Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTop Newschevron_rightകോവിഡ്​ രോഗിയുടെ...

കോവിഡ്​ രോഗിയുടെ ബന്ധു വന്നു; നടുവിൽ ടൗണിലെ രണ്ടു ബാങ്കുകൾ അടച്ചു

text_fields
bookmark_border
കോവിഡ്​ രോഗിയുടെ ബന്ധു വന്നു; നടുവിൽ ടൗണിലെ രണ്ടു ബാങ്കുകൾ അടച്ചു
cancel

നടുവിൽ: കോവിഡ് ബാധിച്ച ആരോഗ്യവകുപ്പ്​ ജീവനക്കാരിയുടെ ബന്ധു ഇടപാടിനെത്തിയതിനെ തുടർന്ന് നടുവിൽ ടൗണിലെ രണ്ടു ബാങ്കുകൾ അടച്ചു. കാനറാ ബാങ്ക് നടുവിൽ ശാഖ, നടുവിൽ സർവിസ് സഹകരണ ബാങ്ക് എന്നിവയാണ്​ ഇന്നലെ മുതൽ താൽക്കാലികമായി അടച്ചത്​.

കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ താമസിക്കുന്ന ആരോഗ്യവകുപ്പ് ജീവനക്കാരിക്ക് വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചിരുന്നു. നടുവിൽ പതിനെട്ടാം വാർഡായ ഓർക്കയത്തെ ഇവരുടെ വീട്ടിൽ​ ഈ മാസം 11ന് ഇവർ വന്നിരുന്നു. തൊട്ടുടത്ത ദിവസമാണ്​ ഇവരുടെ മാതാവ് നടുവിൽ ടൗണിലെ കനറാ ബാങ്കിലും സർവിസ് സഹകരണ ബാങ്കിലും ഇടപാടിനായി പോയത്.

നേരിട്ട് സമ്പർക്കം പുലർത്തിയതിനാൽ പ്രൈമറി കോൺടാക്ട് ലിസ്റ്റിൽ ഉൾപ്പെടുന്നയാളാണ് ജീവനക്കാരിയുടെ മാതാവ്. ഇവരുമായി ബന്ധപ്പെട്ടവരെല്ലാം സെക്കൻഡറി കോൺടാക്ട് ലിസ്റ്റിൽ വരും. തുടർന്നാണ്​ ബാ ങ്ക് താൽക്കാലികമായി അടച്ചിടാൻ പൊലീസ് നിർദേശിച്ചത്. ഇവർ പോയ സ്ഥലങ്ങളിലെല്ലാം ആരോഗ്യ വകുപ്പ് നിർദ്ദേശവും നല്കിട്ടുണ്ട്.

അതേസമയം, ഇവർ പുറത്തിറങ്ങിയത്​ കോവിഡ് രോഗിയുമായി സമ്പർക്കം പുലർത്തിയ തൊട്ടടുത്ത ദിവസം തന്നെ ആയതിനാൽ വൈറസ് പടരാനുള്ള സാധ്യത ഇല്ല എന്നതാണ് ആരോഗ്യവകുപ്പിൻെറ വിലയിരുത്തൽ. പതിനെട്ടാം വാർഡിനെ കണ്ടൈൻമെൻറ്​ സോൺ ആയി പ്രഖ്യാപിച്ച്​ പൂർണമായും അടച്ചിടാൻ കലക്​ടർ ഉത്തരവിട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story