ​ഴി​ച്ച​ത്, യാ​ത്ര​യി​ലെ ഏ​റ്റ​വും വ്യ​ത്യ​സ്ത​മാ​യ അ​നു​ഭ​വ​ങ്ങ​ളി​ൽ ഒ​ന്നാ​യി​രു​ന്നു. അ​വ​രു​ടെ വീ​ടു​ക​ൾ ല​ളി​ത​മാ​ണ്, പ​ക്ഷേ ജീ​വി​തം അ​വ​ർ​ക്കു സ്വ​ച്ഛ​വും സ​മ്പൂ​ർ​ണ്ണ​വും. ആ​ദി​വാ​സി കു​ടി​ലു​ക​ളി​ലെ ജീ​വി​തം ക​ണ്ട​പ്പോ​ൾ, അ​ത്ഭു​ത​പ്പെ​ടു​ത്തി​യ​ത് അ​വ​രു​ടെ ഭ​ക്ഷ​ണ​സം​സ്കാ​ര​മാ​ണ്. അ​ടു​ക്ക​ള​യെ​ന്ന് വി​ളി​ക്കാ​ൻ പ്ര​ത്യേ​ക മു​റി​യി​ല്ല, കാ​ട് ത​ന്നെ​യാ​ണ് അ​വ​രു​ടെ അ​ടു​ക്ക​ള. അ​വ​ർ ഒ​രു​ക്കു​ന്ന വി​ഭ​വ​ങ്ങ​ളി​ൽ, ചി​ത​ൽ വ​റു​ത്ത​ത് പോ​ലു​ള്ള ഭ​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു. ആ​ദ്യം കാ​ണു​മ്പോ​ൾ മ​ന​സ്സ് അ​ല്പം പി​ന്നോ​ട്ടു പോ​യി. ന​ഗ​ര​ജീ​വി​ത​ത്തി​ൽ വ​ള​ർ​ന്ന ഒ​രാ​ൾ​ക്ക്, അ​ത് വെ​റും ഭ​ക്ഷ​ണ​മ​ല്ല - സാം​സ്കാ​രി​ക​മാ​യ ഒ​രു അ​തി​ർ​ത്തി​യാ​ണ്. അ​തു​പോ​ലെ ത​ന്നെ, ഉ​റു​മ്പു​ക​ളെ ഉ​പ​യോ​ഗി​ച്ചു​ണ്ടാ​ക്കു​ന്ന ചി​ല തോ​ര​ൻ പോ​ലു​ള്ള വി​ഭ​വ​ങ്ങ​ളും അ​വി​ടെ ക​ണ്ടു. ചെ​റി​യ​തും ല​ളി​ത​വു​മാ​യ ചേ​രു​വ​ക​ൾ, പ​ക്ഷേ അ​വ​യ്ക്കു​പി​ന്നി​ൽ ത​ല​മു​റ​ക​ളു​ടെ അ​റി​വു​ണ്ട്. അ​വി​ടെ മ​റ്റൊ​രു ജീ​വി​വ​ർ​ഗ​വും ഉ​ണ്ടാ​യി​രു​ന്നു ചെ​റി​യ മു​ത​ല​കു​ഞ്ഞു​ങ്ങ​ളെ ഓ​ർ​മി​പ്പി​ക്കു​ന്ന രൂ​പ​മു​ള്ള ഒ​രു ജീ​വി. അ​തി​നെ​യും ക​ന​ലി​ൽ ചു​ട്ടു ക​ഴി​ക്കാ​ൻ വെ​ച്ചി​രി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. കാ​ടി​നു​ള്ളി​ൽ ഇ​തെ​ല്ലാം സാ​ധാ​ര​ണ​മാ​യ ഒ​ന്നാ​ണ​ത്, പ​ക്ഷേ പു​റ​ത്തു​ള്ള ലോ​ക​ത്തി​ന് അ​ത്ഭു​തം.

