Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മീ അറ്റ് ദ സൂ.. @19 സെക്കൻഡ്

text_fields
bookmark_border
മീ അറ്റ് ദ സൂ.. @19 സെക്കൻഡ്
cancel

‘Me at the zoo’. ഇന്റർനെറ്റ് ചരിത്രത്തിൽ നാഴികക്കല്ലായ വാചകമാണിത്. ലോകത്ത് ആദ്യമായി യൂട്യൂബിൽ അപ്‌ലോഡ് ചെയ്യപ്പെട്ട വിഡിയോയുടെ തലക്കെട്ടായിരുന്നു ‘മീ അറ്റ് ദ സൂ’ (മൃഗശാലയിൽ ഞാൻ). സ്വന്തം അനുഭവങ്ങളും കഴിവുകളും ആശയങ്ങളും വിഡിയോയിലൂടെ പങ്കുവെക്കാൻ അവസരമൊരുക്കുന്ന യൂട്യൂബ് പിറന്നത് ഈ വാചകം അടിക്കുറിപ്പായ 19 സെക്കൻഡ് മാത്രമുള്ള വിഡിയോയിലൂടെയാണ്. വിഡിയോയിൽ എന്താണുള്ളതെന്നോ? ആനകൾക്കു മുന്നിൽ നിൽക്കുന്ന, യൂട്യൂബിന്റെ സഹസ്ഥാപകരിലൊരാളായ ജാവേദ് കരീം അവയുടെ നീളമുള്ള തുമ്പിക്കൈകളെക്കുറിച്ച് വളരെ ലളിതമായി സംസാരിക്കുന്നു. അത്രതന്നെ! 2005 ഏപ്രിൽ 23ന് അമേരിക്കയിലെ സാൻഡിയാഗോ മൃഗശാലയിൽ വെച്ചാണ് ഇത് ചിത്രീകരിച്ചത്. ജാവേദ് കരീംതന്നെയാണ് ഇത് അപ്‌ലോഡ് ചെയ്തത്. അദ്ദേഹത്തിന്റെ സുഹൃത്തായ യാക്കോവ് ലാപിറ്റ്‌സ്‌കിയാണ് വിഡിയോ ചിത്രീകരിച്ചത്.

എന്നാൽ, ആ ചെറിയ സംഭാഷണത്തിനുപിന്നിൽ വലിയൊരു ആശയമുണ്ടായിരുന്നു. സാധാരണക്കാർക്കും സ്വന്തം ജീവിതത്തിലെ കൊച്ചുകൊച്ചു അനുഭവങ്ങളും കാഴ്ചകളും വിഡിയോയിലൂടെ ലോകവുമായി പങ്കുവെക്കാം എന്ന ആശയം. പിൽക്കാലത്ത് വ്ലോഗിങ് എന്ന പേരിൽ പ്രചാരം നേടിയ വിഡിയോ ആവിഷ്കാര രീതിയുടെ ആദ്യകാല മാതൃക. ചാഡ് ഹർലിയും സ്റ്റീവ് ചെന്നുമായിരുന്നു ജാവേദ് കരീമിനൊപ്പം യൂട്യൂബിന്റെ മറ്റു രണ്ടു സഹസ്ഥാപകർ. ചാഡ് ഹർലി കമ്പനിയുടെ ആദ്യ സി.ഇ.ഒയും സ്റ്റീവ് ചെൻ സാങ്കേതികവിദ്യയുടെ ചുമതലക്കാരനുമായിരുന്നു. 2006ൽ ഗൂഗ്ൾ യൂട്യൂബിനെ ഏറ്റെടുത്തു. ചിലപ്പോൾ ലോകത്തെ മാറ്റിമറിക്കുന്നത് വലിയ കാര്യങ്ങളായിരിക്കണമെന്നില്ല. ലളിതമായ ഒരു ആശയവും അത് നടപ്പാക്കാനുള്ള ചെറിയൊരു ശ്രമവും മതിയാകും. യൂട്യൂബിന്റെ ചരിത്രം നമ്മെ ഓർമിപ്പിക്കുന്നതും അതുതന്നെയാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - First YouTube Video Ever
Next Story