ഷവോമിയുടെ പുത്തൻ ഫോൺ മാർച്ച് 19നെത്തും
text_fieldsചൈനീസ് സ്മാർട്ട്ഫോൺ നിർമാതാക്കളായ ഷവോമി വീണ്ടും വില കുറഞ്ഞ സ്മാർട്ട്ഫോൺ അവതരിപ്പിക്കുന്നു. ആൻഡ്രേ ായിഡ് ഗോ ഉപയോഗിച്ച് പ്രവർത്തിക്കുന്ന റെഡ് മീ ഗോയാണ് ഷവോമിയുടെ പുത്തൻ ഫോൺ. മാർച്ച് 19ന് ഡൽഹിയിലാണ് ഫോൺ പുറത്തിറക്കുന്നത്. ചടങ്ങിനുള്ള ക്ഷണക്കത്തുകൾ മാധ്യമങ്ങൾക്ക് കൈമാറി.
എൻട്രി ലെവൽ സ്മാർട്ട് ഫോണാണ് റെഡ് മീ ഗോ. സ്നാപ്ഡ്രാഗൺ 425 എസ്.ഒ.സി പ്രൊസസറാണ് കരുത്ത് പകരുന്നത്. 1 ജി.ബിയാണ് റാം. 8 ജി.ബിയാണ് റോം. തുടക്കകാരായ സ്മാർട്ട്ഫോൺ ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് ഷവോമിയുടെ പുതിയ നീക്കം. ഏകദേശം 5000 രൂപക്ക് താഴെയായിരിക്കും ഷവോമിയുടെ പുതിയ ഫോണിെൻറ വില
റെഡ് മീ ഗോ സവിശേഷതകൾ
5 ഇഞ്ച് എച്ച്.ഡി ഡിസ്പ്ലേ, 1 ജി.ബി റാം എട്ട് ജി.ബി മെമ്മറി, 1 ജി.ബി റാം 16 ജി.ബി റോം, എട്ട് മെഗാപിക്സൽ പിൻ കാമറ, 5 മെഗാപിക്സൽ മുൻ കാമറ എന്നിവയെല്ലാമാണ് പ്രധാന സവിശേഷതകൾ. പിൻ കാമറക്കൊപ്പം ഫ്ലാഷുമുണ്ടാകും. 3,000 എം.എ.എച്ചാണ് ബാറ്ററി.