Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Whatsapp
cancel
Homechevron_rightTECHchevron_rightഇന്ത്യയിൽ വാട്​സ്​ആപ്​...

ഇന്ത്യയിൽ വാട്​സ്​ആപ്​ പൂട്ടിട്ടത്​​​ 20ലക്ഷം അക്കൗണ്ടുകൾക്ക്​

text_fields
bookmark_border

ന്യൂഡൽഹി: ഓൺലൈൻ ദുരുപയോഗം തടയുന്നതിനും ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും ഇന്ത്യയിലെ 20ലക്ഷം അക്കൗണ്ടുകൾ പൂട്ടിയതായി സമൂഹമാധ്യമ ഭീമൻമാരായ വാട്​സ്​ആപ്​.

മേയ്​ 15നും ജൂൺ15നും ഇടയിലാണ്​ 20 ലക്ഷം അക്കൗണ്ടുകൾക്ക്​ നിരോധനം ഏർപ്പെടുത്തിയതെന്നും കമ്പനി അറിയിച്ചു.

രാജ്യത്തെ പുതിയ ഐ.ടി നിയമപ്രകാരം സമൂഹമാധ്യമങ്ങളായ ട്വിറ്റർ, വാട്​സ്​ആപ്​ തുടങ്ങിയവ സ്വീകരിച്ച നടപടികളുടെ റിപ്പോർട്ടുകൾ വെളിപ്പെടുത്തിയിരുന്നു.

'ഞങ്ങളുടെ ഉപഭോക്താക്കളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനായി സ​ാ​ങ്കേതിക വിദ്യയിൽ നിരന്തരം നി​േക്ഷപം നടത്തുന്നുണ്ട്​. ദോഷകരമായ അല്ലെങ്കിൽ അനാവശ്യ സന്ദേശങ്ങൾ തടയുകയാണ്​ ലക്ഷ്യം. ഇത്തരത്തിൽ അസാധാരണമായ സന്ദേശങ്ങൾ തടയുന്നതിനായി വിപുലമായ സാ​ങ്കേതിക വിദ്യകൾ ഉറപ്പുവരുത്തുന്നു. ഇതോടെ മേയ്​ 15 മുതൽ ജൂൺ 15​വരെ ഇന്ത്യയിൽ 20 ലക്ഷം അക്കൗണ്ടുകൾ നിരോധിച്ചു' -വാട്​സ്​ആപ്​ പറയുന്നു.

പുതിയ ഐ.ടി നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന​ റിപ്പോർട്ട്​ വാട്​സ്​ആപ്​ നൽകിയെങ്കിലും, പുതിയ ഐ.ടി നിയമങ്ങൾ തടയണമെന്നാവശ്യപ്പെട്ട്​ കേ​ന്ദ്രസർക്കാറിനെതിരെ പരാതി നൽകിയിരുന്നു. ഉപയോക്താക്കളുടെ സ്വകാര്യത ലംഘിക്കാൻ അനുശാസിക്കുന്നതാണ്​ നിയമമെന്നാണ്​ വിദഗ്​ധരുടെ അഭിപ്രായം.

ഇന്ത്യയിൽ 40കോടി ഉപയോക്താക്കളാണ്​ വാട്​സ്​ആപിനുള്ളത്​. വാട്​സ്​ആപിനെ കൂടാതെ മാതൃ​ കമ്പനിയായ ഫേസ്​ബുക്കും ഗൂഗ്​ളും ട്വിറ്ററും പുതിയ ഐ.ടി നിയമത്തിനെതിരെ രംഗത്തെത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:whatsappIT rulesTwitterFacebook
News Summary - WhatsApp Banned Over 20 Lakh Indian Accounts Between May 15 And June 15
Next Story