Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTop Newschevron_right'ഭീകരജീവി'യെ പേടിച്ച്​...

'ഭീകരജീവി'യെ പേടിച്ച്​ വാട്​സാപ്പ്​ മാമൻമാർ; വൈറലായ ചിത്രങ്ങൾ കാണാം

text_fields
bookmark_border
ഭീകരജീവിയെ പേടിച്ച്​ വാട്​സാപ്പ്​ മാമൻമാർ; വൈറലായ ചിത്രങ്ങൾ കാണാം
cancel
camera_alt

ലൈറ മഗാനുക്കോ ഫേസ്​ബുക്കിൽ പങ്കുവെച്ച ചിത്രം 

ന്യൂഡൽഹി: മനുഷ്യരെ കടിച്ചു കീറുന്ന 'ഭീകരജീവി'യുടെ ചിത്രവും വിഡിയോയുമാണ്​ ഇപ്പോൾ ഉത്തരേന്ത്യയിലെ വാട്​സാപ്പ്​ ഗ്രൂപ്പുകളിൽ വൈറൽ. ഈ ജീവിയുടെ 'ഭീകരകൃത്യ'ങ്ങളും നേരിൽകണ്ടവരുടെ സാക്ഷിവിവരണവും പൊടിപ്പും തൊങ്ങലുംവെച്ച്​ വിവിധ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്​.


അപകടകാരിയായ മൃഗത്തി​െൻറ പിടിയിൽപെടാതെ സൂക്ഷിക്കാൻ കർഷകർക്കും പൊതുജനങ്ങൾക്കും മുന്നറിയിപ്പ് നൽകുന്നതാണ്​ സന്ദേശങ്ങളിൽ അധികവും. ചില വെബ്‌സൈറ്റുകളും ഈ മൃഗത്തെ കണ്ടതായി അടിച്ചുവിട്ടിട്ടുണ്ട്​.


എന്നാൽ, 'വാട്​സാപ്പ്​ മാമൻ'മാരുടെ ഈ 'ഭീകരനെ' കൈയോടെ പൊക്കിയിരിക്കുകയാണ്​ ആൾട്​ ന്യൂസ്​ എന്ന പോർട്ടൽ. ചിത്രത്തിൽ പ്രചരിക്കുന്ന വിചിത്രരൂപി ഉണ്ടെങ്കിലും അത്​ ജീവനുള്ളത​ല്ല. ലൈറ മഗാനുക്കോ എന്ന ഇറ്റാലിയൻ കലാകാരി സിലിക്കണിൽ നിർമിച്ച രൂപമാണത്​.

ഹൈപ്പർ റിയലിസത്തിലും സർറിയലിസത്തിലും ഇടംകണ്ടെത്തിയ ഇവർ സിലിക്കണിൽ നിരവധി മാതൃകകൾ സൃഷ്​ടിക്കുന്നതിൽ മികവ്​ തെളിയിച്ച ശിൽപിയാണ്​. ഈനാംപേച്ചിയെയും മനുഷ്യനെയും അടിസ്​ഥാനമാക്കി 2018ൽ നിർമിച്ച രൂപമാണ്​ ഇ​േപ്പാൾ ഇന്ത്യയിൽ വ്യാപകമായി പ്രചരിക്കുന്ന 'ഭീകരജീവി'. ഇത്തരം നിരവധി സിലിക്കൺ കലാസൃഷ്ടികളുടെ ചിത്രങ്ങളും വിഡിയോകളും മഗാനുക്കോയുടെ ഇൻസ്റ്റഗ്രാം പേജിലും ഫേസ്​ബുക്​ പേജിലും കാണാം. ഇവയുടെ വിൽപനയും നടത്താറുണ്ട്​. ഈ ചിത്രങ്ങൾ വെച്ചാണ്​​ രാത്രിയിൽ പുറത്തിറങ്ങരുതെന്നും സൂക്ഷിക്കണമെന്നും വ്യാജന്മാർ മുന്നറിയിപ്പ്​ നൽകിയത്​.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fake newsartworkviral
Next Story