മഴ തുടർന്നാൽ ഡാം തുറക്കും; ചുള്ളിയാർ ഡാമിൽ ജലനിരപ്പ് 56.5 അടി
text_fieldsമുതലമട: ചുള്ളിയാർ ഡാമിലെ ജലനിരപ്പ് 56.5 അടിയിലെത്തി. മഴ തുടർന്നാൽ ഡാം തുറക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതാണ് ജലനിരപ്പ് ഉയരാൻ കാരണം. പലകപ്പാണ്ടി വെള്ളച്ചാട്ടത്തിൽനിന്ന് കനാൽ വഴിയുള്ള ജലസേചനം നിർത്തിവെച്ചിട്ടുണ്ട്. മീങ്കര ഡാം വഴിയുള്ള ലിങ്ക് കനാലിലെ നീരൊഴുക്കും നിർത്തിവെച്ചു. മഴ തുടർന്നാൽ ഡാം തുറക്കുമെന്ന് എ.ഇ എസ്. സിത്താര അറിയിച്ചു.
മീങ്കര ഡാമിൽ ജലനിരപ്പ് 37.7 അടിയിലെത്തി. ചൊവ്വാഴ്ച 38.1 അടിയിലായിരുന്ന ജലനിരപ്പ് ലിങ്ക് കനാൽ വഴി ചുള്ളിയാർ ഡാമിലേക്ക് വെള്ളം തുറന്നതോടെയാണ് 37.7 അടിയിലെത്തിയത്. നിലവിൽ ലിങ്ക് കനാൽ അടച്ചു. മൂലത്തറ വെള്ളത്തിെൻറ വരവും നിർത്തിവെച്ചതായി അധികൃതർ പറഞ്ഞു. മീങ്കര ഡാം വൃഷ്ടിപ്രദേശത്ത് ബുധനാഴ്ച മഴ കുറവായിരുന്നു.

