Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightമാ​പ്പ​പേ​ക്ഷ​യു​മാ​യി...

മാ​പ്പ​പേ​ക്ഷ​യു​മാ​യി ബ്രി​ട്ടീ​ഷ്​ പ​ത്ര​ങ്ങ​ളി​ൽ  ഫേ​സ്​​ബു​ക്കി​െൻറ മു​ഴു​പേ​ജ്​ പ​ര​സ്യം

text_fields
bookmark_border
മാ​പ്പ​പേ​ക്ഷ​യു​മാ​യി ബ്രി​ട്ടീ​ഷ്​ പ​ത്ര​ങ്ങ​ളി​ൽ  ഫേ​സ്​​ബു​ക്കി​െൻറ മു​ഴു​പേ​ജ്​ പ​ര​സ്യം
cancel


ല​ണ്ട​ൻ: കോ​ടി​ക്ക​ണ​ക്കി​ന്​ ഉ​പ​യോ​ക്​​താ​ക്ക​ളു​ടെ വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി​യ സം​ഭ​വ​ത്തി​ൽ മാ​പ്പ​പേ​ക്ഷ​യു​മാ​യി​  ബ്രി​ട്ടീ​ഷ്​ പ​ത്ര​ങ്ങ​ളി​ൽ ഫേ​സ്​​ബു​ക്ക്​​ സി.​ഇ.​ഒ മാ​ർ​ക്​ സ​ക്ക​ർ​ബ​ർ​ഗി​​െൻറ മു​ഴു​പേ​ജ്​ പ​ര​സ്യം. ‘നി​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ൾ  സം​ര​ക്ഷി​ക്കാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്തം ഞ​ങ്ങ​ൾ​ക്കു​ണ്ട്. ഞ​ങ്ങ​ൾ​ക്ക​ത്​ ക​ഴി​യു​ന്നി​ല്ലെ​ങ്കി​ൽ നി​ങ്ങ​ളെ സേ​വി​ക്കാ​ൻ ഞ​ങ്ങ​ൾ​ക്ക്​ അ​ർ​ഹ​ത​
യ​ില്ല’- പ​ത്ര​ങ്ങ​ളു​ടെ ബാ​ക്ക്​​ പേ​ജി​ൽ ന​ൽ​കി​യ പ​ര​സ്യ​ത്തി​ലെ വാ​ച​കം ഇ​താ​യി​രു​ന്നു. 

കേം​ബ്രി​ജ്​ യൂ​നി​വേ​ഴ്​​സി​റ്റി ഗ​വേ​ഷ​ക​ൻ വി​ക​സി​​പ്പി​ച്ചെ​ടു​ത്ത ചോ​ദ്യാ​വ​ലി​യാ​ണ്​ 2014ൽ ​ല​ക്ഷ​ക്ക​ണ​ക്കി​ന്​ ഫേ​സ്​​ബു​ക്ക്​​ ഉ​പ​യോ​ക്​​താ​ക്ക​ളു​ടെ ര​ഹ​സ്യ​ങ്ങ​ൾ ചോ​ർ​ത്തി​യ​തെ​ന്ന്​ സ​ക്ക​ർ​ബ​ർ​ഗ്​ വി​ശ​ദീ​ക​രി​ച്ചു. വി​ശ്വാ​സ​ലം​ഘ​ന​മാ​ണി​ത്. ആ ​സ​മ​യ​ത്ത്​ ഞ​ങ്ങ​ൾ​ക്ക്​ കൂ​ടു​ത​ലാ​യി ഒ​ന്നും​ചെ​യ്യാ​ൻ ക​ഴി​യാ​തി​രു​ന്ന​തി​ൽ ക്ഷ​മി​ക്ക​ണം. ഭാ​വി​യി​ൽ ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ ഞ​ങ്ങ​ൾ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും സ​ക്ക​ർ​ബ​ർ​ഗ്​ ഉ​റ​പ്പു​ന​ൽ​കി. 

ബ്രി​ട്ട​ൻ ആ​സ്​​ഥാ​ന​മാ​യു​ള്ള കേം​ബ്രി​ജ്​ അ​ന​ലി​റ്റി​ക്ക​ക്കു​വേ​ണ്ടി അ​ല​ക്​​സാ​ണ്ട​ർ കോ​ഗ​ൻ എ​ന്ന ഗ​വേ​ഷ​ക​ൻ നി​ർ​മി​ച്ച ആ​പ്​ വ​ഴി​യാ​ണ്​ കോ​ടി​ക്ക​ണ​ക്കി​ന്​ ഫേ​സ്​​ബു​ക്ക്​​ ഉ​പ​ഭോ​ക്​​താ​ക്ക​ളു​ടെ വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി​യ​ത്. റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​ന്ന​തോ​ടെ ഫേ​സ്​​ബു​ക്കി​​െൻറ ഒാ​ഹ​രി​ക​ൾ വ്യാ​പ​ക​മാ​യി ഇ​ടി​ഞ്ഞി​രു​ന്നു. ഒ​രാ​ഴ്​​ച കൊ​ണ്ട്​ സ​ക്ക​ർ​ബ​ർ​ഗി​​ന്​ മാ​ത്രം ന​ഷ്​​ട​പ്പെ​ട്ട​ത്​ 1000 കോ​ടി ഡോ​ള​റാ​ണ്. 
ഫേ​സ്​​ബു​ക്ക് ഓ​ഹ​രി 14 ശ​ത​മാ​ന​മാ​ണ് ഇ​ടി​ഞ്ഞ​ത്. ഫേ​സ്​​ബു​ക്കി​ലെ 17 ശ​ത​മാ​നം ഓ​ഹ​രി​യും സ​ക്ക​ർ​ബ​ർ​ഗി​​േ​ൻ​റ​താ​ണ്. ബ്ലൂം​ബെ​ര്‍ഗ് കോ​ടീ​ശ്വ​ര​ന്മാ​രു​ടെ പ​ട്ടി​ക​യി​ൽ സ​ക്ക​ർ​ബ​ർ​ഗ് ഏ​ഴാം സ്ഥാ​ന​ത്തേ​ക്ക് താ​ഴ്ത്ത​പ്പെ​ട്ടു.  

Show Full Article
TAGS:zuckerberg british newspapers data scandal tech news 
News Summary - Zuckerberg runs ads in 9 British and US newspapers to say sorry for data scandal- Technology news
Next Story