ഡെലിവറി ബോയ്സ് അറിഞ്ഞിരിക്കാൻ
text_fieldsചൂടുകാലത്ത് ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്നവരാണ് ഡെലിവറി ബോയ്സ്. ലോക്ഡൗൺ എന്നോ അവധി ദിനമെന്നോ എന്നൊന്നും പ്രശ്നമല്ലാതെ അവർ പൊരിെവയിലിലും പെരുമഴയത്തും ജോലിയിലായിരിക്കും. കൃത്യസമയത്ത് സാധനങ്ങൾ എത്തിച്ചില്ലെങ്കിൽ ഉപഭോക്താക്കളിൽ നിന്ന് കേൾക്കുന്ന ചീത്ത ഒഴിവാക്കാൻ മരണപ്പാച്ചിലാണ് ഇവർ നടത്തുന്നത്. അടുത്തിടെ അപകടങ്ങൾ കൂടിയതോടെ ആർ.ടി.എയും ദുബൈ മുനിസിപ്പാലിറ്റിയും പൊലീസും ചേർന്ന് മാർഗനിർദേശങ്ങൾ പുറത്തിറക്കി. അവയിൽ ബൈക്ക് ഡെലിവറി ബോയ്സ് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ
സർട്ടിഫൈഡ് ഹെൽമറ്റ് ധരിക്കണം
ബൈക്കിൽ ഒന്നിൽ കൂടുതൽ യാത്രക്കാരെ അനുവദിക്കില്ല
റോഡിലെ ഇടതു ലൈൻ
ഉപയോഗിക്കരുത്
ഡെലിവറിക്കായി ബാക്ക്പാക്കുകൾ ഉപയോഗിക്കരുത്
ഫോണുകൾ ഘടിപ്പിക്കാനുള്ള
ഹോൾഡർ ബൈക്കിൽ
സ്ഥാപിക്കണം
ഡ്രൈവറുടെ പ്രായം 21 വയസിന്
മുകളിലും 55 വയസിൽ
താഴെയുമായിരിക്കണം
കമ്പനി യൂനിഫോം നിർബന്ധം
ബോക്സുകൾ വാഹനത്തിെൻറ
പിൻഭാഗത്ത് നിന്ന് പുറത്തേക്ക്
കവിഞ്ഞു നിൽക്കരുത്
കണ്ണാടികളുടെ കാഴ്ച മറക്കുന്ന
രീതിയിൽ ബോക്സിെൻറ
വീതി വർധിപ്പിക്കരുത്
രണ്ട് വർഷം കൂടുേമ്പാൾ
ബോക്സ് മാറ്റണം
മഴയുള്ളപ്പോൾ ഡ്രൈവിങ് ഒഴിവാക്കണം
മുന്നിലുള്ള വാഹനവുമായി അകലം പാലിക്കണം
രണ്ട് ബ്രേക്കുകളും
ഒരേസമയം ഉപയോഗിക്കണം
എന്നാൽ, പെെട്ടന്ന് ബ്രേക്കിടുന്നത്
ഒഴിവാക്കണം
യാത്രക്കിടെ മൊബൈൽ
ഉപയോഗിക്കരുത്
ഫുൾ സ്ലീവ് യൂനിഫോം
ഉപയോഗിക്കണം
റിഫ്ലക്ടീവ് സ്ട്രിപ്പുകൾ നിർബന്ധം
കാൽ മുട്ടുകളിലും കൈമുട്ടുകളിലും പ്രൊട്ടക്ടീവ് പാഡുകൾ വേണം
ചെരുപ്പുകൾ ഉപയോഗിക്കരുത്.
ഷൂ നിർബന്ധം
ചൂടിൽ നിന്ന് സംരക്ഷണം
ലഭിക്കുന്ന തരത്തിലെ വസ്ത്രങ്ങൾ
ഉപയോഗിക്കണം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

