വിമാനത്തിലെ ഏറ്റവും സുരക്ഷിതമായ സീറ്റ് ഏത്?
text_fieldsഒരു വിമാനത്തിലെ ഏറ്റവും സുരക്ഷിതമായ സീറ്റ് ഏതാണ്? യാഥാർഥ്യത്തിൽ അങ്ങനൊരു സീറ്റുണ്ടോ? ഇല്ലെന്നാണ് വിദഗ്ധരുടെ മറുപടി. ഈയിടെ ഉണ്ടായ അഹ്മദാബാദ് വിമാന ദുരന്തത്തിൽ 241 യാത്രക്കാരാണ് കൊല്ലപ്പെട്ടത്. രക്ഷപ്പെട്ടത് ഒരാൾ മാത്രവും. വിമാനത്തിലെ എമർജൻസി എക്സിറ്റ് ജാലകത്തിനടുത്തുള്ള 11 A സീറ്റിലിരുന്ന വിശ്വാസ് കുമാർ ആയിരുന്നു അത്. പറന്നുയർന്ന് നിമിഷങ്ങൾക്കകം തകർന്നു വീണ് തീഗോളമായ വിമാനത്തിൽ നിന്നും പുറത്തേക്ക് തെറിച്ച് വീണതാണ് വിശ്വാസിന് തുണയായത്.
എന്നാൽ, 1998 ലെ തായ് എയർവേയ്സ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ട നടനും ഗായകനുമായ റുവാങ്സാക് ലോയ്ചുസാക്കിനെക്കുറിച്ചുള്ള വാർത്തകളും ഇതിനോട് ചേർന്ന് പ്രചരിക്കുകയാണ്. അതിനുള്ള കാരണം അവർ ഇരുന്ന സീറ്റുകളായിരുന്നു.11A. ഇതോടെ വിമാനത്തിലെ ഏറ്റവും സുരക്ഷിതമായ സീറ്റാണ് 11A എന്നാണ് പലരും ചിന്ത.
എന്നാൽ വിമാനത്തിലെ ഒരു സീറ്റിന് മാത്രം പ്രത്യേക സുരക്ഷ എന്നൊന്നില്ല. ഇതൊക്കെ വെറും മിഥ്യാ ധാരണകളാണ്. ഇവിടെ രക്ഷപ്പെട്ട രണ്ട് പേരുടെയും സീറ്റ് നമ്പർ ഒന്നായത് യാദൃശ്ചികം മാത്രം.
1) വിശ്വാസ് കുമാർ, 2) റുവാങ്സാക് ലോയ്ചുസാക്ക്
അപകടങ്ങളിൽ യാത്രക്കാരുടെ സുരക്ഷയെ നിരവധി ഘടകങ്ങൾ സ്വാധീനിക്കുന്നുണ്ട്. അതിൽ അപകടത്തിന്റെ വ്യാപ്തി, രക്ഷാമാർഗങ്ങളുടെ വേഗത്തലുള്ള ലഭ്യത, അപകടസ്ഥലം (കടൽ, കര, പർവതങ്ങൾ), യാത്രക്കാരുടെയും ജീവനക്കാരുടെയും ഇടപെടലുകൾ എന്നിവ ഉൾപ്പെടുന്നു. ഇവയ്ക്ക് പ്രവചനാതീതമായ രീതിയിൽ ഇടപെടാൻ കഴിയും. അതിനപ്പുറം ഒരു സീറ്റിന് നിങ്ങലെ സുരക്ഷിതമാക്കാൻ കഴിയും എന്ന് ചിന്തിക്കുന്നത് യുക്തിയല്ല.
വിമാനയാത്രയ്ക്കിടെ യാത്രക്കാർക്കും ചില മുൻകരുതലുകൾ സ്വീകരിക്കാൻ കഴിയും. ഏറ്റവും അടുത്തുള്ള എക്സിറ്റുകൾ തിരിച്ചറിയുക, സീറ്റ് ബെൽറ്റുകളും ലൈഫ് ജാക്കറ്റുകളും എളുപ്പത്തിൽ പ്രവർത്തിപ്പിക്കാൻ അറിയുക, അടിയന്തര സാഹചര്യങ്ങളിൽ വേഗത്തിലും ശാന്തമായും പ്രതികരിക്കുക തുടങ്ങിയ പ്രായോഗിക നടപടികളും ഇതിൽ ഉൾപ്പെടുന്നു. “കൂടാതെ, വിവേക പൂർണ്ണമായ രീതിയിൽ വസ്ത്രങ്ങളും ഷൂസും ധരിക്കുന്നതും അടിയന്തര ഘട്ടങ്ങളിൽ പെട്ടെന്നുള്ള ചലനത്തിന് ഉപകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

