വാഷിങ്ടൺ: മാർക് സുക്കർബർഗിെൻറ ഫേസ്ബുക്കിനു കീഴിലെ സമൂഹമാധ്യമമായ വാട്സാപ് പുതുതായി കൊണ്ടുവരുന്ന സ്വകാര്യ വിവര കൈമാറ്റത്തിൽ മടുത്ത് കൂട്ടത്തോടെ കൊഴിഞ്ഞുപോകുന്ന ഉപയോക്താക്കൾ േചക്കേറുന്നത് ടെലഗ്രാം പോലുള്ളവയിൽ. കഴിഞ്ഞ 72 മണിക്കൂറിനിടെ മാത്രം രണ്ടര കോടി പേരാണ് ടെലഗ്രാമിൽ ചേക്കേറിയതെന്ന് സ്ഥാപകൻ പാവേൽ ഡുറോവ് പറയുന്നു. ഇതോടെ ടെലഗ്രാം ഉപയോക്താക്കളുടെ എണ്ണം 50 കോടി കവിഞ്ഞു.
200 കോടിയാണ് വാട്സാപ് ഉപയോഗിക്കുന്നവരുടെ ആഗോള കണക്ക്. നിലവിൽ ലോകത്ത് ഏറ്റവും കൂടുതൽ പേർ ഉപയോഗിക്കുന്ന സമൂഹമാധ്യമങ്ങളിൽ ഒന്നാമതും ഇതുതന്നെ.
പക്ഷേ, പുതുതായി കമ്പനി പ്രഖ്യാപിച്ച മാറ്റങ്ങളിൽ പ്രകോപിതരായ വരിക്കാർ കൂട്ടത്തോടെ വാട്സാപ് വിടുന്നതും വിടാൻ ആഹ്വാനം ചെയ്യുന്നതും
തുടരുകയാണ്. സ്വകാര്യ വിവരങ്ങൾ ഫേസ്ബുക്കിന് ഉൾെപടെ കൈമാറാനുള്ള തീരുമാനം അംഗീകരിക്കണമെന്നാണ് അടുത്തിടെ വാട്സാപ് ഉപയോഗിക്കുന്നവർക്കായി ലഭിച്ചത്. ഫെബ്രുവരി എട്ടിന് പുതിയ തീരുമാനം പ്രാബല്യത്തിൽ വരും. യു.കെ, യൂറോപ് എന്നിവിടങ്ങളിൽ നിയമം ബാധകമല്ല.
മുമ്പും വാട്സാപ്പ് വിവര കൈമാറ്റം നടത്തുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നുവെങ്കിലും അത് രേഖാമൂലമാക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് പലരും. ഇതാണ് ടെലഗ്രാം ഉൾപെടെ ഇതര സമൂഹ മാധ്യമങ്ങളിലേക്ക് കൂട്ടമായി കൂടുമാറാൻ ആളുകളെ പ്രേരിപ്പിക്കുന്നത്. സൗജന്യ സേവനം നൽകി തങ്ങളെ ബന്ദികളാക്കുന്നതാണ് നീക്കമെന്നും ഇത് ജനം സഹിക്കില്ലെന്നും ടെലഗ്രം സ്ഥാപകൻ പറയുന്നു. 2013ൽ നിലവിൽ വന്നതാണ് ടെലഗ്രാം.
സമാനമായി, ഉപയോ്കതാക്കളിൽ വൻ വർധന മറ്റു സമൂഹമാധ്യമങ്ങളിലും പ്രകടമാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. 'സിഗ്നൽ' ആണ് അതിലൊന്ന്. സിഗ്നലിന് 88 ലക്ഷം വരിക്കാരാണ് കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ചത്.
കഴിഞ്ഞ ഒക്ടോബറിലാണ് വിവര കൈമാറ്റം വാട്സാപ് ആദ്യമായി പ്രഖ്യാപിച്ചത്. ഫേസ്ബുക്കിന് വിവരങ്ങൾ പൂർണമായി കൈമാറുന്ന നീക്കം പക്ഷേ, എതിർപ്പുകൾ വന്നാലും നടപ്പാക്കാനാണ് തീരുമാനം. ഒഴിവാകാൻ ചില ഇളവുകൾ വ്യവസ്ഥ ചെയ്യുന്നുണ്ടെങ്കിലും എതിർപ്പ്് മറികടക്കാൻ അവക്കായിട്ടില്ല.