Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ആറാം തവണയും ജയം; സത്യപ്രതിജ്​ഞക്കു പകരം വിമതർക്കെതിരെ യുദ്ധത്തിനു പോയ ഛാഡ്​ പ്രസിഡന്‍റ്​ ഇദ്​രീസ്​ ദീബി വധിക്കപ്പെട്ടു
cancel
Homechevron_rightTop Newschevron_rightആറാം തവണയും ജയം;...

ആറാം തവണയും ജയം; സത്യപ്രതിജ്​ഞക്കു പകരം വിമതർക്കെതിരെ യുദ്ധത്തിനു പോയ ഛാഡ്​ പ്രസിഡന്‍റ്​ ഇദ്​രീസ്​ ദീബി വധിക്കപ്പെട്ടു

text_fields
bookmark_border

ലണ്ടൻ: സത്യപ്രതിജ്​ഞ ചെയ്​ത്​ വിജയമാഘോഷിക്കുന്നതിന്​ പകരം അതിർത്തി കടന്ന്​ മുന്നേറിയ വിമത സേനക്കെതിരെ യുദ്ധത്തിനു പോയ ഛാഡ്​ പ്രസിഡന്‍റ്​ ഇദ്​രീസ്​ ദീബി വധിക്കപ്പെട്ടു. നീണ്ട മൂന്നു പതിറ്റാണ്ടായി പകരക്കാരനില്ലാതെ രാജ്യ ഭരണം നിർവഹിച്ചുവരികയായിരുന്ന നേതാവാണ്​ അപ്രതീക്ഷിത സംഭവത്തിൽ മരിച്ചത്​. തെരഞ്ഞെടുപ്പ്​ ദിവസം ദക്ഷിണ ഛാഡിൽ അതിർത്തി ക​ടന്നെത്തിയ വിമത സേന ദിവസങ്ങൾക്കിടെ നൂറുകണക്കിന്​ കിലോമീറ്റർ കീഴടക്കി മുന്നേറുകയായിരുന്നു. സൈന്യം ഇടപെട്ട്​ ഇവർക്കെതിരെ നടപടി തുടരുകയായിരുന്നുവെങ്കിലും കാര്യമായ മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല.

തിങ്കളാഴ്ച ഫലം പുറത്തുവന്ന തെരഞ്ഞെടുപ്പിൽ 79.3 ശതമാനം വോട്ടുമായി 68കാരനായ ദീബി നേടിയത്​ ചരിത്ര വിജയമായിരുന്നു. ചൊവ്വാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്യാനിരിക്കെയാണ്​ സൈനികർക്ക്​ ആശ്വാസം പകരാനും യുദ്ധത്തിന്​ നേതൃത്വം നൽകാനുമായി ദീബി യുദ്ധമുഖത്തേക്ക്​ പുറപ്പെട്ടത്​. ലിബിയയുമായി അതിർത്തി പങ്കിടുന്ന ഭാഗത്തായിരുന്നു​ ഫ്രണ്ട്​ ഫോർ ചേഞ്ച്​ ആന്‍റ്​ കോൺകോർഡ്​ ഇൻ ഛാഡ്​ എന്ന വിമത സേനയുടെ ആക്രമണം. കഴിഞ്ഞ ദിവസങ്ങളിൽ 300 ഓളം വിമതരെ വധിച്ച്​ മുന്നേറിയെങ്കിലും ആക്രമണത്തിൽ ഇദ്​രീസ്​ ദീബിക്ക്​ പരിക്കേൽക്കുകയായിരുന്നു.

1990ലെ വിപ്ലവത്തിലാണ്​ ഇദ്​രീസി അധികാരം പിടിക്കുന്നത്​. പിന്നീടിന്നോളം അധികാരം കൈവിട്ടിട്ടില്ല. മരണ​ വിവരം പുറത്തുവന്നതോടെ മകൻ ജനറൽ മഹാമത്​ കാകയെ ഇടക്കാല പിൻഗാമിയായി പ്രഖ്യാപിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ArmyChad PresidentIdriss Deby
News Summary - Chad President Idriss Deby has died: Army spokesman
Next Story