Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightസുരക്ഷാ ഭീഷണി...

സുരക്ഷാ ഭീഷണി പരിഹരിക്കാൻ കേന്ദ്ര സർക്കാറുമായി ചേർന്ന്​ പ്രവർത്തിക്കുകയാണെന്ന്​ സൂം ആപ്പ്​

text_fields
bookmark_border
zoom
cancel

വാഷിങ്​ടൺ: അമേരിക്ക അടിസ്ഥാനമാക്കിയുള്ള വിവാദ വിഡിയോ കോൺഫറൻസിങ്​ ആപ്പായ സൂം (zoom) സ്വകാര്യ വിവരങ്ങളുടെ ചോർച ്ചയുമായി ബന്ധപ്പെട്ട്​ ആഗോളതലത്തിൽ വലിയ വിമർശനമാണ്​ നേരിട്ടുകൊണ്ടിരിക്കുന്നത്​. സൂമി​ന്റെ ​സുരക്ഷയുടെ കാ ര്യത്തിൽ സംശയം പ്രകടിപ്പിച്ച്​ ഇന്ത്യയും രംഗത്തെത്തിയിരുന്നു. തുടർന്ന്​ കേന്ദ്ര സർക്കാറുമായി ബന്ധപ്പെട്ട എ ല്ലാ വിഡിയോ കോൺഫറൻസിങ്​ മീറ്റിങ്ങിലും സൂം ഉപയോഗിക്കുന്നതിന്​ വിലക്കേർപ്പെടുത്തുകയുമുണ്ടായി.

എന്നാൽ, സുരക്ഷാ ഭീഷണിയും വിവരച്ചോർച്ചയുമായി ബന്ധപ്പെട്ട്​ തങ്ങൾ ഇന്ത്യയുടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായി ചർച്ചയിലാണെന്ന്​ സൂം ആപ്പി​ന്റെ ചീഫ്​ ഇൻഫർമേഷൻ ഒാഫിസർ ഹാരി മോസെലി പറഞ്ഞു. നിലവിൽ ആപ്പ്​ നേരിട്ടുകൊണ്ടിരിക്കുന്ന സുരക്ഷാ പ്രശ്​നങ്ങൾ കേന്ദ്ര സർക്കാറുമായി ചേർന്ന്​ പരിഹരിക്കുമെന്നും അദ്ദേഹം അറിയിച്ചു. വിഡിയോ കോളുകളിൽ സുരക്ഷാ ഭീഷണിയൊഴിവാക്കാനും വിവരങ്ങളുടെ ചോർച്ച തടയാനുമായി എൻഡ്​ ടു എൻഡ്​ എൻക്രിപ്​ഷൻ നടപ്പിലാക്കുമെന്നും അദ്ദേഹം വ്യക്​തമാക്കി. സി.എൻ.എൻ ന്യൂസ്​ 18നാണ്​ ഇത്​ റിപ്പോർട്ട്​ ചെയ്​തത്​.

വിഡിയോ കോൺഫറൻസുകളിലേത്​ ഉൾ​​പ്പടെയുള്ള വിവരങ്ങൾ പുറത്തുനിന്നുള്ളവർക്ക്​ ലഭ്യമാകു​ന്നുണ്ടെന്നും ഈ വിവരങ്ങൾ ദുരുപയോഗം ചെയ്യുന്നുണ്ടെന്നുമായിരുന്നു കേന്ദ്രസർക്കാർ ആരോപിച്ചത്​. സർക്കാറുമായി ബന്ധപ്പെട്ട എല്ലാ വിഡിയോ കോൺഫറൻസിങ്ങിനും സൂ ആപ്പ്​ ഉപയോഗിക്കുന്നത്​ നിർത്തലാക്കാൻ കേന്ദ്ര ഉത്തരവിട്ടിരുന്നു. സൂം സുരക്ഷിതമല്ലെന്നും ഉപയോഗിക്കരുതെന്നും ജനങ്ങളോടും നിർദേശിക്കുകയുണ്ടായി.

സൂം ആപിലെ അഞ്ച്​ ലക്ഷം വിഡിയോ കോൾ ദൃശ്യങ്ങൾ ​ഡാർക്ക്​ വെബിൽ വിൽപ്പനക്ക്​ വെച്ചിരിക്കുന്നതായി കഴിഞ്ഞദിവസം വിവരങ്ങൾ പുറത്തുവന്നിരുന്നു. സുരക്ഷ വീഴ്​ച ശ്രദ്ധയിൽപ്പെട്ടതോടെ നേരത്തേ തന്നെ ഗൂഗ്​ൾ ഉൾപ്പടെയുള്ള കമ്പനികൾ സൂം ആപ്​ ഉപയോഗിക്കരുതെന്ന്​ ജീവനക്കാരോട്​ നിർദേശിക്കുകയും ചെയ്​തിരുന്നു.

എന്തായാലും ലോകമെമ്പാടുമുള്ള ഉപയോക്​താക്കളും പ്രമുഖ കമ്പനികളും സൂമി​ന്റെ സുരക്ഷയെ ചോദ്യം ചെയ്​തതോടെ കമ്പനി നിലവിൽ അത്തരം പ്രശ്​നങ്ങൾ പരിഹരിക്കാനുള്ള തീവ്ര ശ്രമങ്ങളിലാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cyber securityvideo conferencingzoom appzoom
News Summary - Zoom is Working With The Government of India to Solve Security Issues-technology news
Next Story