Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഉയർന്ന മാർക്ക് നേടിയ വിദ്യാർഥികളെ ആദരിച്ചു
text_fieldsbookmark_border
എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉയർന്ന മാർക്ക് വാങ്ങി വിജയിച്ച വിദ്യാർഥികളെ പടവ് കുടുംബ വേദി ആദരിക്കുന്നു
മനാമ: ഈ വർഷം എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉയർന്ന മാർക്ക് വാങ്ങി വിജയിച്ച വിദ്യാർഥികളെ പടവ് കുടുംബ വേദി ആദരിച്ചു. അൽ വാഹ പൂളിൽ നടന്ന കുടുംബ സംഗമത്തിലാണ് സൽവ സബിനി, ഹിബ മുസ്തഫ, തൃഷ വിനോദ്, ഗോപിക ഗണേഷ്, ശരൺ ഗണേഷ് എന്നിവർ ആദരം ഏറ്റുവാങ്ങിയത്. തുടർന്ന് നടന്ന ഗാനമേള ഗീത് മെഹബൂബ്, നിദാൽ ഷംസ്, ബൈജു മാത്യു, ബക്കർ കേച്ചേരി എന്നിവർ നയിച്ചു. പ്രസിഡൻറ് സുനിൽ ബാബു അധ്യക്ഷത വഹിച്ച പരിപാടി ഷംസ് കൊച്ചിൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി മുസ്തഫ പട്ടാമ്പി, സഹൽ തൊടുപുഴ, ഹക്കിം പാലക്കാട്, റസിൻ ഖാൻ എന്നിവർ നേതൃത്വം നൽകി . ഹനീഫ്, ജോയ്സ് വർഗീസ്, സൈദ് മനോജ്, സഗീർ, റോഷിൽ, സുനിൽ കുമാർ, സുനിത ഷംസ്, ആമിന സുനിൽ, ആബിദ അബ്ദുല്ല എന്നിവർ വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു. ഉമ്മർ പാനായിക്കുളം നന്ദി പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

