ആർട്ടിക്കിൾ 370 റദ്ദാക്കിയത് പാർലമെന്റിന്റെ അനുമതിയോടെയെന്ന് സുപ്രീം കോടതി
text_fieldsസുപ്രീംകോടതി
ന്യൂഡൽഹി: ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് പാർലമെന്റിന്റെ പിന്തുണയുണ്ടെന്ന് സുപ്രീം കോടതി പറഞ്ഞു. ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരായ ഹരജികളിൽ 14ആമത്തെ ദിവസമായ വെള്ളിയാഴ്ച വാദം കേൾക്കുമ്പോഴായിരുന്നു സുപ്രീം കോടതിയുടെ പരാമർശം. ഭരണഘടനാ വ്യവസ്ഥ റദ്ദാക്കാനുള്ള തീരുമാനം രാഷ്ട്രീയ എക്സിക്യൂട്ടീവിന്റെ മാത്രം തീരുമാനമല്ലെന്നും അതിന് പാർലമെന്റിന്റെ പിന്തുണയുണ്ടെന്നും സുപ്രീം കോടതി പറഞ്ഞു. 2019 ആഗസ്റ്റ് ആറിന് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ് രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കാൻ കേന്ദ്രം തീരുമാനിച്ചിരുന്നു.
കേസിൽ കക്ഷി ചേർന്ന അശ്വിനി ഉപാധ്യായക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രാകേഷ് ദ്വിവേദി ജമ്മു-കശ്മീർ നിയമനിർമാണ സഭയുടെ അനുമതി ആർട്ടിക്ക്ൾ 370 റദ്ദു ചെയ്യാൻ ആശ്യമില്ലെന്ന് വാദിച്ചു. അതേസമയം ജമ്മു കശ്മീരിൽ നിന്നുള്ള പാർലമെന്റ് അംഗങ്ങളുൾപ്പെടെ മുഴുവൻ പാർലമെന്റുമായും കൂടിയാലോചിച്ചിട്ടുണ്ടെന്നും നീക്കത്തിന് അവരുടെ സമ്മതം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആർട്ടിക്കിൾ 370 ഒരു താൽക്കാലിക വ്യവസ്ഥയാണെന്ന് ഡോ. ബി.ആർ. അംബേദ്കറുടെ പ്രസംഗങ്ങളിലുണ്ടെന്നും ദ്വിവേദി വാദിച്ചു. ആർട്ടിക്കിൾ 370 താൽക്കാലികമാണെന്നും അതിന്റെ റദ്ദാക്കൽ രാഷ്ട്രപതിയുടെ ഉത്തരവിനെ ആശ്രയിച്ചിരിക്കുന്നുവെന്നും കശ്മീരി പണ്ഡിറ്റുകളുടെ പ്രതിനിധിയായ ‘ഓൾ ഇന്ത്യ കശ്മീരി സമാജി’നു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വി. ഗിരി പറഞ്ഞു. വാദം കേൾക്കൽ സെപ്റ്റംബർ നാലിന് തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

