പാകിസ്താനെതിരെ അതി ശക്തമായ മുന്നറിയിപ്പ്; ഇന്ത്യക്കെതിരായ ഏത് നീക്കവും യുദ്ധമായി കണക്കാക്കും
text_fieldsന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഓപറേഷൻ സിന്ദൂർ തുടരുന്നതിനിടെ പാകിസ്താന് അതിശക്തമായ മുന്നറിയിപ്പുമായി ഇന്ത്യ. ഇന്ത്യക്കെതിരായ ഏത് ആക്രമണവും യുദ്ധമായി കണക്കാക്കുമെന്ന് ഇന്ത്യ അസന്ദിഗ്ധമായി അറിയിച്ചു.
ഏതു നിലക്കുള്ള പ്രകോപനവും യുദ്ധ പ്രഖ്യാപനമാണ്. പാകിസ്താൻ ശനിയാഴ്ച നടത്തിയ സെനിക നീക്കം അടക്കം യുദ്ധമായി കണക്കാക്കുമെന്ന പ്രസ്താവന അതീവ ഗൗരവത്തോടെയാണ് ലോക രാജ്യങ്ങൾ നോക്കിക്കാണുന്നത്. അതിനിടെ ഇന്ത്യ പിന്മാറിയാൽ തങ്ങളും സംഘർഷത്തിൽനിന്ന് വിട്ടുനിൽക്കുമെന്ന് പാകിസ്താൻ അറിയിച്ചു.
ഇന്ത്യൻ മണ്ണിലേക്ക് പാക് സൈന്യത്തിന്റെയോ പാകിസ്താൻ പിന്തുണക്കുന്ന ഭീകരരുടെ പ്രവർത്തനമോ യുദ്ധമായി കണക്കാക്കും എന്നാണ് പ്രഖ്യാപനം. അതിനിടെ അതിർത്തി പ്രശേങ്ങളിൽ പാകിസ്താൻ പ്രകോപനം തുടരുകയാണെന്നാണ് റിപ്പോർട്ട്. നിരവധി ഡ്രോണുകളും ഷെല്ലുകളുമാണ് പാകിസ്താൻ ജനവാസ ഗ്രാമങ്ങളിലടക്കം വിക്ഷേപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

