Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightഇ-ബുക്ക്​ റീഡറും;...

ഇ-ബുക്ക്​ റീഡറും; ഉൽപ്പന്നനിര വിപുലീകരിക്കാൻ ​ഷവോമി

text_fields
bookmark_border
xioami-e-book-reader
cancel

സ്​മാർട്ട്​ഫോണിനും അപ്പുറത്തേക്ക്​ ഉൽപന്നനിര വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ്​ ചൈനീസ്​ നിർമാതാക്കളായ ഷ വോമി. ഇതി​​​​​െൻറ ഭാഗമായി ഷവോമിയുടെ സബ്​ബ്രാൻഡായ മിജിയയുടെ കീഴിൽ ഇ-ബുക്ക്​ റീഡർ എത്തുന്നു. കിൻഡിൽ ഇ-ബുക്ക്​ റീഡറിന്​ സമാനമായി 6 ഇഞ്ചിൽ ബെസൽ ഡിസ്​പ്ലേയുമായിട്ടാവും മിജിയയുടെ ഇ-ബുക്ക്​ റീഡർ പുറത്തിറങ്ങുക.

വെബിബോയാണ്​ ഷവോമിയുടെ ഇ-ബുക്ക്​ റീഡറിനെ കുറിച്ചുള്ള വാർത്ത റിപ്പോർട്ട്​ ചെയ്​തത്​. ഇ-ബുക്ക്​ റീഡറിനെ നിയന്ത്രിക്കാൻ ഒരു സ്വിച്ച്​ മാത്രമാണ്​ ഷവോമി നൽകിയിരിക്കുന്നത്​. എന്നാൽ, ഉൽപന്നം പുറത്തിറങ്ങു​േമ്പാൾ ഡിസൈനിൽ മാറ്റം വരുമെന്നാണ്​ റിപ്പോർട്ടുകൾ.

നവംബർ 20ന്​ ക്രൗഡ്​ ഫണ്ടിങ്ങിനായി മിജിയ എത്തും. ആക്ഷൻ കാമറകൾ, ഫൂട്ട്​മസാജ്​ പാഡുകൾ, പേനകൾ, ഗ്ലാസുകൾ തുടങ്ങിയ വിവിധ ഉൽപന്നങ്ങൾ ഷവോമി മിജിയക്ക്​ കീഴിൽ പുറത്തിറക്കുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:xiaomimalayalam newsMijiaE-book readerTechnology News
News Summary - Xioami e-book reader-Technology
Next Story