Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTop Newschevron_rightബ്രദർഹുഡ്​ നേതാവ്​​...

ബ്രദർഹുഡ്​ നേതാവ്​​ ജയിലിൽ മരിച്ചു; വിടവാങ്ങിയത്​ എഫ്​.ജെ.പിയിലെ ഉന്നതശീർഷൻ

text_fields
bookmark_border
ബ്രദർഹുഡ്​ നേതാവ്​​ ജയിലിൽ മരിച്ചു; വിടവാങ്ങിയത്​ എഫ്​.ജെ.പിയിലെ ഉന്നതശീർഷൻ
cancel

കെയ്​റൊ: ഇൗജിപ്​തിലെ​ മുസ്ലിം ബ്രദർഹുഡ്​ നേതാക്കളിൽ പ്രമുഖനായിരുന്ന ഡോ. ഉസാമുൽ അർയാൻ (66) ജയിലിൽ മരിച്ചു. ഹൃദയസതംഭന​െത്ത തുടർന്നായിരുന്നു മരണമെന്ന്​ കെയ്​​െറായിലെ ജയിൽ അധികൃതർ അറിയിച്ചു. ബ്രദർഹുഡി​െൻറ രാഷ്​ട്രീയ വിഭാഗമായ ഫ്രീഡം ആൻഡ്​ ജസ്​റ്റീസ്​ പാർട്ടിയിലെ ഡെപ്യൂട്ടി ലീഡറായിരുന്നു അർയാൻ.

2013ൽ പട്ടാള അട്ടിമറിയിലൂടെ പാർട്ടിയെ അധികാരത്തിൽ നിന്ന്​ പുറത്താക്കിയ ശേഷം ഇദ്ദേഹത്തെ ജയിലിൽ അടക്കുകയായിരുന്നു. കെയ്​റൊയിലെ തോറ ജയിലിലായിരുന്നു അദ്ദേഹത്തെ പാർപ്പിച്ചിരുന്നത്​. ഇൗജിപ്​തിൽ മുല്ലപ്പൂ വിപ്ലവാനന്തരമുണ്ടായ സംഭവങ്ങളിൽ കുറ്റം ആരോപിച്ചാണ്​ അദ്ദേഹത്തെ ജയിലിൽ അടച്ചത്​.


2019 ജൂണിൽ ബ്രദർഹുഡ്​ നേതാവും ഇൗജിപ്​തി​െൻറ മുൻ പ്രസിഡൻറുമായിരുന്ന മുഹമ്മദ് മുർസി തോറ ജയിൽ സമുച്ചയത്തിലെ കോടതി മുറിയിൽ കുഴഞ്ഞുവീണ് മരിച്ചിരുന്നു. ഉസാമുൽ അർയാനെ ഹൃദയാഘാതത്തെ തുടർന്ന് ജയിൽ ആശുപത്രിയിലേക്ക് മാറ്റിയിരുന്നെന്നും ചികിത്സയ്ക്കിടെ മരിച്ചുവെന്നുമാണ്​ ജയിൽ വൃത്തങ്ങൾ പറയുന്നത്​.

'അദ്ദേഹത്തി​െൻറ മരണത്തെക്കുറിച്ച് ജയിൽ അധികൃതർ ഞങ്ങളെ അറിയിക്കുകയായിരുന്നു. മരണം സ്വാഭാവികമാണെന്നാണ്​ അവർ ഞങ്ങളോട് പറഞ്ഞത്'​. ബ്രദർഹുഡ് അഭിഭാഷകനായ അബ്ദുൽ മൊനീം അബ്ദുൽ മക്​സൂദ് പറഞ്ഞു.

തോറയിലെ മറ്റ് തടവുകാരുടെ ബന്ധുക്കൾ അവരുടെ ആരോഗ്യത്തെക്കുറിച്ച് മുമ്പ് ആശങ്കകൾ ഉന്നയിച്ചിരുന്നു. മതിയായ ആരോഗ്യ പരിരക്ഷയില്ലാതെ അവരെ മോശം അവസ്ഥയിൽ പാർപ്പിച്ചിരിക്കുകയാണെന്നും ബന്ധുക്കൾ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:egyptbrotherhoodEssam El-Eriandies in prison
Next Story