
ബിനീഷ് കോടിയേരി ഇ.ഡി ഒാഫിസിൽ ഹാജരായപ്പോൾ (ചിത്രം: പി. അഭിജിത്ത്)
സ്വർണക്കടത്ത്: ബിനീഷ് കോടിയേരി ഇ.ഡി ഓഫീസിൽ ഹാജരായി
text_fieldsകൊച്ചി: സ്വർണക്കടത്ത് കേസിലെ ഹവാല, ബിനാമി ഇടപാടുകളുമായി ബന്ധപ്പെട്ടുള്ള ചോദ്യം ചെയ്യലിനായി ബിനീഷ് കോടിയേരി കൊച്ചി എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ഓഫിസിലെത്തി. ചോദ്യം ചെയ്യൽ ഉടൻ ആരംഭിക്കുമെന്നാണ് വിവരം.
ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ.ഡിയോട് ബിനീഷ് കോടിയേരി സാവകാശം ചോദിച്ചിരുന്നു. എന്നാൽ ഇ.ഡി ഇത് അംഗീകരിച്ചില്ല. ബിനീഷുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
തിരുവനന്തപുരം കോൺസുലേറ്റിലെ സർണക്കടത്ത് കേസിലെ പ്രതികൾക്ക് ബംഗളൂരുവിലെ മയക്കുമരുന്ന് കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്ന് നേരത്ത അന്വേഷണ ഏജൻസികൾ സൂചിപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിശദാംശങ്ങൾ അറിയാനാണ് ബിനീഷിനെ േചാദ്യം ചെയ്യുന്നത്.
ബംഗളൂരു മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ മുഹമ്മദ് അനൂപുമായി ബിനീഷിന് സാമ്പത്തിക ഇടപാടുകളുണ്ടെന്നും ഇത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത്ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് രംഗത്തെത്തിയിരുന്നു. എന്നാൽ ആരോപണങ്ങളിൽ കാര്യമില്ലെന്നായിരുന്നു ബിനീഷിെൻറ മറുപടി.
