ഇറാൻ പ്രസിഡന്റും സൗദി കിരീടാവകാശിയും കൂടിക്കാഴ്ച നടത്തി
text_fieldsഇറാൻ പ്രസിഡൻറ് ഇബ്രാഹിം റൈസി റിയാദിൽ സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ
റിയാദ്: ആദ്യമായി സൗദി അറേബ്യയിലെത്തിയ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുമായി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ കൂടിക്കാഴ്ച നടത്തി. റിയാദിൽ നടന്ന അടിയന്തര അറബ്-ഇസ്ലാമിക് ഉച്ചകോടിക്കിടെയായിരുന്നു കൂടിക്കാഴ്ച.
ഇരുരാജ്യങ്ങൾക്കും പൊതുതാൽപര്യമുള്ള വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു. ഒരു ഇറാനിയൻ രാഷ്ട്രത്തലവൻ സൗദിയിലെത്തുന്നത് 11 വർഷത്തിന് ശേഷമാണ്. നീണ്ടകാലത്തെ അകൽച്ചക്ക് ശേഷം ഏതാനും മാസം മുമ്പാണ് ഇരുരാജ്യങ്ങളും വീണ്ടും അടുത്തതും ബന്ധം ഊഷ്മളമായതും.
തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ, ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് എന്നിവരുമായും കിരീടാവകാശി കൂടിക്കാഴ്ച നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

