Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവെഞ്ഞാറമൂട്​...

വെഞ്ഞാറമൂട്​ ഇരട്ടക്കൊല; കൃത്യത്തിൽ പ​ങ്കെടുത്തയാൾ ഉൾപ്പെടെ അഞ്ച്​ പേർ കസ്​റ്റഡിയിൽ

text_fields
bookmark_border
വെഞ്ഞാറമൂട്​ ഇരട്ടക്കൊല; കൃത്യത്തിൽ പ​ങ്കെടുത്തയാൾ ഉൾപ്പെടെ അഞ്ച്​ പേർ കസ്​റ്റഡിയിൽ
cancel

തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ രണ്ട്​ ഡി.വൈ.എഫ്​.ഐ പ്രവർത്തകരെ വെട്ടിക്കൊന്ന കേസിൽ കൃത്യത്തിൽ പ​ങ്കെടുത്തയാൾ ഉൾപ്പെടെ അഞ്ച്​ പേരെ പൊലീസ്​ കസ്​റ്റഡിയിലെടുത്തു. കോൺഗ്രസ്​ ബന്ധമുള്ളവരാണ്​ പ്രതികളെന്ന്​ പൊലീസ്​ അറിയിച്ചു​. അക്രമികളുടെ KL 21 K 4201 ബൈക്ക്​ തേംമ്പാംമൂട് ഭാഗത്ത്​​ നിന്ന്​ പിടികൂടി​. മറ്റ്​ പ്രതികൾക്കായുള്ള തെരച്ചിൽ ഊർജിതമാക്കിയതായി അന്വേഷണ ഉദ്യോഗസ്​ഥർ അറിയിച്ചു.

ഡി.വൈ.എഫ്​.ഐ കലിങ്ങിൻമുഖം യൂനിറ്റ് പ്രസിഡൻ്റ് ഹഖ്​ മുഹമ്മദ് (24) തേവലക്കാട് യൂനിറ്റ് ജോയിൻറ്​ സെക്രട്ടറി മിഥിലാജ് ( 30 ) എന്നിവരാണ്​ ഞായറാഴ്​ച അർധരാത്രി കൊല്ലപ്പെട്ടത്. കൊലപാതകത്തിൽ പ​ങ്കെടുത്തുവെന്ന്​ കരുതുന്ന ഷജിത്ത്​ ഉൾപ്പെടെയുള്ളവരെയാണ്​ കസ്​റ്റഡിയിലുള്ളത്​. ഷജിത്തിനെ വീട്​ വളഞ്ഞാണ്​ പൊലീസ്​ കസ്​റ്റഡിയിലെടുത്തത്​.

തേമ്പാംമൂട് മദപുരത്താണ്​​ സംഭവം. ബൈക്കിൽ സഞ്ചരിച്ച ഇരുവരെയും തടഞ്ഞുനിർത്തി വെട്ടുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു​. ഇവർക്കൊപ്പമുണ്ടായിരുന്ന ഷഹിൻ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. പ്രദേശത്തെ സി.സി.ടി.വി കാമറകൾ തിരിച്ചു വെച്ചിരുന്നതായും വളരെ ആസൂത്രിതമായി നടത്തിയ കൊലപാതകമാണ്​ ഇതെന്നുമാണ്​ പൊലീസ്​ പറയുന്നത്​. സംഭവ സ്​ഥലത്തിന്​ സമീപത്തെ കെട്ടിടങ്ങളിലെ കാമറകളാണ്​ തിരിച്ചു വെച്ചത്​.


പ്രദേശത്ത് രണ്ട്​ മാസം മുമ്പ്​​ സി.പി.എം-കോൺഗ്രസ്​ സംഘർഷമുണ്ടായിരുന്നു. കൊലപാതകത്തിന്​ പിന്നിൽ കോൺഗ്രസാണെന്ന്​ സി.പി.എം ആരോപിച്ചിരുന്നു. ലോക്​സഭ തെരഞ്ഞെടുപ്പ്​ സമയത്ത്​ തുടങ്ങിയ രാഷ്​ട്രീയ വൈരാഗ്യമാണ്​ കൊലപാതകത്തിൽ കലാശിച്ചതെന്നാണ്​ പ്രാഥമിക നിഗമനം. നെഞ്ചിൽ കുത്തേറ്റ മിഥ്​ലാജ്​ സംഭവ സ്​ഥലത്ത്​ വെച്ചു തന്നെ മരിച്ചു. ഒന്നിലേറെ തവണ വെ​ട്ടേറ്റ ഹഖ്​ മുഹമ്മദ്​ ഹഖ്​ മുഹമ്മദ്​ തിരുവനന്തപുരം മെഡിക്കൽ കോളജിൽ വെച്ചാണ്​ മരിച്ചത്​.

മേയ്​ മാസത്തിൽ പ്രദേശത്ത്​ നടന്ന ആക്രമണത്തിന്​ പിന്നിലുള്ള സംഘം തന്നെയാണ്​ കൊലപാതകത്തിന്​ പിന്നിലെന്ന്​ പൊലീസ്​ പറഞ്ഞു. രണ്ട്​ ബൈക്കുകളിലായാണ്​ പ്രതികൾ എത്തിയത്​. കസ്​റ്റഡിയിലെടുത്ത ബൈക്ക്​ ഉടമയാണ്​ പൊലീസ്​ പിടിയിലായവരിൽ ഒരാൾ. കൊലപാതകത്തിൽ പ്രതിഷേധിച്ച്​ ഡി.വൈ.എഫ്​.ഐ ഇന്ന്​ സംസ്​ഥാന വ്യാപകമായി കരിദിനം ആചരിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dyfivenjaramoodu#venjaramood murder
Next Story