Begin typing your search above and press return to search.
proflie-avatar
Login

2006ൽ മമ്മൂട്ടി-രഞ്​ജിത്ത്​​ സിനിമയായ ‘പ്രജാപതി’യിലൂടെയാണ്​ അദിതി റാവു ഹൈദരി കേരളത്തിലേക്ക്​ അതിഥിയായി എത്തുന്നത്​. ഒ.ടി.ടി പ്ലാറ്റ്​ഫോമിൽ റിലീസ് ചെയ്​ത ആദ്യ സിനിമയായി മലയാള ചലച്ചിത്ര ചരിത്രത്തിൽ ഇടം നേടിയ ‘സൂഫിയും സുജാതയും’ 14 കൊല്ലത്തിനുശേഷമുള്ള ത​​​​െൻറ തിരിച്ചുവരവായി വി​​​േശഷിപ്പിക്കുന്നവരോട്​ അദിതിക്ക്​ പറയാനുള്ളത്​ ഇത്രമാത്രം​- ‘എ​​​​െൻറ ആദ്യ മലയാള സിനിമ ‘സൂഫിയും സുജാതയും’ ആണ്​.

കാരണം‘പ്രജാപതി’ ഞാൻ ‘അഭിനയിച്ച’ ചിത്രമല്ല. അത്​ മമ്മൂട്ടി സാറി​​​​െൻറ ചിത്രമാണ്​. എനിക്ക്​ 10 മിനിറ്റ്​ സ്​ക്രീൻ പ്രസൻസ്​ പോലും അതിലുണ്ടായിട്ടില്ല. ഒരു നർത്തകി മാത്രമായിട്ടാണ്​ അതി​​​​െൻറ ഭാഗമായത്​. അതു കഴിഞ്ഞ്​ വർഷങ്ങൾക്ക്​ ശേഷമാണ്​ ഞാൻ നടിയായത്​. അങ്ങിനെ നോക്കു​േമ്പാൾ ‘സൂഫിയും സുജാതയും’ ആണ്​ എ​​​​െൻറ ആദ്യ മലയാള സിനിമ. അത​ുകൊണ്ടുതന്നെ ഇതൊരു തിരിച്ചുവരവുമല്ല.’ അദിതി ‘മാധ്യമം’ ഓൺലൈനുമായി സംസാരിക്കുന്നു-