എ​നി​ക്ക് അ​വ​യെ രു​ചി​ച്ചു നോ​ക്കാ​നു​ള്ള ധൈ​ര്യം ഉ​ണ്ടാ​യി​ല്ല. എ​ന്നാ​ൽ കാ​ണു​ക​യും മ​ന​സ്സി​ലാ​ക്കു​ക​യും ചെ​യ്തു. അ​വ​ർ ക​ഴി​ക്കു​ന്ന​ത് കാ​ടി​നോ​ട് യു​ദ്ധം ചെ​യ്ത് നേ​ടു​ന്ന​ത​ല്ല, കാ​ടി​നൊ​പ്പം ജീ​വി​ച്ച് പ​ങ്കു​വ​യ്ക്കു​ന്ന​താ​ണ്.

അ​വ​രു​ടെ ഭ​ക്ഷ​ണ​രീ​തി​യി​ൽ ആ​വ​ശ്യ​മി​ല്ലാ​ത്ത ശേ​ഖ​ര​ണ​മി​ല്ല. ഇ​ന്ന​ത്തേ​ക്ക് വേ​ണ്ട​ത് ഇ​ന്നെ​ടു​ക്കും. നാ​ളെ​യു​ടെ വി​ശ​പ്പ് നാ​ളെ​യു​ടെ കാ​ടി​ന് വി​ട്ടു ന​ൽ​കും. ഇ​വ​യെ​ല്ലാം ക​ണ്ട​പ്പോ​ൾ, ആ​മ​സോ​ൺ ആ​ദി​വാ​സി സ​മൂ​ഹം പി​ന്നോ​ക്ക​മ​ല്ലെ​ന്ന് വ്യ​ക്ത​മാ​യി. അ​വ​ർ മു​ന്നേ​റാ​ത്ത​ത് അ​ല്ല, മ​റി​ച്ചു വേ​റൊ​രു ദി​ശ​യി​ലാ​ണ് മു​ന്നേ​റു​ന്ന​ത്. ആ​മ​സോ​ണി​ലെ പി​ങ്ക് ഡോ​ൾ​ഫി​നു​ക​ളെ നേ​ര​ത്തെ ക​ണ്ട​ത് യാ​ദൃ​ശ്ചി​ക​മ​ല്ല. അ​വ​യ്ക്കാ​യി പ്ര​ത്യേ​കം നി​ശ്ച​യി​ച്ച, നി​യ​ന്ത്രി​ത​മാ​യ ഒ​രു പ്ര​ദേ​ശ​ത്താ​ണ് അ​വ​യോ​ടൊ​പ്പം നീ​ന്താ​നു​ള്ളൊ​രു അ​വ​സ​രം ല​ഭി​ച്ച​ത്. കാ​ടി​നെ​യും ജീ​വി​ക​ളെ​യും അ​റി​യു​ന്ന, അ​വ​യു​മാ​യി ചി​ര​പ​രി​ചി​ത​നാ​യ ഒ​രു ഗൈ​ഡി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഇ​തെ​ല്ലാം ന​ട​ന്ന​ത്...​ബോ​ട്ടി​ൽ നി​ന്ന് വെ​ള്ള​ത്തി​ലി​റ​ങ്ങു​ന്ന​തി​ന് മു​മ്പ് ത​ന്നെ ഗൈ​ഡ് നി​ർ​ദ്ദേ​ശ​ങ്ങ​ൾ ന​ൽ​കി. ഇ​ത് വി​നോ​ദ​മ​ല്ല ഇ​ത് ഒ​രു വി​ശ്വാ​സ​ബ​ന്ധ​മാ​ണ്, അ​ദ്ദേ​ഹം