പ്രശസ്​ത യുട്യൂബർ ഗ്രാൻഡ്​ തോംപ്​സൺ പാരഗ്ലൈഡിങ്​ അപകടത്തിൽ കൊല്ലപ്പെട്ടു

16:37 PM
01/08/2019
grand-thomson

ന്യൂയോർക്ക്​: പ്രശസ്​ത യുട്യൂബർ​  ഗ്രാൻഡ്​ തോംപ്​സൺ പാരാഗ്ലൈഡിങ്​ അപകടത്തിൽ കൊല്ലപ്പെട്ടു. ദ കിങ്​ ഓഫ്​ റാൻഡം എന്ന പേരിലുള്ള  യുട്യൂബ്​ ചാനലിൻെറ ഉടമയാണ്​ ഗ്രാൻഡ്​ തോംപ്​സൺ.

38കാരനായ ഗ്രാൻഡ്​ തോംപ്​സണിൻെറ ചാനലിന്​ യുട്യൂബിൽ 11 ദശലക്ഷം സബ്​സ്​​ക്രൈബേഴ്​സ്​​ ഉണ്ട്​. തോംപസണിൻെറ പല വീഡിയോകൾക്ക​ും കോടിക്കണക്കിന്​ കാഴ്​ചക്കാരാണുള്ളത്​. തിങ്കളാഴ്​ച പാരാഗ്ലൈഡിങ്ങിന്​ പോയ തോംപ്​സൺ തിരിച്ചെത്താതിനെ തുടർന്ന്​ നടത്തിയ അന്വേഷണത്തിലാണ്​ അദ്ദേഹം കൊല്ലപ്പെട്ടുവെന്ന്​ വ്യക്​തമായത്​.

സാമൂഹിക മാധ്യമങ്ങളിലൂടെയാണ്​ തോംപ്​സണിൻെറ മരണം കുടുംബാംഗങ്ങൾ ആരാധകരെ അറിയിച്ചത്​. എയർലൈനിൽ പൈലറ്റായി 11 വർഷം ജോലി നോക്കിയതിന്​ ശേഷമാണ്​ തോംപ്​സൺ യുട്യൂബ്​ വീഡിയോകളിലേക്ക്​ തിരിയുന്നത്​. 

Loading...
COMMENTS