Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightയാത്രയിൽ കൂട്ടായി...

യാത്രയിൽ കൂട്ടായി ‘ഷവോമി റിയർവ്യൂ കാമറ’

text_fields
bookmark_border
xiaomi-rear-view-mirror
cancel

യാത്ര ഏതുമാവ​െട്ട മുന്നും പിന്നും നോക്കി വണ്ടിയോടിക്കാൻ ഇനി ഷവോമിയുടെ റിയർവ്യൂ കാമറ ഒപ്പമുണ്ടാകും. എം.​െഎ സ്​മാർട്ട്​ റിയർവ്യൂ മിറർ, 70 സ്​റ്റെപ്​സ്​ എച്ച്​.ഡി റിവേഴ്​സിങ്​ വിഡിയോ കാമറ എന്നിവയാണ്​ മുന്നിലെയും പിറകിലെയും കാഴ്​ചകൾ ഒപ്പിയെടുത്ത്​ വണ്ടിയോടിക്കുന്നവർക്ക്​ കൈത്താങ്ങാകുന്നത്​. ഗിയർ മാറ്റത്തിന്​ അനുസരിച്ചാണ്​ മുന്നിലെയും പിന്നിലെയും ദൃശ്യങ്ങൾ മാറിമാറി കാട്ടിത്തരുക. റിയർ വ്യൂ മിററിന്​ ഏകദേശം 4226 രൂപയും പിന്നിലെ വിഡിയോ കാമറക്ക്​ 1046 രൂപയും ചൈനയിൽ വിലവരും.

രണ്ടും വെ​േ​വ്വറെ വാങ്ങണം. ജൂൺ 16 മുതലാണ്​ വിൽപന. സ്​മാർട്ട്​ഫോൺ വഴി നിയന്ത്രിക്കാൻ വൈ ഫൈ, ബ്ലൂടൂത്ത്​ സൗകര്യമുണ്ട്​. അഞ്ച്​ ഇഞ്ച്​ ​െഎ.പി.എസ്​ ഡിസ്​പ്ലേ, 470 എം.എ.എച്ച്​ ബാറ്ററി, പാർക്കിങ്​, മോണിറ്ററിങ്​, വിഡിയോ റെക്കോഡിങ്​, ശബ്​ദംകൊണ്ട്​ നിയന്ത്രിക്കാൻ സൗകര്യം എന്നിവയുണ്ട്​. പറഞ്ഞാൽ ചിത്രമെടുക്കാനും വിഡിയോ റെക്കോഡ്​ ചെയ്യാനും ഒാൺ-ഒാഫ്​ ചെയ്യാനും കഴിയും. പാർക്കിങ്​ സംവിധാനം വാഹനം പാർക്കുചെയ്യു​േമ്പാൾ സഹായിക്കും.  

ഒാടു​േമ്പാൾ ഏതു വണ്ടിയാണ്​ പിന്നിലുള്ളതെന്ന്​ മോണിറ്റർ ചെയ്യും. എം.​െഎ സ്​മാർട്ട്​ റിയർവ്യൂ മിററിലെ f/1.8 അപ്പർച്ചറുള്ള സോണിയുടെ കാമറ സെൻസർ 160 ഡിഗ്രി കാഴ്​ചാപരിധി സമ്മാനിക്കും. 720 പി ഹൈ ഡെഫനിഷൻ മേന്മയിൽ വിഡിയോകൾ റെക്കോഡ്​ ചെയ്യും. പെ​െട്ടന്ന്​ ബ്രേക്കിട്ടാലോ കൂട്ടിയിടി ഉണ്ടായാലോ ഇൗ റെക്കോഡിങ്ങുകൾ സേവാകും. 16 ജി.ബി മുതൽ 64 ജി.ബി വരെയുള്ള മെമ്മറി കാർഡ്​ പിന്തുണക്കും. ജി.പി.എസ്​ മൊഡ്യൂൾ, 138 ഡിഗ്രി കാഴ്​ചാപരിധി, ജല പ്രതിരോധം എന്നിവയാണ്​  70 സ്​റ്റെപ്​സ്​ എച്ച്​.ഡി റിവേഴ്​സിങ്​ വിഡിയോ കാമറയുടെ പ്രത്യേകത. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newstech newsXiaomi Rear View Mirror
News Summary - Xiaomi rear View Camera - Technology
Next Story