മുംബൈ: യെസ് ബാങ്കിന് ആർ.ബി.ഐ മൊറട്ടോറിയം പ്രഖ്യാപിച്ചതോടെ പണമിടപാട് ആപ്പായ ഫോൺ പേ നിശ്ചലമായി. ഫോൺ പ േ ഇടപാടുകൾ പ്രോസസ് ചെയ്യുന്നത് യെസ് ബാങ്കാണ്. യെസ് ബാങ്കിലെ ഇടപാടുകൾക്ക് ആർ.ബി.ഐ നിയന്ത്രണം ഏർപ്പെടുത് തിയതോടെ ഫോൺ പേയും നിലക്കുകയായിരുന്നു.
ഫോൺപേ ഇടപാടുകൾ നിലച്ചതോടെ ഇക്കാര്യത്തിൽ വിശദീകരണവുമായി സി.ഇ.ഒ സമീർ നിഗം രംഗത്തെത്തി. യെസ് ബാങ്ക് പ്രതിസന്ധിയാണ് ഇടപാടുകൾ നിലക്കാൻ കാരണമെന്നും ഇന്ന് തന്നെ പ്രശ്നം പരിഹരിക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
യെസ് ബാങ്കിൽ നിന്ന് പിൻവലിക്കാവുന്ന പരമാവധി തുക 50,000 ആയി നിജപ്പെടുത്തിയതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. ഇതിന് പിന്നാലെ യെസ് ബാങ്കിെൻറ വെബ്സൈറ്റ് പണിമുടക്കി. ബാങ്കിെൻറ എ.ടി.എമ്മുകളിലും കടുത്ത പണക്ഷാമം അനുഭവപ്പെടുകയാണ്.