Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
road to siachen
cancel
Homechevron_rightTravelchevron_rightAdventurechevron_rightലഡാക്കിലേക്ക്​ യാത്ര...

ലഡാക്കിലേക്ക്​ യാത്ര പോകാൻ പുതിയ കാരണം കൂടി; സഞ്ചാരികൾക്കായി തുറന്ന്​ സിയാചിൻ

text_fields
bookmark_border

ലഡാക്കിലേക്ക്​ യാത്ര പോകാൻ ഇതാ പുതിയൊരു കാരണം കൂടി. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമിയായ സിയാചിനിലെ ബേസ്​ ക്യാമ്പിലേക്ക്​ ആഭ്യന്തര സഞ്ചാരികൾക്ക്​ പ്രവേശനം അനുവദിച്ചു. ലോക ടൂറിസം ദിനത്തിന്‍റെ ഭാഗമായിട്ടായിരുന്നു പ്രഖ്യാപനം.

സിയാചിൻ ബേസ് ക്യാമ്പ് ആഭ്യന്തര വിനോദ സഞ്ചാരികൾക്കായി തുറന്നിട്ടുണ്ടെന്ന് ലഡാക്ക് ടൂറിസത്തിന്‍റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെ അധികൃതർ അറിയിച്ചു. കൂ​ടാതെ ആദ്യ സംഘം ഇവിടേക്ക്​ യാത്ര പുറപ്പെടുകയും ചെയ്​തു. ഇതിന്‍റെ ഫ്ലാഗ്​ ഓഫ് ലഡാക്ക് ഓട്ടോണമസ് ഹിൽ ഡെവലപ്മെന്‍റ്​ കൗൺസിൽ ചീഫ് എക്സിക്യൂട്ടീവ് കൗൺസിലർ താഷി ഗ്യാൽസൺ നിർവഹിച്ചു.​ ലഡാക്ക് എം.പിയായ ജംയാങ് സെറിംഗ് നാംഗ്യാലിന്‍റെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്​​.

ലേ പട്ടണത്തിൽനിന്ന്​ ഏകദേശം 200 കിലോമീറ്റർ ദൂരെയാണ്​ സിയാചിൻ ബേസ്​ ക്യാമ്പ്​. ഖർദുങ്​ല, നുബ്ര വാലി വഴിയാണ്​ ഇവിടേക്ക്​ പോകുക. ഈ പാത തന്നെ ഏറെ മനോഹരമാണ്​. തികച്ചും വ്യത്യസ്​തമായ കാഴ്ചകളാണ്​ ദുർഘടം നിറഞ്ഞ വഴിയിൽ സഞ്ചാരികൾക്കായി കാത്തിരിക്കുന്നത്​.

പാക്കിസ്​താനുമായുള്ള നിയന്ത്രണരേഖക്ക്​ സമീപം കാരക്കോറം മലനിരകളിലാണ് സിയാചിൻ ഗ്ലേസിയറുള്ളത്​. 70 കിലോമീറ്റർ നീളമുള്ള സിയാചിൻ ഹിമാനി കാരക്കോറത്തിലെ ഏറ്റവും നീളം കൂടിയതും ധ്രുവേതര മേഖലയിൽ ലോകത്തിൽ രണ്ടാമത്തേതുമാണ്‌. സമുദ്രനിരപ്പിൽനിന്ന് 18,875 അടി ഉയരത്തിലാണ്‌ ഇതിന്‍റെ കിടപ്പ്.

ഇന്ത്യൻ സൈന്യത്തിന്‍റെ തന്ത്രപ്രധാനമായ മേഖലയാണിത്​. 1984 ഏപ്രിലിൽ നടത്തിയ ഓപ്പറേഷൻ മേഘദൂതിലൂടെയാണ് ഇന്ത്യൻ സൈന്യം സിയാചിൻ ഗ്ലേഷ്യറിനെ പൂർണ നിയന്ത്രണത്തിലാക്കിയത്.

ലഡാക്കിലെ നിയന്ത്രണ പ്രദേശങ്ങളിലേക്ക്​ പോകുന്നതിനുള്ള​ ഇന്നർലൈൻ പെർമിറ്റ്​ ആഭ്യന്തര സഞ്ചാരികൾക്ക്​ കഴിഞ്ഞമാസം ഒഴിവാക്കിയിരുന്നു. ഇതോടെ അനുമതി കൂടാതെ തന്നെ നുബ്ര വാലി, പാ​ങ്കോങ്​ തടാകം പോലുള്ള സ്​ഥലങ്ങളിലേക്ക്​ പോകാൻ സാധിക്കും. ഇതിന്​ പുറമെയാണ്​ ഇപ്പോൾ സിയാചിൻ കൂടി തുറന്നുകൊടുക്കുന്നത്​.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Siachen Glacier
News Summary - Another reason to travel to Ladakh; Siachen open for travelers
Next Story