Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രവാസികൾക്ക്​...

പ്രവാസികൾക്ക്​ ആശ്വാസം: തീരുവയില്ലാതെ 40 ഗ്രാം സ്വർണാഭരണം കൊണ്ടുപോകാം

text_fields
bookmark_border
പ്രവാസികൾക്ക്​ ആശ്വാസം: തീരുവയില്ലാതെ 40 ഗ്രാം സ്വർണാഭരണം കൊണ്ടുപോകാം
cancel
Listen to this Article

ദുബൈ: വിദേശത്തുനിന്ന്​ ഇന്ത്യയിലേക്ക്​ വരുന്ന പ്രവാസികളുടെ സ്വർണാഭരണങ്ങളുമായി ബന്ധപ്പെട്ട കസ്റ്റംസ്​ പരിശോധനകളിൽ ഏറെക്കാലമായി നിലനിന്ന ആശയക്കുഴപ്പത്തിനും ദുരിതത്തിനും​ പരിഹാരമായി. നിലവിലെ കസ്റ്റംസ് ബാഗേജ്​​ നിയമങ്ങൾ കേന്ദ്ര സർക്കാർ പരിഷ്കരിച്ചു. ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച പുതിയ ബജറ്റിലാണ്​ നിയമം പരിഷ്കരിച്ചത്​​​.

പുതിയ നിയമം അനുസരിച്ച്​ വിദേശത്തുനിന്ന്​ നാട്ടിലേക്ക്​ പോകുന്ന പ്രവാസികളായ സ്ത്രീകൾക്ക്​ 40 ഗ്രാമും പുരുഷൻമാർക്ക്​ 20 ഗ്രാമും വരെ തൂക്കമുള്ള സ്വർണാഭരണങ്ങൾ നികുതിരഹിതമായി കൊണ്ടുപോകാം. സ്ത്രീകൾക്ക്​ ഒരു ലക്ഷവും പുരുഷൻമാർക്ക്​ 50,000വും വില വരുന്ന ആഭരണങ്ങൾ മാത്രമേ നികുതി രഹിതമായി കൊണ്ടുപോകാനാവൂ എന്ന പരിധി ഒഴിവാക്കിയിരിക്കുകയാണ്​​​.

2016ൽ അന്നത്തെ വിപണി വില അടിസ്ഥാനമാക്കിയാണ് സ്ത്രീകൾക്ക്​ 40 ഗ്രാം (ഒരു ലക്ഷം രൂപ), പുരുഷൻമാർക്ക്​ 20 ഗ്രാം (50,000 രൂപ) എന്ന ​പരിധി നിശ്ചയിച്ചിരുന്നത്​. എന്നാൽ, ഇന്ത്യയിൽ നിലവിൽ സ്വർണം ഗ്രാമിന്​ 15,000 രൂപക്ക്​​ അടുത്തും യു.എ.ഇയിൽ ഏ​കദേശം 600 ദിർഹുമാണ്​ വില. ഈ സാഹചര്യത്തിൽ 2016ൽ വില അടിസ്ഥാനമാക്കി നിശ്ചയിച്ച നികുതി രഹിത സ്വർണാഭരണ പരിധി ഒട്ടും പര്യാപ്​തമായിരുന്നില്ല.

തു മൂലം പ്രവാസികൾ കൊണ്ടുപോയിരുന്ന സാധാരണ ആഭരണങ്ങൾ പോലും കസ്​റ്റംസ്​ പരിശോധനക്ക്​ വിധേയമാകുന്ന അവസ്ഥയും നിലനിന്നിരുന്നു. തുടർന്ന്​ ഇക്കാര്യങ്ങൾ ചൂണ്ടി യു.എ.ഇയിലെ ഇന്ത്യൻ അസോസിയേഷൻ ഷാർജ (ഐ.എ.എസ്​) ഉൾപ്പെടെ നിരവധി പ്രവാസി കൂട്ടായ്മകളും സംഘടനകളും കേന്ദ്ര ധനമന്ത്രിക്ക് ​ നിവേദനം നൽകിയിരുന്നു. പുതിയ പരിഷ്കാരം പ്രവാസികളെ സംബന്ധിച്ച്​ വലിയ ആശ്വാസമാണെന്നാണ്​ വിലയിരുത്തൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nirmala SitharamanNew customs lawgold jewelry
News Summary - Relief for expatriates: 40 grams of gold jewelry can be carried duty-free
Next Story