റെഡ് മീ 5 ഇന്ത്യയിലേക്ക്
text_fieldsഷവോമിയുടെ റെഡ് മീ 5 ഇന്ത്യൻ വിപണിയിലേക്ക്. മാർച്ച് 14 മുതൽ ആമസോണിലുടെ ഫോണിെൻറ വിൽപന ആരംഭിക്കും. ഫോണിെൻറ ലോഞ്ചിങ്ങിന് മുന്നോടിയായി ടീസർ ആമസോൺ പുറത്തിറക്കിയിട്ടുണ്ട്. നോട്ട് 5ന് ശേഷം ഇന്ത്യൻ വിപണിയിൽ ഷവോമി അവതരിപ്പിക്കുന്ന ഫോണാണ് 5.
5.7 ഇഞ്ച് ഡിസ്പ്ലേ സൈസിലാവും ഷവോമി 5 ഇന്ത്യൻ വിപണിയിലെത്തുക. ആൻഡ്രോയിഡ് ന്യൂഗട്ടാവും ഒാപ്പറേറ്റിങ് സിസ്റ്റം. ഇതിനൊപ്പം ഷവോമിയുടെ കസ്റ്റമൈസേഷനായ എം.െഎ.യു.െഎയും ഉണ്ടാവും. ക്വാൽകോം സ്നാപ്ഡ്രാഗൺ പ്രൊസസറാവും കരുത്ത് പകരുക. 2,3,4 ജി.ബി റാം വേരിയൻറുകളിൽ ഫോൺ വിപണിയിലെത്തും. 16 ജി.ബിയും 32 ജി.ബിയുമായിരിക്കും സ്റ്റോറേജ്.
എൽ.ഇ.ഡി ഫ്ലാഷോട് കൂടിയ 12 മെഗാപിക്സലിെൻറ പിൻകാമറയും 5 മെഗാപിക്സലിെൻറ മുൻ കാമറയുമാണ് ഫോണിന്. മികച്ച ചിത്രങ്ങളെടുക്കാനായി ബ്യൂട്ടിഫൈ 3.0 ഫീച്ചർ ഫോണിനൊപ്പം ഉൾക്കൊള്ളിച്ചിട്ടുണ്ട്. 3300 എം.എ.എച്ചിെൻറ ബാറ്റിറിയാണ് നൽകിയിരിക്കുന്നത്.