Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകൊണ്ടോട്ടി സ്വദേശി...

കൊണ്ടോട്ടി സ്വദേശി ഖത്തറിൽ വാഹനാപകടത്തിൽ മരിച്ചു

text_fields
bookmark_border
കൊണ്ടോട്ടി സ്വദേശി ഖത്തറിൽ വാഹനാപകടത്തിൽ മരിച്ചു
cancel
camera_alt

അലി

ദോഹ: മലപ്പുറം കൊണ്ടോട്ടി സ്വദേശി ഖത്തറിൽ വഹനാപകടത്തിൽ മരിച്ചു. പുളിക്കൽ കോന്തേടൻ അലി (50) ആണ് വ്യാഴാഴ്ച പുലർച്ചെ സൈലിയ അൽ മജ്ദ് റോഡിലെ അപകടത്തിൽ മരിച്ചത്. ഇദ്ദേഹം ഓടിച്ച ​ട്രക്ക് നിയ​ന്ത്രണം വിട്ട് അപകടത്തിൽ പെടുകയായിരുന്നു. സംഭവ സ്ഥലത്തുവെച്ചു തന്നെ മരണം സംഭവിച്ചു. പരേതനായ കോന്തേടൻ ഹസൻ കുട്ടി പിതാവും ഖദീജ മാതാവുമാണ്.

ഭാര്യമാർ: ആയിഷ, മൈമുന. മക്കൾ: ഹഫ്സത്ത്, ആഷിർ, ആരിഫ്, അഷ്ഫാക്, ലിയ ഫരീഹ, ഫാത്തിമ ഫർഹ, ഹഷ്മിൽ, ഹമദ്, ഹന്ന. സഹോദരങ്ങൾ: നാസർ, ഷരീഫ്, പരേതയായ ഫാത്തിമ, ആയിഷ, സാബിറ, ഹബീബ. ഐ.സി.എഫ് ഉംസലാല്‍ സെക്ടകര്‍ എക്‌സിക്യൂട്ടീവ് അംഗമായിരുന്നു അലികോന്തേടൻ. ഹമദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ഖത്തറിൽ തന്നെ ഖബറടക്കം നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:expatriatecar accidentQatar
News Summary - The expatriate died in a car accident in Qatar
Next Story