Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightAdventurechevron_rightസോഷ്യൽ മീഡിയ...

സോഷ്യൽ മീഡിയ പ്രൊമോഷനും സൗജന്യ വിസയും: റീൽസ് കണ്ട് ചൈനയിലേക്ക് ഒഴുകി സഞ്ചാരികൾ; ടൂറിസം മേഖലയിൽ റെക്കോർഡ് കുതിപ്പ്

text_fields
bookmark_border
സോഷ്യൽ മീഡിയ പ്രൊമോഷനും സൗജന്യ വിസയും: റീൽസ് കണ്ട് ചൈനയിലേക്ക് ഒഴുകി സഞ്ചാരികൾ; ടൂറിസം മേഖലയിൽ റെക്കോർഡ് കുതിപ്പ്
cancel

മനോഹരമായ വില്ലകളും മൂടൽമഞ്ഞിൽ മുങ്ങിയ കുന്നുകളും നഗരക്കാഴ്ചകളും നിറഞ്ഞ ഇൻസ്റ്റാഗ്രാം റീൽസുകളാണ് ക്ലെയർ തുമ്മിനെ ചൈനയിലേക്ക് ആകർഷിച്ചത്. പാൻഡെമിക് കാലത്തിനുശേഷം വിദേശ വിനോദസഞ്ചാരികളുടെ വരവും ചെലവിടലും റെക്കോർഡ് ഭേദിച്ച 2025ൽ ചൈന സന്ദർശിച്ച ദശലക്ഷക്കണക്കിന് വിദേശികളിൽ ഒരാളാണ് 28 കാരിയായ ഈ സിംഗപ്പൂർ സ്വദേശിനി. ചൈനീസ് യാത്രാ വിഡിയോകൾ സോഷ്യൽ മീഡിയയിൽ സ്ഥിരമായി കണ്ടുതുടങ്ങിയതോടെയാണ് ഈ രാജ്യത്തെക്കുറിച്ച് കൂടുതൽ അറിയാൻ ക്ലെയർ തുമിം ഇറങ്ങി തിരിച്ചത്.

പാൻഡെമിക് നിയന്ത്രണങ്ങൾക്ക് ശേഷം, 50ഓളം രാജ്യങ്ങൾക്ക് സൗജന്യ വിസ പ്രഖ്യാപിച്ചുകൊണ്ട് 2023ൽ ചൈന ടൂറിസം മേഖലക്ക് വലിയ പ്രചോദനം നൽകിയിരുന്നു. തുടക്കത്തിൽ ഇത് മന്ദഗതിയിലായിരുന്നെങ്കിലും, പിന്നീട് സഞ്ചാരികളുടെ വരവ് അതിവേഗത്തിലായി. പാശ്ചാത്യ രാജ്യങ്ങളിൽ നിരോധിക്കപ്പെട്ട എക്സ്, ടിക് ടോക് തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ വഴി സർക്കാർ നടത്തിയ ഡിജിറ്റൽ പ്രൊമോഷൻ കാമ്പെയ്‌നുകളും ഇതിന് ആക്കം കൂട്ടി.

ചൈനീസ് ശൈലിയിലുള്ള ചൂടുള്ള ചായ കുടിക്കുന്നത് ഉൾപ്പെടെയുള്ള 'ചൈനാമാക്സിങ്' (Chinamaxxing) പോലുള്ള ട്രെൻഡുകൾ ലോകമെമ്പാടും വൈറലായി മാറി. ഇത് രാജ്യത്തിന്റെ 'സോഫ്റ്റ് പവർ' വർധിപ്പിക്കുന്നതിൽ വലിയ പങ്കുവഹിച്ചു.

ഔദ്യോഗിക കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം മാത്രം ഏകദേശം 35 ദശലക്ഷം വിദേശ വിനോദസഞ്ചാരികളാണ് ചൈന സന്ദർശിച്ചത്. ദക്ഷിണ കൊറിയ, റഷ്യ, മലേഷ്യ, തായ്‌ലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരുടെ എണ്ണത്തിൽ വൻ വർധനവാണുണ്ടായിട്ടുള്ളത്. വിനോദസഞ്ചാര മേഖലയെ കൂടുതൽ ജനകീയമാക്കാൻ പ്രാദേശിക ഭരണകൂടങ്ങളും വൻ തുകയാണ് പരസ്യങ്ങൾക്കായും വിദേശ ഭാഷാ ഗൈഡുകളെ നിയമിക്കുന്നതിനായും ചെലവഴിക്കുന്നത്.

ഇതിനിടയിൽ ആഗോളതലത്തിലുണ്ടായ രാഷ്ട്രീയ മാറ്റങ്ങളും യാത്രാ ശീലങ്ങളെ സ്വാധീനിച്ചു. മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങളെ തുടർന്ന് വിമാനടിക്കറ്റ് നിരക്കുകൾ ഉയർന്നപ്പോൾ, പലരും ഗൾഫ് രാജ്യങ്ങൾക്ക് പകരമായി ചൈന വഴി യാത്രാ ട്രാൻസിറ്റ് തെരഞ്ഞെടുത്തു. ചൈനീസ് എയർലൈനുകൾ താരതമ്യേന കുറഞ്ഞ നിരക്കുകൾ വാഗ്ദാനം ചെയ്തതോടെ ചൈനീസ് എയർലൈൻസുകളിലെ യാത്രക്കാരുടെ തിരക്ക് വർധിച്ചു.

ടൂറിസത്തിന്റെ ഈ കുതിപ്പ് ചൈനീസ് ചില്ലറ വ്യാപാര മേഖലക്കും വലിയ ഊർജ്ജമാണ് നൽകിയത്. പാശ്ചാത്യ രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കുറഞ്ഞ ചെലവിൽ ലഭ്യമാകുന്ന ഡെന്റൽ ക്ലീനിങ്, പ്രാദേശിക വിപണികളിൽ നിന്നും തുന്നിയെടുക്കുന്ന വസ്ത്രങ്ങൾ എന്നിവ വിദേശ ടൂറിസ്റ്റുകളെ വൻതോതിൽ ആകർഷിക്കുന്നുണ്ട്. ഷാങ്ഹായിലെ മിനിസോ ഔട്ട്‌ലെറ്റുകളിൽ വിദേശികളുടെ തിരക്ക് ഗണ്യമായി വർധിച്ചിട്ടുണ്ട്.

എത്രയൊക്കെ പുരോഗതി ഉണ്ടായാലും ചില വെല്ലുവിളികൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഡിജിറ്റൽ പേയ്മെന്റ് സംവിധാനങ്ങൾ മാത്രം വ്യാപകമായിട്ടുള്ള ചൈനയിൽ, പ്രാദേശിക ബാങ്ക് അക്കൗണ്ടുകളോ ഫോൺ നമ്പറോ ഇല്ലാത്ത വിദേശികൾക്ക് പണം നൽകാനും ടിക്കറ്റ് എടുക്കാനും അൽപ്പം ബുദ്ധിമുട്ടാണ്. കൂടാതെ, ഗൂഗ്ൾ, ഇൻസ്റ്റാഗ്രാം, വാട്സ് ആപ്പ് തുടങ്ങിയ ആപ്പുകൾ ലഭിക്കണമെങ്കിൽ വി.പി.എൻ ആവശ്യമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:foreign touristsChinavisa-free travelInstagram Reelstourism hub
News Summary - China Is Winning Back Foreign Tourists
Next Story