പ​റ​ഞ്ഞു. ശ​ബ്ദ​മു​ണ്ടാ​ക്ക​രു​ത്. പെ​ട്ടെ​ന്ന് ച​ലി​ക്ക​രു​ത്. ഡോ​ൾ​ഫി​നു​ക​ളെ പി​ന്തു​ട​ര​രു​ത്. അ​വ​രാ​ണ് ന​മ്മ​ളി​ലേ​ക്ക് വ​രേ​ണ്ട​ത്. അ​വ​യു​ടെ തീ​റ്റ​യാ​യ ചെ​റി​യ മീ​ൻ​കു​ഞ്ഞു​ങ്ങ​ൾ കൈ​യി​ൽ പി​ടി​ച്ച്, പ​തു​ക്കെ വെ​ള്ള​ത്തി​ലേ​ക്ക് ഇ​റ​ങ്ങി​യ​പ്പോ​ൾ, ചെ​റി​യ ഭ​യം ഉ​ള്ളി​ലു​ണ്ടാ​യി​രു​ന്നു, ക​ട​ലി​ൽ വെ​റു​തെ കി​ട​ക്കു​ന്ന പ​രി​ശീ​ല​നം കി​ട്ടാ​ത്ത ഡോ​ള​ൾ​ഫി​നു​ക​ൾ ആ​ണ​ല്ലോ, ഒ​രു ആ​വേ​ശ​ത്തി​നു ഇ​റ​ങ്ങി​യെ​ങ്കി​ലും ഉ​പ​ദ്രി​വി​ച്ചാ​ലോ. എ​ന്നാ​ലും ഇ​നി ഒ​രു അ​വ​സ​രം കി​ട്ടി​ല്ല​ല്ലോ എ​ന്നോ​ർ​ത്ത​പ്പോ​ൾ ധൈ​ര്യം സം​ഭ​രി​ച്ചു ഇ​റ​ങ്ങി. അ​ങ്ങ​നെ വെ​യി​റ്റ് ചെ​യ്യു​മ്പോ​ൾ ആ​മ​സോ​ൺ ന​ദി​യു​ടെ ഉ​പ​രി​ത​ലം ഒ​ന്ന് ഇ​ള​കി. ആ​ദ്യം ഒ​രു ച​ല​നം. പി​ന്നെ മ​റ്റൊ​ന്ന്. വെ​ള്ളം പി​ള​ർ​ത്തി​ക്കൊ​ണ്ട്, പി​ങ്ക് ഡോ​ൾ​ഫി​നു​ക​ൾ പ​തു​ക്കെ അ​ടു​ത്തേ​ക്ക് വ​ന്നു.

അ​വ​യ്ക്ക് ഭ​ക്ഷ​ണം ന​ൽ​കു​ന്ന നി​മി​ഷ​ങ്ങ​ൾ, മ​നു​ഷ്യ​നും വ​ന്യ​ജീ​വി​യും ത​മ്മി​ലു​ള്ള ഒ​രു നി​ശ്ശ​ബ്ദ ഉ​ട​മ്പ​ടി​പോ​ലെ​യാ​യി​രു​ന്നു. ആ​ദ്യ​ഭ​യ​മെ​ല്ലാം പോ​യ​പ്പോ​ൾ അ​വ​യോ​ടൊ​പ്പം വെ​ള്ള​ത്തി​ലി​റ​ങ്ങി നീ​ന്തു​മ്പോ​ൾ, സ​മ​യം അ​പ്ര​സ​ക്ത​മാ​യി. അ​വ​യു​ടെ ശ​രീ​ര​ച​ല​ന​ങ്ങ​ൾ, ശ്വാ​സ​ത്തി​ന്‍റെ താ​ളം, വെ​ള്ള​ത്തി​ൽ സൃ​ഷ്ടി​ക്കു​ന്ന ത​രം​ഗ​ങ്ങ​ൾ എ​ല്ലാം ചേ​ർ​ന്ന് ഒ​രു മാ​യാ​ജാ​ലം. വെ​ള്ള​ത്തി​ൽ നി​ന്ന് മ​ട​ങ്ങി ബോ​ട്ടി​ലേ​ക്ക് ക​യ​റു​മ്പോ​ൾ, ഒ​രു ബോ​ധ്യം ഉ​റ​ച്ചി​രു​ന്നു. ആ​മ​സോ​ൺ അ​തി​ന്‍റെ അ​ത്ഭു​ത​ങ്ങ​ൾ കാ​ട്ടു​ന്ന​ത്, അ​തി​നെ മ​ന​സ്സി​ലാ​ക്കാ​ൻ ശ്ര​മി​ക്കു​മ്പോ​ഴാ​ണ്. മ​റ്റൊ​രു ദി​വ​സം ആ​മ​സോ​ൺ ന​ദി​യി​ലെ അ​പ​ക​ട​കാ​രി​ക​ളാ​യ പി​രാ​ന മീ​നു​ക​ളെ കാ​ണാ​നാ​ണ് പോ​യ​ത്. ന​ദി​യി​ലേ​ക്കു ഇ​റ​ങ്ങു​ന്ന മ​നു​ഷ്യ​രെ​യും മൃ​ഗ​ങ്ങ​ളെ​യും മ​റ്റും നി​മി​ഷ നേ​രം കൊ​ണ്ട് മാം​സ​മെ​ല്ലാം ഭ​ക്ഷി​ച്ചു എ​ല്ലു​ക​ൾ മാ​ത്രം ബാ​ക്കി​യാ​ക്കു​ന്ന ക​ഥ​ക​ൾ പ​ണ്ട് മു​ത​ലേ കൗ​തു​ക​ത്തോ​ടെ കേ​ട്ടി​രു​ന്നു. പി​രാ​ന മീ​നു​ക​ളെ ക​ണ്ട​പ്പോ​ൾ ആ​ദ്യം ഭ​യ​മാ​യി​രു​ന്നു... ഗൈ​ഡ് അ​വ​യെ പി​ടി​ക്കാ​ൻ പ​ഠി​പ്പി​ച്ചു ...പ​ക്ഷേ പി​ടി​ക്കാ​ൻ പ​ഠി​ക്കു​മ്പോ​ൾ, ഭ​യം അ​റി​വാ​യി മാ​റി. കൂ​ർ​ത്ത​പ​ല്ലു​ക​ൾ നി​റ​ഞ്ഞ വാ​യു​ള്ള, വ​ല്യ വ​ലു​പ്പ​മൊ​ന്നു​മി​ല്ലാ​ത്ത കു​ഞ്ഞ​ൻ മ​ൽ​സ്യ​ങ്ങ​ൾ ത​ന്നെ​യാ​ണ് പി​രാ​ന. പ​ക്ഷെ അ​വ​രു​ടെ കൂ​ട്ട​ത്തോ​ടെ​യു​ള്ള ആ​ക്ര​മ​ണം അ​ത്യ​ന്തം അ​പ​ക​ട​ക​ര​മാ​ണ്. ബോ​ട്ടി​ലൂ​ടെ ആ​മ​സോ​ൺ ന​ദി​യി​ലൂ​ടെ സ​ഞ്ച​രി​ക്കു​മ്പോ​ൾ, ഗൈ​ഡ് ഒ​രു പ്ര​ത്യേ​ക ഭാ​ഗ​ത്തേ​ക്ക് ശ്ര​ദ്ധ ക്ഷ​ണി​ച്ചു. ആ​ദ്യ​നോ​ട്ട​ത്തി​ൽ അ​ത് ഒ​രു സാ​ധാ​ര​ണ ന​ദി​ക്കാ​ഴ്ച​പോ​ലെ തോ​ന്നും. പ​ക്ഷേ കു​റ​ച്ച് നി​മി​ഷ​ങ്ങ​ൾ നോ​ക്കി നി​ൽ​ക്കു​മ്പോ​ൾ, ക​ണ്ണ് ത​ന്നെ വി​ശ്വ​സി​ക്കാ​തെ പോ​കും.

