ഷവോമിയുടെ റെഡ്മീ 6 സീരിസ് വിപണിയിലെത്തുന്നു
text_fieldsന്യൂഡൽഹി: റെഡ്മീയുടെ 6 സീരിസ് ഫോണുകൾ വിപണിയിലെത്തുന്നു. റെഡ്മീ 6, 6 പ്രോ, 6 എ എന്നീ മോഡലുകളാണ് ഷവോമി വിപണിയിലെത്തിക്കുന്നത്. സെപ്തംബർ അഞ്ചിന് നടക്കുന്ന ചടങ്ങിൽ ഷവോമി ഫോൺ പുറത്തിറക്കുമെന്നാണ് സൂചന. റെഡ്മീ 6െൻറ 3/32 ജിബി വേരിയൻറിന് 8,400 രൂപയും 4/64 ജി.ബി വേരിയൻറിന് 10,500 രൂപയുമാണ് വില. 6 എയുടെ 2 ജി.ബി/16 ജ.ബി സ്റ്റോറേജ് വേരിയൻറിന് 6300 രൂപയായിരിക്കും വില. 6 പ്രോയുടെ 3 ജി.ബി 32 ജി.ബി വേരിയൻറിന് 10,400 രൂപയും 4 ജി.ബി 32 ജി.ബി വേരിയൻറിന് 12,500 രൂപയും 4 ജി.ബി 64 ജി.ബി വേരിയൻറിന് 13,600 രൂപയുമാണ് വില വരുമെന്നാണ് റിപ്പോർട്ടുകൾ.
എം.െഎ.യു.െഎയുടെ 9ത് അടിസ്ഥാനമാക്കി ആൻഡ്രോയിഡ് ഒാറിയോ 8.1 ഉപയോഗിച്ച് പ്രവർത്തിക്കുന്നതാണ് റെഡ്മീ 6. 720x1440 പിക്സൽ റെസല്യുഷനിലുളള 5.45 ഫുൾ എച്ച്.ഡി പ്ലസ് ഡിസ്പ്ലേ, മീഡിടെക് പ്രൊസസർ, 12, 5 മെഗാപിക്സലിെൻറ പിൻ കാമറകൾ, 5 മെഗാപിക്സലിെൻറ മുൻ കാമറ എന്നിവയെല്ലാമാണ് റെഡ്മീ 6െൻറ പ്രധാന പ്രത്യേകതകൾ.
റെഡ് മീ 6 എയും എം.െഎ.യു.െഎ 9 അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഫോണാണിത്. 5.45 ഇഞ്ച് ഫുൾ എച്ച്.ഡി പ്ലസ് ഡിസ്പ്ലേയാണ് ഫോണിനുണ്ടാവുക. 13 മെഗാപിക്സലിെൻറ പിൻ കാമറയും 5 മെഗാപിക്സലിെൻറ മുൻ കാമറയുമാണ്. 3000 എം.എ.എച്ച് ബാറ്ററിയാണ്.
1080X2280 പിക്സൽ റെസല്യൂഷനിലുള്ള 5.84 ഇഞ്ച് ഫുൾ എച്ച്.ഡി പ്ലസ് ഡിസ്പ്ലേയാണ് 6 പ്രോയിൽ ഉള്ളത്. 2ജിഗാഹെഡ്സ് 625 എസ്.ഒ.സി സ്നാപ്ഡ്രാഗൺ പ്രൊസസറാണ് കരുത്ത് പകരുന്നത്. 12, 5 മെഗാപിക്സലിെൻറ ഇരട്ട പിൻകാമറകളാണ് ഫോണിൽ ഉണ്ടാവുക. 5 മെഗാപിക്സലിെൻറ മുൻ കാമറയും ഉണ്ടാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.