Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.എ.ഇ-ഇസ്രായേൽ...

യു.എ.ഇ-ഇസ്രായേൽ ടെലിഫോൺ ബന്ധം തുറന്നു

text_fields
bookmark_border
യു.എ.ഇ-ഇസ്രായേൽ ടെലിഫോൺ ബന്ധം തുറന്നു
cancel

ദുബൈ: യു.എ.ഇ-ഇസ്രായേൽ സഹകരണത്തി​ൻെറ ഭാഗമായി ഇരുരാജ്യങ്ങളും തമ്മിലുള്ള ടെലിഫോൺ ബന്ധം ഉദ്​ഘാടനം ചെയ്​തു. യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ്​ അബ്​ദുല്ല ബിൻ സായിദ്​ ആൽ നഹ്​യാനും ഇസ്രായേൽ വിദേശകാര്യ മന്ത്രി ഗബി അഷ്​കനാസിയും ചേർന്നാണ്​ ഉദ്​ഘാടനം ചെയ്​തത്​. യു.എ.ഇ വിദേശകാര്യ മന്ത്രാലയ വക്താവ്​ ഹെന്ദ്​ അൽ തൈബയാണ്​ ഇക്കാര്യം ട്വീറ്റ്​ ചെയ്​തത്​. യു.എ.ഇയിൽ നിന്ന്​ ഇസ്രായേലിലേക്ക് നേരിട്ട്​​ ​ടെലിഫോൺ ബന്ധം ഉണ്ടായിരുന്നില്ല.

അതേസമയം, ഇ​സ്രായേലുമായുള്ള എല്ലാവിധ ടെലികമ്യൂണിക്കേഷൻ നിരോധനങ്ങളും നീക്കിയോ എന്ന കാര്യം വ്യക്തമല്ല. ഇക്കാര്യത്തിൽ യു.എ.ഇ ടെലികോം അതോറിറ്റിയും ടെലിഫോൺ കമ്പനികളും പ്രതികരിച്ചിട്ടില്ല. വാർത്തവിനിമയ രംഗത്ത്​ ഉൾപ്പെടെ ഇരുരാജ്യങ്ങളും തമ്മിൽ സഹകരിക്കാൻ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. അമേരിക്കൻ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപി​ൻെറ മധ്യസ്​ഥതയിൽ നടന്ന ചർച്ചയിലാണ്​ തീരുമാനമായത്​. ഇതിന്​ തൊട്ടുപിന്നാലെയാണ്​ ഇരുരാജ്യങ്ങളും തമ്മിലുള്ള ടെലിഫോൺ ബന്ധം തുറന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE News#gulf news#telephone
Next Story