Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

1600 സീരീസ് നമ്പറുകളിൽ നിന്നുള്ള ഫോൺ കോളുകൾ ബ്ലോക്ക് ചെയ്യാൻ കഴിയില്ല: ട്രായ്

text_fields
bookmark_border
1600 സീരീസ് നമ്പറുകളിൽ നിന്നുള്ള ഫോൺ കോളുകൾ ബ്ലോക്ക് ചെയ്യാൻ കഴിയില്ല: ട്രായ്
cancel

ന്യൂഡൽഹി: സർക്കാർ സംവിധാനങ്ങൾക്കും ആർ.ബി.ഐ പോലുള്ള സ്ഥാപനങ്ങൾക്കും പൗരന്മാരുമായി ആശയവിനിമയത്തിന് നീക്കിവെച്ചിട്ടുള്ള 1600 സീരീസ് നമ്പറുകളിൽ നിന്നുള്ള ഫോൺ കോളുകൾ ബ്ലോക്ക് ചെയ്യാൻ ഒരു ആപ്പിനും കഴിയില്ലെന്ന് ടെലികോം നിയന്ത്രണ അതോറിറ്റിയായ ട്രായ് (TRAI) വെള്ളിയാഴ്ച പ്രസ്താവനയിൽ കോളുകൾ ഒരു ആപ്പിനും ടാഗ് ചെയ്യാനോ ഫിൽട്ടർ ചെയ്യാനോ കഴിയില്ലെന്നും, ഇവ റെഗുലേറ്ററുടെ കീഴിലുള്ള ഡി.എൻ.ഡി (Do Not Disturb) രജിസ്ട്രി വഴി മാത്രമേ ബ്ലോക്ക് ചെയ്യാൻ സാധിക്കൂ എന്നും ട്രായ് വ്യക്തമാക്കി.

ആർ.ബി.ഐ, സെബി, ഐ.ആർ.ഡി.എ.ഐ, പി.എഫ്.ആർ.ഡി.എ എന്നിവയുടെ കീഴിൽ വരുന്ന ബാങ്കിങ്, ധനകാര്യ, ഇൻഷുറൻസ് സ്ഥാപനങ്ങൾക്ക് അവരുടെ ഉപഭോക്താക്കൾക്ക് സേവനങ്ങളും ഇടപാട് വിവരങ്ങളും കൈമാറുന്നതിനും, സർക്കാർ സ്ഥാപനങ്ങൾക്ക് പൗരന്മാരുമായി ബന്ധപ്പെടുന്നതിനും വേണ്ടിയാണ് 1600 സീരീസ് നമ്പറുകൾ നിർബന്ധമാക്കിയിട്ടുള്ളത്. കോളുകൾ പൗരന്മാർക്ക് വിശ്വസനീയമാക്കുന്നതിനാണ് ഇത്തരം സുപ്രധാന ആശയവിനിമയങ്ങൾക്കായി പ്രത്യേക നമ്പറുകൾ നൽകിയിരിക്കുന്നതെന്ന് റെഗുലേറ്റർ വ്യക്തമാക്കി.

140 സീരീസ് കോളുകൾ നിയന്ത്രിക്കാൻ ഡി.എ.ൻഡി

140 സീരീസിൽ തുടങ്ങുന്ന നമ്പറുകൾ രജിസ്റ്റർ ചെയ്ത ടെലിമാർക്കറ്റർമാർക്ക് ഉപയോഗിക്കാൻ ഉള്ളതാണെന്ന് ട്രായ് പറഞ്ഞു. "ഡൂ നോട്ട് ഡിസ്റ്റർബ് (DND) രജിസ്ട്രിയിൽ തങ്ങളുടെ താല്പര്യം രജിസ്റ്റർ ചെയ്യുന്നതിലൂടെ, എല്ലാ സ്ഥാപനങ്ങളിൽ നിന്നുള്ള പ്രൊമോഷണൽ കോളുകൾ അനുവദിക്കാനോ ബ്ലോക്ക് ചെയ്യാനോ ഉപഭോക്താക്കൾക്ക് അവകാശമുണ്ടെന്ന് ട്രായ് അറിയിച്ചു.

ഉപഭോക്താക്കൾക്ക് ട്രായ് ഡി.എൻ.ഡി ആപ്പ് (TRAI DND App) ഉൾപ്പെടെയുള്ള വിവിധ മാർഗങ്ങളിലൂടെ ഡി.എൻ.ഡി രജിസ്റ്റർ ചെയ്യാം. ഡി.എൻ.ഡി രജിസ്ട്രിയിലെ ബ്ലോക്കിങ് ഒഴികെ, 140 സീരീസ് നമ്പറുകളിൽ നിന്നുള്ള കോളുകൾ ടാഗ് ചെയ്യാനോ ഫിൽട്ടർ ചെയ്യാനോ പാടില്ല.

ട്രായുടെ വിശദീകരണം വന്നതോടെ 1600, 140 സീരീസ് നമ്പറുകളിൽ നിന്നുള്ള കോളുകളെ 'സ്പാം' എന്നോ 'വ്യാജം' എന്നോ മറ്റ് രീതിയിലോ ടാഗ് ചെയ്യാൻ ഉപഭോക്താക്കൾക്ക് കഴിയില്ലെന്ന കാര്യം ഉറപ്പായി.

സ്പാം കോളുകൾ വർധിക്കുന്നതായി ട്രൂകോളർ

140, 1600 സീരീസ് നമ്പറുകളിലൂടെയുള്ള സ്പാം കോളുകളിൽ വൻ വർധനവുണ്ടായതായി ട്രൂകോളർ സി.ഇ.ഒ ഋഷിത് ജുൻജുൻവാല പറഞ്ഞു. 1600 സീരീസിലെ കോളുകൾ ഉപഭോക്താക്കൾ സ്വയം ബ്ലോക്ക് ചെയ്യുന്നത് ഒക്ടോബർ 2025ന് ശേഷം മൂന്നിരട്ടിയായി (208 ശതമാനം) വർധിച്ചു. കഴിഞ്ഞ 8 മാസത്തിനിടെ ഈ സീരീസിനെതിരെ ആകെ 7.4 കോടി (74 ദശലക്ഷം) മാനുവൽ ബ്ലോക്കിങ് ഉണ്ടായെന്നും ജുൻജുൻവാല പറഞ്ഞു. നിലവിൽ ട്രൂകോളർ ഉപഭോക്താക്കൾ പ്രതിദിനം 140 സീരീസിൽ നിന്നുള്ള 4 ലക്ഷം കോളുകളും 1600 സീരീസിൽ നിന്നുള്ള 1.25 ലക്ഷം കോളുകളും സജീവമായി ബ്ലോക്ക് ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - TRAI says Phone calls from 1600 series numbers cannot be blocked
Next Story