Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightമൊബൈൽ നമ്പർ ഇനി 11...

മൊബൈൽ നമ്പർ ഇനി 11 അക്കം; വൻ പരിഷ്​കാരത്തിനൊരുങ്ങി ട്രായ്​ 

text_fields
bookmark_border
മൊബൈൽ നമ്പർ ഇനി 11 അക്കം; വൻ പരിഷ്​കാരത്തിനൊരുങ്ങി ട്രായ്​ 
cancel

ന്യൂഡൽഹി: രാജ്യത്തെ ടെലികോം മേഖലയിൽ വമ്പൻ മാറ്റങ്ങൾ നിർദേശിച്ച്​  ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ്​ ഇന്ത്യ (ട്രായ്​). രാജ്യത്ത്​ ഏകീകൃത നമ്പർ നടപ്പാക്കുന്നതിൻെറ ഭാഗമായി ട്രായ് റെഗുലേറ്ററി ബോഡിയുടെ മാർഗനിർദേശങ്ങൾ വെള്ളിയാഴ്​ച പുറത്തിറക്കി. രാജ്യത്ത്​ മൊബൈൽ നമ്പറിലെ അക്കങ്ങൾ 10ൽ നിന്ന്​ 11​​ ആക്കുന്നതാണ്​ അതിൽ പ്രധാനം. രാജ്യത്ത് ഫോൺ ഉപയോക്താക്കളുടെ എണ്ണം വർധിച്ചതിനാൽ കൂടുതൽ നമ്പറുകൾ ലഭ്യമാക്കാനായാണ്​ ഇത്തരമൊരു നീക്കം. 

പുതിയ പരിഷ്​കരണത്തിലൂടെ 1000 കോടി നമ്പറുകൾ ലഭ്യമാക്കാൻ കഴിയും. നിലവിൽ 700 കോടി നമ്പറുകൾ മാത്രമേ ഉൾകൊള്ളൂ. ഇതിനോടകം തന്നെ അതിൽ 70 ശതമാനം നമ്പറുകൾ ചെലവായി. ഒമ്പതിലായിരിക്കും പുതിയ നമ്പറുകൾ​ തുടങ്ങുക. എസ്​.ടി.ഡി കാളുകൾക്ക്​ സമാനമായി ലാൻഡ്​ഫോണിൽ നിന്നും മൊബൈൽ ഫോണിലേക്ക്​ വിളിക്കു​േമ്പാൾ ഇനി പൂജ്യം ചേർക്കണമെന്നതാണ്​ മറ്റൊരു സുപ്രധാന നിർദേശം. നിലവിൽ മൊബൈലിലേക്ക്​ വിളിക്കാൻ ലാൻഡ്​ലൈനിൽ നിന്നും ആദ്യം പൂജ്യം ചേർക്കേണ്ടതില്ലായിരുന്നു. ലാൻഡ്​ലൈൻ- ലാൻഡ്​ലൈൻ, മൊബൈൽ-ലാൻഡ്​ലൈൻ, മൊബൈൽ-മൊബൈൽ വിളികൾക്ക്​ മാറ്റങ്ങളില്ല. 

ഇൻറർനെറ്റ്​ ഉപയോഗത്തിനുള്ള വൈ​ഫൈ ഡോംഗിളുകൾക്കും ഡേറ്റകാർഡുകൾക്കും​ ഉപയോഗിക്കുന്ന സിമ്മിൻെറ നമ്പർ 10ൽ നിന്നും 13 അക്കങ്ങൾ ആക്കും. പുതിയ പരിഷ്​കാരങ്ങൾ നടപ്പിലാക്കാൻ ടെലികോം സേവനദാതാക്കൾക്ക്​ ഒരുമാസം സമയം അനുവദിച്ചിട്ടുണ്ട്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:traiMobile numbertelecommalayalam newsmobile number digitnew schemeland phone
News Summary - TRAI wants to change your 10-digit phone number into 11-digit number- tech
Next Story