Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTop Newschevron_rightവനിത സ്ഥാനാർഥിയുടെ...

വനിത സ്ഥാനാർഥിയുടെ സ്​കൂട്ടർ കത്തിച്ച നിലയിൽ

text_fields
bookmark_border
വനിത സ്ഥാനാർഥിയുടെ സ്​കൂട്ടർ കത്തിച്ച നിലയിൽ
cancel

കൊടുങ്ങല്ലുർ: തൃശൂരിൽ യു.ഡി.എഫ്​ സ്​ഥാനാർഥിയുടെ സ്​കൂട്ടർ കത്തിച്ചു. ജില്ലാ പഞ്ചായത്ത് കൈപ്പമംഗലം ഡിവിഷൻ യു.ഡി.എഫ് സ്ഥാനാർഥി വാണി പ്രയാഗിൻ്റെ ആക്ടിവ സ്​കൂട്ടറാണ്​ അജ്​ഞാതർ കത്തിച്ചത്​.

എസ്.എൻ.പുരം ശംഖുകുളങ്ങര കാടിന് സമീപമുള്ള വീട്ടിനു മുൻപിൽ വെച്ചിരുന്ന വാഹനം തിങ്കളാഴ്ച പുലർച്ചെ മൂന്നു മണിയോടെയാണ് കത്തിച്ചത്​. തീ ആളിപ്പടർന്ന്​ വീടിൻ്റെ ജനൽ ചില്ലും തകർന്ന നിലയിലാണ്.

പരിസരത്ത് മുളക് പൊടിയും വിതറുകയും പ്രചാരണസാമഗ്രികൾ നശിപ്പിക്കുകയും ചെയ്​തിട്ടുണ്ട്. വിവരമറിഞ്ഞ് മതിലകം പൊലീസും യു.ഡി.എഫ് നേതാക്കളും സ്ഥലത്തെത്തി. പൊലീസ് അന്വേഷണം തുടരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewstrichurPanchayat election
News Summary - candidate's scooter was set on fire
Next Story