ചായ ഇനി ചൂടാറില്ല; വാം കപ്പുമായി ഷവോമി

10:57 AM
16/11/2019
xioami-warm-cup

ചായയും മറ്റ്​ പാനീയങ്ങളും ചൂടാറാതെ സൂക്ഷിക്കുന്നതിനായി ഷവോമി വാം കപ്പ്​ പുറത്തിറക്കുന്നു. ചൈനീസ്​ വിപണിയിൽ വയർലെസ്സ്​ വാം കപ്പ്​ വൈകാതെ തന്നെ വൈകാതെ തന്നെ പുറത്തിറക്കുമെന്നാണ്​ റിപ്പോർട്ട്​. ഏകദേശം 2000 രൂപയായിരിക്കും ചൈനയിലെ വിപണി വില.

പാനീയങ്ങളെ 55 ഡിഗ്രി സെൽഷ്യസ്​ ചൂടിൽ നിർത്താൻ ഷവോമിയുടെ പുതിയ ഉൽപന്നത്തിന്​ സാധിക്കും. വയർലെസ്​ ചാർജിങ്​ ടീ കോസ്​റ്റർ ഉപയോഗിച്ചാണ്​ ഉപകരണത്തിൻെറ പ്രവർത്തനം. സെറാമികിൽ നിർമിച്ചിരിക്കുന്ന കപ്പ്​ പൂർണമായും വാട്ടർപ്രൂഫാണെന്നാണ്​ ഷവോമിയുടെ അവകാശവാദം. സാധാരണ കപ്പുകൾ കഴുകുന്നത്​ പോലെ ഷവോമിയുടെ കപ്പും വൃത്തിയാക്കാം.

കപ്പിൻെറ മറ്റൊരു സവിശേഷതയായി ഷവോമി ചൂണ്ടിക്കാട്ടുന്നത്​ വയർ​െലസ്സ്​ ചാർജിങ്​ സംവിധാനമാണ്​. ​കപ്പിലെ കോസ്​റ്റർ ​10W  വയർലെസ്സ്​ ചാർജിങ്ങിനെയും പിന്തുണക്കും. ഷവോമി, ആപ്പിൾ, സാംസങ്​ തുടങ്ങിയ ഫോണുകൾ കോസ്​റ്റർ ഉപയോഗിച്ച്​ ചാർജ്​ ചെയ്യാം.

Loading...
COMMENTS