ര​ണ്ട് ന​ദി​ക​ൾ...​ഒ​രേ വ​ഴി​യി​ൽ...​ഒ​രേ ദി​ശ​യി​ൽ ഒ​ന്നി​ക്കാ​തെ ഒ​ന്നി​ച്ചു ഒ​ഴു​കു​ന്നു...​ഒ​രു വ​ശ​ത്ത് ക​റു​പ്പു​നി​റ​മു​ള്ള വെ​ള്ളം റി​യോ നെ​ഗ്രോ ന​ദി. മ​റ്റൊ​രു വ​ശ​ത്ത് മ​ണ്ണു​നി​റം ക​ല​ർ​ന്ന വെ​ളു​ത്ത വെ​ള്ളം, റി​യോ സോ​ളി​മോ​യി​സ് ന​ദി.​ഈ ര​ണ്ടു ന​ദി​ക​ൾ ഇ​വി​ടെ ര​ണ്ടു​വ​ശ​ത്തും നി​ന്നും വ​ന്നു ഒ​ന്നാ​യി ചേ​ർ​ന്നാ​ണ് മു​ന്നോ​ട്ട് ഒ​ഴു​കു​ന്ന​ത്. പ​ക്ഷേ കി​ലോ​മീ​റ്റ​റു​ക​ളോ​ളം അ​വ​യു​ടെ വെ​ള്ളം ത​മ്മി​ൽ ക​ല​രു​ന്നി​ല്ല. ഒ​രു ന​ദി​ക്കു​ള്ളി​ൽ ത​ന്നെ ര​ണ്ട് നി​റ​ങ്ങ​ൾ, വ്യ​ക്ത​മാ​യ അ​തി​രോ​ടെ... ഇ​ത് വെ​റും കാ​ഴ്ച​മാ​ത്ര​മ​ല്ല ശാ​സ്ത്ര​ത്തി​ന്‍റെ അ​ത്ഭു​ത​മാ​ണ്. റി​യോ നെ​ഗ്രോ​യു​ടെ വെ​ള്ളം മ​ന്ദ​ഗ​തി​യി​ലാ​ണ് ഒ​ഴു​കു​ന്ന​ത്. അ​തി​ൽ ചൂ​ട് കൂ​ടു​ത​ലും ഖ​നി​ജ​ങ്ങ​ളും ല​വ​ണ​ങ്ങ​ളും കു​റ​വു​മാ​ണ്. അ​തി​ന്‍റെ ക​റു​പ്പ് നി​റം, കാ​ടി​ലെ ഇ​ല​ക​ളും സ​സ്യ​ങ്ങ​ളും ചീ​ഞ്ഞു​ണ്ടാ​കു​ന്ന ജൈ​വ​വ​സ്തു​ക്ക​ളി​ൽ നി​ന്നാ​ണ്. അ​തേ​സ​മ​യം, റി​യോ സോ​ളി​മോ​യി​സ് വേ​ഗ​ത്തി​ൽ ഒ​ഴു​കു​ന്ന ന​ദി​യാ​ണ്. ആ​ൻ​ഡീ​സ് പ​ർ​വ്വ​ത​ങ്ങ​ളി​ൽ നി​ന്നു​ള്ള മ​ണ്ണും ല​വ​ണ​ങ്ങ​ളും ഖ​നി​ജ​ങ്ങ​ളും ഇ​തി​ൽ ധാ​രാ​ളം ക​ല​ർ​ന്നി​രി​ക്കു​ന്നു. അ​തു​കൊ​ണ്ടാ​ണ് അ​തി​ന്‍റെ വെ​ള്ള​ത്തി​ന് വെ​ളു​ത്ത മ​ഞ്ഞ ക​ല​ർ​ന്ന നി​റം. വേ​ഗ​ത, ചൂ​ട്, സാ​ന്ദ്ര​ത തു​ട​ങ്ങി പ​ല വ്യ​ത്യാ​സ​ങ്ങ​ളാ​ണ് ഈ ​ര​ണ്ട് ന​ദി​ക​ൾ ഒ​രേ പാ​ത​യി​ൽ ഒ​ഴു​കി​ക്കൊ​ണ്ടി​രി​ക്കു​മ്പോ​ഴും ത​മ്മി​ൽ ചേ​രാ​തി​രി​ക്കാ​ൻ കാ​ര​ണം. ബോ​ട്ടി​ൽ നി​ന്ന് ആ ​കാ​ഴ്ച നോ​ക്കു​മ്പോ​ൾ, ഒ​രു രേ​ഖ വ​ര​ച്ച​തു​പോ​ലെ വെ​ള്ളം വേ​ർ​തി​രി​ഞ്ഞു​നി​ൽ​ക്കു​ന്നു. മ​നു​ഷ്യ​ൻ വ​ര​ച്ച അ​തി​രു​ക​ളെ​ക്കാ​ൾ ശ​ക്ത​മാ​യ ഒ​രു പ്ര​കൃ​തി​യു​ടെ നി​യ​മ​രേ​ഖ. അ​ത് ഒ​ര​പൂ​ർ​വ്വ കാ​ഴ്ച​യാ​യി ഏ​റെ​നേ​രം ക​ണ്ട് നി​ന്നു. ഒ​രു​മി​ച്ച് മു​ന്നോ​ട്ട് പോ​കാ​ൻ എ​ല്ലാം ഒ​ന്നാ​ക​ണ​മെ​ന്നി​ല്ല..​വ്യ​ത്യ​സ്ത​ത​ക​ൾ നി​ല​നി​ന്നു​കൊ​ണ്ടും ഒ​രേ ദി​ശ​യി​ൽ ഒ​ഴു​കാ​ൻ ക​ഴി​യും. ആ​മ​സോ​ൺ ന​ദി ഇ​വി​ടെ ഒ​രു പ്ര​കൃ​തി പാ​ഠം പ​ഠി​പ്പി​ക്കു​ന്നു. അ​ന​ക്കോ​ണ്ട​യെ ക​ണ്ട നി​മി​ഷം, സ്ത​ബ്ദ​നാ​കാ​ൻ ഇ​രു​ന്ന ഞാ​ൻ ച​മ്മി​പ്പോ​യി. സി​നി​മ​യി​ൽ അ​ങ്ങ​നെ പ​ല​തും​കാ​ണി​ക്കാ​ല്ലോ... ഒ​രു പെ​രു​മ്പാ​മ്പ് എ​ന്ന​തി​ൽ ക​വി​ഞ്ഞു കൂ​ടു​ത​ൽ ഡെ​ക്ക​റേ​ഷ​ന്‍റെ ആ​വ​ശ്യ​മി​ല്ല. നാ​ലോ അ​ഞ്ചോ ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷം മ​ട​ങ്ങു​മ്പോ​ൾ, കൊ​ണ്ടു​വ​ന്ന​ത് ഫോ​ട്ടോ​ക​ളും ഓ​ർ​മ​ക​ളും മാ​ത്ര​മ​ല്ല. ന​ഗ​ര​ത്തി​ലേ​ക്ക് മ​ട​ങ്ങു​ന്ന ശ​രീ​ര​ത്തി​നൊ​പ്പം, കാ​ട് മ​ന​സ്സി​നു​ള്ളി​ൽ ത​ന്നെ പൊ​തി​ഞ്ഞെ​ടു​ത്തു...​ മ​നൗ​സി​ൽ നി​ന്നും മ​ട​ങ്ങി​യ വി​മാ​നം വീ​ണ്ടും ആ​കാ​ശം കീ​റു​മ്പോ​ൾ, അ​മ​സോ​ൺ താ​ഴെ അ​പ്ര​ത്യ​ക്ഷ​മാ​യി​പ്പോ​യ്കൊ​ണ്ടി​രു​ന്നു...

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:adventurous journeybrazilAmazon junglegulf news malayalam
News Summary - Exciting details of an adventurous journey through the Amazon jungle
Next Story