ഇനി സെൽഫിയും തകർക്കും; നാല് കാമറയുമായി നോട്ട് 6 പ്രോ
text_fieldsനാല് കാമറകളുമായി ഷവോമിയുടെ നോട്ട് 6 പ്രോ പുറത്തിറങ്ങി. പിന്നിലും മുന്നിലും രണ്ട് കാമറകളുമായിട്ടാണ് നോട്ട് 6 പ്രോ വിപണിയിലെത്തുക. സെൽഫി പ്രേമികളെ കൂടി തൃപ്തിപ്പെടുത്തുന്നതിനാണ് മുൻവശത്തെ ഇരട്ട കാമറകൾ. തായ്ലൻഡിലാണ് ഷവോമി ആദ്യമായി ഫോൺ അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ, ചൈന ഉൾപ്പടെയുള്ള മറ്റ് വിപണികളിലേക്ക് നോട്ട് 6 പ്രോ എത്തുന്നതിനെ കുറിച്ച് സൂചനകളൊന്നും നൽകിയിട്ടില്ല.
ആൻഡ്രോയിഡ് അടിസ്ഥാനമാക്കിയുള്ള എം.െഎ.യു.െഎ സോഫ്റ്റ്വെയർ ഉപയോഗിച്ചാണ് നോട്ട് 6 പ്രോയുടെ പ്രവർത്തനം. 6.25 ഇഞ്ച് ഫുൾ എച്ച്.ഡി പ്ലസ് െഎ.പി.എസ് ഡിസ്പ്ലേയാണ് ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഗോറില്ല ഗ്ലാസിെൻറ സംരക്ഷണവും ഡിസ്പ്ലേക്ക് ഉണ്ടാവും. 14 എൻ.എം ഒക്ടാ കോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 636 എസ്.ഒ.സി പ്രൊസസറാണ് കരുത്ത് പകരുന്നത്. 4 ജി.ബി റാം 64 ജി.ബി റോം എന്നിവയാണ് സ്റ്റോറേജ് സവിശേഷതകൾ.
12, 5 മെഗാപിക്സലുകളുടെ ഇരട്ട പിൻകാമറകളാണ് ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 20, 2 മെഗാപിക്സലിെൻറ ഇരട്ട മുൻ കാമറയും നൽകിയിട്ടുണ്ട്. ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അടിസ്ഥാനമാക്കിയ പോർട്രയിറ്റ് മോഡ് ഫോണിെൻറ പ്രത്യേകതയാണ്. രണ്ട് ദിവസം ചാർജ് നിൽക്കുന്ന 4,000 എം.എ.എച്ച് ബാറ്റിയാണ് നൽകിയിരിക്കുന്നത്. ഏകദേശം 15,700 രൂപയായിരിക്കും ഫോണിെൻറ തായ്ലൻഡ് വിപണിയിലെ വില. റിയൽ മീ അടക്കമുള്ള സ്മാർട്ട്ഫോൺ നിർമാതാക്കൾ ഉയർത്തുന്ന വെല്ലുവിളി പുതിയ മോഡലിലുടെ മറികടക്കാമെന്നാണ് കമ്പനി കണക്കുകൂട്ടുന്നത്.