വിദ്യാർഥികൾ ഇനി സുരക്ഷിതർ; സ്കൂൾ ബസ് നിരീക്ഷിക്കാൻ പുതിയ പദ്ധതി
text_fieldsമുംബൈ: രാജ്യത്തെ സ്കൂൾ വിദ്യാർഥികളുടെ ബസ് യാത്ര നിരീക്ഷിക്കാൻ കേന്ദ്ര സർക്കാർ പുതിയ പദ്ധതി തയാറാക്കുന്നു. റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ (ആർ.എസ്.ഐ.ഡി) അടിസ്ഥാനപ്പെടുത്തിയുള്ള ബസ് നിരീക്ഷണ സംവിധാനമാണ് തയാറാക്കുന്നത്. സ്കൂൾ ബസ് റൂട്ടും സമയവും ലൊക്കേഷനുമെല്ലാം രക്ഷിതാക്കൾക്ക് അറിയാൻ കഴിയുന്ന പുതിയ സംവിധാനം ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സാണ് നടപ്പാക്കുന്നത്. യു.എസ്, ചൈന, സിങ്കപ്പൂർ തുടങ്ങിയ വികസിത രാജ്യങ്ങളിൽ നടപ്പാക്കിയ പദ്ധതിയുടെ ചുവടു പിടിച്ചാണ് കേന്ദ്ര സർക്കാറിന്റെ നീക്കം. വിദ്യാർഥികളുടെ യാത്ര സുരക്ഷിതമാക്കുകയെന്ന ലക്ഷ്യമിട്ട് ഉപഭോകൃത മന്ത്രാലയമാണ് പുതിയ പദ്ധതിയെ തയാറാക്കാൻ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സിനെ ചുമതലപ്പെടുത്തിയത്.
കഴിഞ്ഞ വർഷത്തെ സാമ്പത്തിക സർവെ പ്രകാരം രാജ്യത്തെ 14.7 ലക്ഷം സ്കൂളുകളിലായി 24.8 കോടി വിദ്യാർഥികളാണ് പഠിക്കുന്നത്. പുതിയ സംവിധാനം നിലവിൽ വന്നാൽ വിദ്യാർഥികൾ ബസിൽ കയറുന്നത് മുതൽ ഇറങ്ങുന്നത് വരെയുള്ള മുഴുവൻ വിവരങ്ങളും രക്ഷിതാക്കൾക്കും സ്കൂ അധികൃതർക്കും കൃത്യസമത്ത് അറിയാൻ കഴിയും. ഇതാദ്യാമായാണ് ദേശീയ തലത്തിൽ ഇത്തരമൊരു പദ്ധതി തയാറാക്കുന്നത്. പദ്ധതിയുടെ ഭാഗമായി ആർ.എഫ്.ഐ.ഡി റഡാർ, ജി.പി.എസ്, ജി.എസ്.എം തുടങ്ങിയ സംവിധാനങ്ങളും കാമറകളും സ്കൂൾ ബസുകളിൽ ഘടിപ്പിക്കും. നിലവിൽ വിവിധ സംസ്ഥാനങ്ങളിലെ സ്വകാര്യ സ്കൂളുകൾ ബസുകളിൽ പദ്ധതി നടപ്പാക്കിയിട്ടുണ്ട്. പദ്ധതിയെ കുറിച്ച് സർക്കാർ വൃത്തങ്ങൾ പ്രതികരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

