
കോവിഡിെൻറ 'പിൻഗാമി'യെത്തി? 'ഡിസീസ് എക്സ്' അടുത്ത മഹാമാരിയെന്ന് ലോകാരോഗ്യ സംഘടന
text_fields
ഇനിയും കോവിഡ് ഭീതിയകന്നിട്ടില്ലാത്ത ലോകത്തിന് അതിനെക്കാൾ ദൂരവ്യാപക നാശമുണ്ടാക്കാൻ ശേഷിയുള്ള മറ്റൊരു മഹാമാരിയെ കുറിച്ച് വലിയ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. 'സാർസ്', 'എബോള', 'സിക' തുടങ്ങി എണ്ണമറ്റ പകർച്ച വ്യാധികൾ നൽകിയ ദുരന്തങ്ങളുടെ കണക്കെടുപ്പ് പൂർത്തിയാകുംമുെമ്പ ലോകത്തെ മുൾമുനയിൽനിർത്തിയ കോവിഡിനെക്കാൾ വേഗത്തിൽ പടരാൻ ആകുന്ന രോഗത്തിന് 'ഡിസീസ് എക്സ്' എന്നാണ് സംഘടന പേരു നൽകിയിരിക്കുന്നത്.
മനുഷ്യരിൽ എത്രത്തോളം ഈ രോഗം പടർത്തുന്ന വൈറസ് അപകടകാരിയാകുമെന്നതുൾപെടെ പഠനം ഇനിയും തുടങ്ങാനിരിക്കുന്നതേയുള്ളൂ. അതിനാശകാരിയാകാം 'ഡിസീസ് എക്സ്' എന്ന് 1976ൽ ആദ്യമായി എബോള വൈറസ് കണ്ടുപിടിച്ച പ്രഫസർ ജീൻ ജാക്വസ് മുയെംബെ തംഫും മുന്നറിയിപ്പ് നൽകുന്നു.
ആഫ്രിക്കൻ രാജ്യമായ കോംഗോ റിപ്പബ്ലിക്കിലെ ഇൻഗെൻഡെയിലാണ് ആദ്യ രോഗിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്തിയത്. അണുബാധയേറ്റ രോഗിയിൽ പനിയും രക്തസ്രാവവുമാണ് കണ്ടെത്തിയത്. അതിവേഗം പടരാൻ ശേഷിയുള്ള വൈറസാണിതെന്നും രോഗം കോവിഡിനെക്കാൾ വേഗത്തിൽ ലോകം കീഴടക്കുമെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.
ജന്തുക്കളിൽനിന്നു തന്നെയാണ് കോവിഡിനു സമാനമായി ഈ രോഗവും മനുഷ്യരിലെത്തുക. വനനശീകരണം, മൃഗങ്ങളുടെ ആവാസ വ്യവസ്ഥ തകർക്കൽ, വന്യജീവി വ്യാപാരം എന്നിവയാണ് സമാന രോഗങ്ങളുടെ വ്യാപനത്തിനിടയാക്കുന്നതെന്നും സംഘടന മുന്നറിയിപ്പ് നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
