Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTop Newschevron_rightകോ​വി​ഡ്...

കോ​വി​ഡ് വി​വ​ര​ങ്ങ​ള്‍ ഒ​റ്റ ക്ലി​ക്കി​ല്‍; വെ​ബ്സൈ​റ്റു​മാ​യി പ്ല​സ് ടു ​വി​ദ്യാ​ർ​ഥി

text_fields
bookmark_border
കോ​വി​ഡ് വി​വ​ര​ങ്ങ​ള്‍ ഒ​റ്റ ക്ലി​ക്കി​ല്‍; വെ​ബ്സൈ​റ്റു​മാ​യി പ്ല​സ് ടു ​വി​ദ്യാ​ർ​ഥി
cancel

ക​ല്‍പ​റ്റ: രാ​ജ്യ​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കു​ക​ള്‍ ഇ​നി ഒ​റ്റ ക്ലി​ക്കി​ൽ അ​റി​യാ​നാ​കും. വെ​ബ്സൈ​റ്റു​മാ​യി പ്ല​സ് ടു ​വി​ദ്യാ​ർ​ഥി.

കാ​വു​മ​ന്ദം സ്വ​ദേ​ശി​യാ​യ പോ​ക്ക​ക​ത്ത് യൂ​സ​ഫ്-​ഫൗ​സി​യ ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ ഫ​സ​ലു​റ​ഹ്മാ​നാ​ണ്​ (17) വെ​ബ്‌​സൈ​റ്റ് നി​ര്‍മി​ച്ച​ത്. ത​രി​യോ​ട് ഗ​വ. എ​ച്ച്.​എ​സ്.​എ​സി​ലെ പ്ല​സ് ടു ​സ​യ​ന്‍സ് വി​ദ്യാ​ര്‍ഥി​യാ​ണ്​‍. ഒ​റ്റ സ്‌​ക്രീ​നി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന ഇ​ന്ത്യ​യു​ടെ മാ​പ്പി​ല്‍ ഏ​ത് സം​സ്ഥാ​ന​ങ്ങ​ളു​ടെ സ്ഥി​തി വി​വ​ര​ങ്ങ​ളാ​ണോ അ​റി​യേ​ണ്ട​ത് ആ ​സം​സ്ഥാ​ന​ത്തി​നു​നേ​രെ ക്ലി​ക് ചെ​യ്താ​ല്‍ നി​ല​വി​ലു​ള്ള കോ​വി​ഡ് രോ​ഗ​ബാ​ധി​ത​ര്‍, രോ​ഗ​മു​ക്തി നേ​ടി​യ​വ​ര്‍, മ​ര​ണം തു​ട​ങ്ങി​യ ഏ​റ്റ​വും പു​തി​യ വി​വ​ര​ങ്ങ​ൾ ല​ഭി​ക്കും.

കേ​ന്ദ്ര സ​ർ​ക്കാ​ർ ഡാ​റ്റ അ​പ്​​ഡേ​റ്റ് ചെ​യ്യു​മ്പോ​ള്‍ എ.​പി.​ഐ എ​ന്ന പ്രോ​ഗാ​മി​ലൂ​ടെ വെ​ബ്സൈ​റ്റി​ലും ഡാ​റ്റ അ​പ്​​ഡേ​ഷ​ന്‍ ന​ട​ക്കും. ഇ​തി​ലൂ​ടെ ഏ​റ്റ​വും പു​തി​യ വി​വ​ര​ങ്ങ​ളാ​യി​രി​ക്കും ജ​ന​ങ്ങ​ളി​ല്‍ എ​ത്തി​ക്കാ​ന്‍ സാ​ധി​ക്കു​ക​യെ​ന്ന് ഫ​സ​ലു പ​റ​യു​ന്നു. വെ​ബ്സൈ​റ്റ്: www.fazalu.ga

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kalpettacovidkavumandam
Next Story