2017 മുതലാണ് ഐഫോൺ മോഡലുകളിലെ ഹോം ബട്ടൺ ആപ്പിൾ നീക്കംചെയ്‌തത്. ഈ മാറ്റം ചില ഉപഭോക്താക്കളെ അന്നേ അസ്വസ്ഥരാക്കിയിര ുന്നു. ഫോൺ അൺലോക്കുചെയ്യാനും ഹോം സ്‌ക്രീനിലേക്ക് മടങ്ങാനും ഒരു ബട്ടണ് പകരം മുകളിലേക്ക് സ്വൈപ്പു ചെയ്യാൻ അവർ നിർബന്ധിതരായി. ഇപ്പോഴിതാ യു.എസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപും ഈ മാറ്റത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നു.
സർക്കാർ നൽകിയ ഐ ഫോൺ ഉപയോഗിക്കുന്ന ട്രംപ് ഇന്നലെ ആപ്പിൾ ചീഫ് എക്‌സിക്യൂട്ടീവ് ടിം കുക്കിന് ഒരു ട്വീറ്റ് ചെയ്തു. “ടിമ്മിലേക്കായി, ഐഫോണിൽ സ്വൈപ്പിനേക്കാൾ മികച്ചതാണ് ബട്ടൺ! ഇതായിരുന്നു ട്രംപിൻറെ ട്വീറ്റ്. ട്രംപിൻറെ അഭിപ്രായത്തോട് ആപ്പിൾ പ്രതികരിച്ചിട്ടില്ല.
2017ൽ ഐഫോൺ എക്സിലൂടെയാണ് ആപ്പിൾ ഹോം ബട്ടണുകളില്ലാതെ ഐഫോണുകൾ വിൽക്കാൻ തുടങ്ങിയത്. അതേസമയം ഹോം ബട്ടൺ നിലനിർത്തിയ ഐഫോൺ 8 എന്ന ഒരു മോഡൽ ഇപ്പോഴും ലഭ്യമാണ്.