Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightവിലക്കുറവി​െൻറ...

വിലക്കുറവി​െൻറ മാജിക്കുമായി വീണ്ടും ഷവോമി

text_fields
bookmark_border
Xiaomi-Redmi-6-Pro
cancel

പോക്കോ ബ്രാൻഡിന്​ കീഴിലുള്ള സ്​മാർട്ട്​ഫോൺ അവതരിപ്പിച്ചതിന്​ പിന്നാലെ റെഡ്​ മീ 6 സീരിസുമായി ഷവോമി. റെഡ്​ മീ6, 6 എ, 6 പ്രോ എന്നീ സ്​മാർട്ട്​ ഫോണുകളാണ്​ ഷവോമി അവതരിപ്പിച്ചത്​. ഡൽഹിയിൽ നടന്ന ചടങ്ങിലായിരുന്നു ഷവോമി ഫോണുകൾ പുറത്തിറക്കിയത്​. കുറഞ്ഞ വിലക്ക്​ മികച്ച ഫീച്ചറുകൾ എന്ന ഷവോമിയുടെ പാരമ്പര്യം കൈവിടാതെയാണ്​ 6 സീരിസും എത്തുന്നത്​.

റെഡ്​മീ 6​​െൻറ രണ്ട്​ വേരിയൻറുകളാണ്​ ഷവോമി പുറത്തിറക്കിയത്​. 3 ജി.ബി റാം 32 ജി.ബി സ്​റ്റോറേജുമുള്ള വേരിയൻറിന്​ 7,999 രൂപയും 3 ജി.ബി റാം 64 ജി.ബി സ്​റ്റോറേജുമുള്ള വേരിയൻറിന്​ 9499 രൂപയുമാണ്​ വില. സെപ്​തംബർ 10 മുതൽ ഫ്ലിപ്​കാർട്ട്​ വഴിയും എം.​െഎ.കോം വഴിയും ഫോണി​​െൻറ വിൽപന ആരംഭിക്കും. ബജറ്റ്​ സ്​മാർട്ട്​ ഫോൺ നിരയിലേക്കാണ്​ 6എയുടെ വരവ്​. 2 ജി.ബി റാം 16 ജി.ബി സ്​റ്റോറേജുമുള്ള മോഡലിന്​ 5999 രൂപയാണ്​ വില. 2 ജി.ബി റാം 32 ജി.ബി സ്​റ്റോറേജുമുള്ള മോഡലിന്​ 6999 രൂപയും നൽകണം. ബുധനാഴ്​ച പുറത്തിറക്കിയ സ്​മാർട്ട്​ഫോണുകളിൽ പ്രീമിയം ഫോൺ റെഡ്​ മീ 6 പ്രോയാണ്​. ഫോണി​​െൻറ 3 ജി.ബി റാം 32 ജി.ബി സ്​റ്റോറേജ്​ മോഡലിന്​ 10,999 രൂപയും 4 ജി.ബി റാം 64 ജി.ബി സ്​റ്റോറേജ്​ മോഡലിന്​ 12,999 രൂപയും നൽകണം.

റെഡ്​ മീ 6
ആൻഡ്രോയിഡ്​ ഒാറിയോ അടിസ്ഥാനമാക്കിയ ഷവോമിയുടെ എം.​െഎ.യു.​െഎ 9.6 ഒാപ്പറേറ്റിങ്​ സിസ്​റ്റമാണ്​ റെഡ്​ മീ 6ന്​. 720x1440 പിക്​സൽ റെസല്യുഷനിലുള്ള 5.45 ഇഞ്ച്​ എച്ച്​.ഡി പ്ലസ്​ ഡിസ്​പ്ലേയാണ്​ ഫോണിന്​ നൽകിയിരിക്കുന്നത്​. മീഡിടെക്കി​​െൻറ ഹീലിയോയാണ്​ പ്രൊസസർ. 12, 5 മെഗാപിക്​സലി​​െൻറ ഇരട്ട പിൻകാമറകളും 5 മെഗാപിക്​സലി​​െൻറ മുൻ കാമറയും നൽകിയിട്ടുണ്ട്​. ആർട്ടിഫിഷ്യൽ ഇൻറലിജൻസ്​ അടിസ്ഥാനമാക്കിയ ബ്യൂട്ടിഫിക്കേഷൻ സംവിധാനവും ഉൾപ്പെടുത്തിയിട്ടുണ്ട്​. 4 ജി വോൾട്ട്​, വൈ-ഫൈ 802.11, ബ്ലൂടുത്ത്​ 4.2, ജി.പി.എസ്​/എ.ജി.പി.എസ്, മൈക്രോ യു.എസ്​.ബി, 3.5 എം.എം ഹെ​ഡ്​ഫോൺ ജാക്ക്​ എന്നിവയാണ്​ മറ്റ്​ പ്രത്യേകതകൾ. സുരക്ഷക്കായി ഫിംഗർപ്രിൻറ്​ സെൻസറും ഉപയോഗിച്ചിരിക്കുന്നു. 3,000 എം.എ.എച്ചാണ്​ ബാറ്ററി

റെഡ്​ മീ 6 എ
എം.​െഎ.യു.​െഎ 9.6 കരുത്ത്​ പകരുന്ന ഫോണാണ്​ റെഡ്​ മീ 6എ. 720x1440 പിക്​സൽ റെസലുഷനിലുള്ള 5.45 ഇഞ്ച്​ എച്ച്​.ഡി പ്ലസ്​ ഡിസ്​പ്ലേയാണ്​ ഫോണിന്​ നൽകിയിരിക്കുന്നത്​. മീഡി​യടെക്​ ഹീലിയോ a22 പ്രൊസസറാണ്​ കരുത്ത്​ പകരുന്നത്​. 13 മെഗാപിക്​ലി​​െൻറ പിൻ കാമറയും 5 മെഗാപിക്​സലി​​െൻറ മുൻ കാമറയും ഫോണിനൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്​. 4 ജി വോൾട്ട്​, ബ്ലൂടുത്ത്​ v4.2, വൈ-ഫൈ 802, ജി.പി.എസ്​/എ ജി.പി.എസ്​ മൈക്രോ യു.എസ്​.ബി എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്​. 3000 എം.എ.എച്ച്​ ബാറ്ററിയാണ്​ ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്​.

റെഡ്​ മീ 6 പ്രോ

എം.​െഎ.യു.​െഎ 9.6 അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഫോൺ തന്നെയാണ്​ റെഡ്​ മീ 6 പ്രോയും. 720x1440 പിക്​സൽ റെസലുഷനിലുള്ള 5.84 ഇഞ്ച്​ ഫുൾ എച്ച്​.ഡി പ്ലസ്​ ഡിസ്​പ്ലേ. ക്വാൽകോം സ്​നാപ്​ഡ്രാഗൺ 625 എസ്​.ഒ.സി പ്രൊസസറാണ്​ ഫോണിന്​ കരുത്ത്​ പകരുന്നത്​. 12,5 മെഗാപിക്​ലുകളുടെ ഇരട്ട പിൻകാമറകളും 5 മെഗാപിക്​സലി​​െൻറ മുൻ കാമറയും നൽകിയിട്ടുണ്ട്​. ആർട്ടിഫിഷ്യൽ ഇൻറലിജൻസും കാമറകൾക്കൊപ്പം കൂട്ടിച്ചേർത്തിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Redmimobilesmalayalam newsXioami6A6proTechnology News
News Summary - Xiaomi Redmi 6, Redmi 6A, Redmi 6 Pro With AI Face Unlock Launched in India: Price, Specifications, Features-Technology
Next Story